ബാക്ക് ടു കോളേജ് എന്ന ടാഗ് ലൈനിൽ വന്ന സിനിമയാണിത്

വൈശാഖിന്റെ സംവിധാനത്തിൽ 2011 ൽ പുറത്തിറങ്ങിയ ചിത്രം ആണ് സീനിയേഴ്സ്. ജയറാം, കുഞ്ചാക്കോ ബോബൻ, മനോജ് കെ ജയൻ, ബിജു മേനോൻ തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന  വേഷങ്ങളിൽ എത്തിയത്. ഇവരെ കൂടാതെ മീര നന്ദൻ, അനന്യ, പത്മ പ്രിയ, സിദ്ധിഖ്, സൂരജ് വെഞ്ഞാറന്മൂട്, വിജയരാഘവൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വിമൽ ബേബി എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സിനിമ സീനിയേഴ്സ്. സംവിധാനം വൈശാഖ്. നിർമ്മാണം പി രാജൻ. രചന സച്ചി-സേതു.

വർഷം 2011. അഭിനേതാക്കൾ ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ ജയൻ, പദ്മപ്രിയ, അനന്യ, വിജയരാഘവൻ, ജഗതി ശ്രീകുമാർ, സുരാജ് വെഞ്ഞാറമൂട്. ബാക്ക് ടു കോളേജ് എന്ന ടാഗ് ലൈനിൽ വന്ന സിനിമ നാല് ഉറ്റ സുഹൃത്തുക്കളുടെ ആത്മബന്ധത്തിൻ്റെ കഥ പറഞ്ഞ ചിത്രം ആണ്. കളർ ഫുൾ ആയ പാട്ടുകൾ കൊണ്ടും, നർമ മുഹൂർത്തങ്ങൾ കൊണ്ടും, ആക്ഷൻ രംഗങ്ങൾ കൊണ്ടും, സമ്പന്നമാണ് ഈ സിനിമ.

കുഞ്ചാക്കോ ബോബന്റെ വില്ലൻ വേഷം ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ആണ് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. അഭിനയിച്ച ആളുകൾക്ക് പോലും പടത്തിലെ വില്ലൻ ആരെന്ന് നേരത്തെ അറിയാൻ പറ്റാതിരുന്ന സിനിമ എന്നാണ് ഒരു ആരാധകൻ ഈ പോസ്റ്റിനു നൽകിയിരിക്കുന്ന കമെന്റ്.

അൽഫോൻസ് ജോസെഫിന്റെ ക്ലൈമാക്സ്‌ ബി ജി എം, ഇതിനിടയിൽ ഏറ്റവും വലിയ കല്ലുകടിയായി ഒരു ഐറ്റം സോങ്ങും, കുഞ്ചാക്കോ ബോബൻ തീരെ യോജ്യമല്ലാതെ തോന്നി , വില്ലൻ ആയിട്ടോ അല്ലാതെയോ , മറ്റുള്ളവരുടെ ഒരു രീതിയിലും അടുത്തെത്തുന്ന പോലെ തോന്നിയില്ല! അതുമാത്രം കണ്ണുകടിയായി തോന്നി , സിനിമ , കഥ ഒക്കെ ഇഷ്ടപ്പെട്ടിരുന്നു , തിയേറ്റർ വാച്ചും അതിലേറെ രസമായിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment