അനില്‍ നെടുമങ്ങാട് മലയാളികള്‍ക്ക് വലിയൊരു നഷ്ടവും വേദനയുമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ എത്തിയെങ്കിലും കരിയറില്‍ ശോഭിച്ച് നില്‍ക്കുന്ന സമയത്താണ് അനില്‍ നെടുമങ്ങാടിനെ മരണം പുല്‍കിയത്. പീസ് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ സുഹൃത്തുക്കളുമായി ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. എന്നാല്‍ ആഴങ്ങളില്‍ അപകടം പതിയിരുന്നത് ആരും അറിഞ്ഞില്ല. അനില്‍ നെടുമങ്ങാടിന്റെ വേര്‍പ്പാടിന് ശേഷം അഭിനയിച്ച സിനിമകളോരൊന്നും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുമ്പോള്‍ ആ നഷ്ടം എത്രത്തോളെ വലുതായിരുന്നുവെന്ന് മനസ്സിലാവുകയാണ്. ആ സംഭവത്തിന് ശേഷം ആദ്യമെത്തിയ ചിത്രം നായാട്ടായിരുന്നു.
ഇപ്പോള്‍ റിലീസായ കോള്‍ഡ് കേസിലും അനില്‍ നെടുമങ്ങാടെന്ന് അതുല്യ പ്രതിഭയുടെ സാന്നിധ്യമുണ്ട്. വളരെ കുറച്ച് സീനുകള്‍ മാത്രമേ ഉള്ളൂവെങ്കിലും മികച്ച് പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. അയ്യപ്പനും കോശിയിലെയും പോലീസ് വേഷമാണ് അനില്‍ നെടുമങ്ങാടിന്റെ ജനപ്രീതി ഉയര്‍ത്തിയത്. അതിന് മുന്‍പും കമ്മട്ടി പാടത്തിലെ വില്ലന്‍ വേഷങ്ങളില്‍ ഉള്‍പ്പെടെ നടന്‍ തന്റെ വരവ് അറിയിച്ചിരുന്നുവെങ്കിലും ഒര് കോമേഴ്‌സ്യല്‍ സിനിമയുടെ ഭാഗമായി ജനഹൃദയങ്ങളില്‍ ഇടംപിടിക്കുന്നത് അയ്യപ്പനും കോശിയിലൂടെ ആയിരുന്നു. നായാട്ടിലും കോള്‍ഡ് കേസിലും അനില്‍ നെടുമങ്ങാട് പോലീസ് കഥാപാത്രങ്ങളായി തന്നെയാണ് എത്തിയത്. എന്നാല്‍ കോള്‍ഡ് കേസില്‍ അനില്‍ നെടുമങ്ങാട് അല്ല ശബ്ദം കൊടുത്തിരിക്കുന്നത്.
മരിക്കും മുന്‍പ് അനില്‍ നെടുമങ്ങാട് ചെയ്ത അവസാന വേഷങ്ങളിലൊന്നാണ് കോള്‍ഡ് കേസിലേത്. സ്‌ക്രീനില്‍ അനിലേട്ടനെ ജീവനുള്ള കഥാപാത്രമായി കാണുമ്പോളൊക്കെ അദ്ദേഹം വിട്ടുപോയതായി വിശ്വസിക്കാന്‍ പറ്റുന്നില്ല എന്നാണ് സിനിമ കണ്ട പലരുടേയും അഭിപ്രായം. അതിന് പ്രധാനപ്പെട്ട കാരണം ശബ്ദം തന്നെയാണ്. അനില്‍ നെടുമങ്ങാടിന്റെ ശബ്ദത്തിനോട് അടുത്ത് നില്‍ക്കുന്ന ശബ്ദം തന്നെയാണ് സിനിമയില്‍ കേള്‍ക്കാന്‍ കഴിഞ്ഞതും. ആ ശബ്ദത്തിന് പിന്നില്‍ മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോന്‍ എന്ന ചെറുപ്പക്കാരനാണ്. കോമഡി ഉത്സവം പോലെയുള്ള പ്രോഗ്രാമുകളിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് മഹേഷ്.
വിനീത് ശ്രീനിവാസന്റേയും കുഞ്ചാക്കോ ബോബന്റേയുമൊക്കെ ശബ്ദം ഗംഭീരമായി വേദികളില്‍ അവതരിപ്പിച്ച ശബ്ദ കലാകാരന്‍ കൂടിയാണ് മഹേഷ് കുഞ്ഞുമോന്‍. കോള്‍ഡ് കേസ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരിക്കുകയാണ്. അനിലേട്ടന്റെ ശബ്ദമായി എനിക്കും ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞു. എല്ലാവരുടേയും സപ്പോര്‍ട്ടിനും സ്‌നേഹത്തിനും ഒരായിരം നന്ദി. കോമഡി ഉത്സവത്തിന് നന്ദി. സംവിധായകന്‍ തനുബാലകിന് നന്ദി. മഹേഷ് കുഞ്ഞുമോന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കുറിച്ച വാക്കുകള്‍ ആണ് ഇത്. അടുത്ത കാലത്ത് സാക്ഷ്യം വഹിച്ച മികച്ച ഡബ്ബിംഗ് തന്നെയാണ് കോള്‍ഡ് കേസിലേത് എന്ന് പറയാതെ വയ്യ. കലാകാരന് അഭിനന്ദനങ്ങള്‍.