മോഹൻലാലും മമ്മൂട്ടിയും സീനിയേഴ്‌സിന് വേണ്ടി ഒന്നിക്കുന്നു എന്ന വാർത്തയും വന്നിരുന്നു

വൈശാഖിന്റെ സംവിധാനത്തിൽ 2011 ൽ പുറത്തിറങ്ങിയ ചിത്രം ആണ് സീനിയേഴ്സ്. ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ ജയൻ തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇവരെ കൂടാതെ സിദ്ധിഖ്, വിജയരാഘവൻ, പത്മപ്രിയ, മീരനന്ദൻ, അനന്യ, ലക്ഷ്മി പ്രിയ, സൂരജ് വെഞ്ഞാറന്മൂട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. കാംപസ് കേന്ദ്രീകരിച്ച് കഥ പറഞ്ഞ ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

കുഞ്ചാക്കോ ബോബൻ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം എന്ന പ്രത്യേകതയും സീനിയർസിന് ഉണ്ട്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ മിഥുൻ വാസു എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പിൽ പറയുന്നത് ഇങ്ങനെ, “മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു വൈശാഖിൻ്റെ സീനിയേഴ്സിൽ” ഇങ്ങനൊരു ന്യൂസ് ഞാൻ ഒരു ഫിലിം മാഗസിനിൽ വായിച്ചിരുന്നു. ഇന്ന് ഈ സിനിമ വീണ്ടും ടിവിയിൽ കണ്ടപ്പോൾ ഓർമ വന്നതാണ്. ഒരു പക്ഷെ ഈ സിനിമ തന്നെ ആയിരിക്കുമോ അന്നു വൈശാഖ് മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് പ്ലാൻ ചെയ്തത്? അങ്ങനെ എങ്കിൽ ഇരുവരുടെയും കഥാപാത്രങ്ങൾ ഏതൊക്കെ ആയിരുന്നിരിക്കും എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് ഉണ്ടാകുന്നത്. അതേ ഞാനും വായിച്ചിരുന്നു അത് പോക്കിരി രാജക്ക് ശേഷം സീനിയേഴ്സ് മമ്മൂട്ടിയും, മോഹൻലാലും ഒന്നിക്കുന്നു ഇങ്ങനെ ആയിരുന്നു ക്യാപ്ഷൻ. അത് പോലെ തന്നെ കസിൻസ് സിനിമ മോഹൻ ലാലും,പൃഥ്വിരാജും ചെയ്യും എന്നും കണ്ടിരുന്നു. പക്ഷേ ഇത് രണ്ടും നടന്നില്ല എന്നാണ് ഒരു ആരാധകൻ പറഞ്ഞിരിക്കുന്ന കമെന്റ്.

പപ്പു ആയി മമൂട്ടി (സെന്റിമെന്റ് റോൾ) റെക്സ് ആയി ലാലേട്ടൻ (നെഗറ്റീവ് റോൾ) മുന്നയും ഫിലിപ്പും സുരേഷ് ഗോപിയും ദിലീപും (കോമഡി റോൾസ്), അവർ പിന്മാറിയ ശേഷം കഥാപാത്രങ്ങളിൽ തിരുത്തൽ വന്ന് കാണും, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. എന്തായാലും ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

Leave a Comment