സെവൻസ് സിനിമ കണ്ടപ്പോൾ നിങ്ങൾക്ക് ഈ സംശയം ഉണ്ടായിട്ടുണ്ടോ

ജോഷിയുടെ സംവിധാനത്തിൽ 2011 ൽ പുറത്തിറങ്ങിയ ചിത്രം ആണ് സെവൻസ്. വലിയ താരനിരയോടെ ആണ് ചിത്രം പ്രദർശനത്തിന് എത്തിയത്. കുഞ്ചാക്കോ ബോബൻ ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത്. നായികയായി എത്തിയത് ഭാമയും. ഇവരെ കൂടാതെ ചിത്രത്തിൽ ആസിഫ് അലി, വിനീത് കുമാർ, മിഥുൻ രമേശ്, രഞ്ജിത്ത് മേനോൻ, അജു വര്ഗീസ്, റിമ കല്ലുങ്കൽ, നേടിയ മൊയ്‌ദു, മണിയൻ പിള്ള രാജു, ജോജു ജോർജ്, ബിന്ദു പണിക്കർ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ബിബിൻ കുമാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ബിന്ദു പണിക്കർ : നീ എത്ര വരെ പഠിച്ചു. പഠിക്കണ്ട കാലത്ത് തെക്ക് വടക്ക് തെണ്ടി നടന്നിട്ട് ഉണ്ടാവും ഞാൻ ടീച്ചർ ആയത് കൊണ്ട് ശ്യാമിനെ പഠിപ്പിച്ചു ഒരു നല്ല നിലയിൽ ആക്കി.

ഇനിയെങ്കിലും ഈ തെമ്മാടിത്തരം ഒക്കെ നിർത്തി മര്യാദക്ക് ഒരു ജോലി ചെയ്തു ജീവിക്കാൻ നോക്ക് കൊച്ചേ. കാമുകിക്ക് ചെരുപ്പ് വാങ്ങാൻ വാച്ച് വിറ്റ നല്ല നില ആണോ ബിന്ദു പണിക്കർ ഉദ്ദേശിച്ചത്? ഈ സിനിമയിൽ ചാക്കോച്ചൻ വേറെ ഒരു ജോലിക്കും പോകുന്നതായി കാണിക്കുന്നും ഇല്ലാ. പിന്നെ പഠിപ്പിച്ച ഒരു നിലയിൽ ആക്കി എന്ന് പറഞ്ഞതിന്റെപൊരുൾ എന്താവും എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്. വരാൻ പോവുന്ന ന്യൂസ്‌ കാണിച്ചു അവരെ ഒന്നു ഇൻസൾട്ട് ചെയ്യണം എങ്കിൽ ആദ്യമേ കുറച്ചു മുകളിൽ കയറ്റി ഇരുത്തിയേക്കാം എന്നു വിചാരിച്ചു ഉണ്ടാക്കിയ സീൻ, അയിന് അവരുടെ വിചാരം മോൻ ഇവിടെ എങ്കിലും ജോലിക്ക് പോകുന്നു എന്നാകും, മകൻ വല്യ നിലയിൽ ആണെന്നു ആയിരിക്കും ബിന്ദു പണിക്കർ വിശ്വസിച്ചിരുന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment