മനോജ് കെ ജയൻ എത്തേണ്ടിയിരുന്ന ചിത്രത്തിൽ ആണ് മോഹൻലാൽ നായകനായി എത്തിയത്

ഷാജി കൈലാസിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നാണ് ആറാം തമ്പുരാൻ. വര്ഷം ഏറെ കഴിഞ്ഞിട്ടും ഇന്നും ചിത്രത്തിന് ആരാധകർ ഒരുപാട് ആണ്. മോഹൻലാലിന്റെ സൂപ്പർസ്റ്റാർ ലെവലിലേക്കും മാസ്സ് സിനിമകളുടെ ആരംഭത്തിനും തുടക്കം കുറിച്ച ചിത്രം കൂടി ആയിരുന്നു ഇത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് സംവിധായകൻ ഷാജി കൈലാസ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ആറാം തമ്പുരാൻ എന്ന ചിത്രത്തിന്റെ തിരക്കഥ ഞങ്ങൾ ചെന്നൈയിൽ വെച്ച് എഴുതി കൊണ്ടിരിക്കുന്ന സമയം. അപ്പോൾ രണ്ടു സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു കൊച്ച്‌ ചിത്രം എന്നത് മാത്രം ആയിരുന്നു എന്റെ മനസ്സിൽ. ചിത്രത്തിൽ മനോജ് കെ ജയനേയും ബിജു മേനോനെയും ആണ് താരങ്ങളായി മനസ്സിൽ കണ്ടത്. അവരെ മനസ്സിൽ വെച്ച് ആണ് കഥയും എഴുതിക്കൊണ്ടിരുന്നത്.

അങ്ങനെ ഇരിക്കുന്ന സമയത്ത് ഒരിക്കൽ മണിയൻ പിള്ള രാജു ഞങ്ങളെ കാണാൻ വന്നു. സംസാരത്തിനിടയിൽ കഥ പറയുകയും മണിയൻ പിള്ള രാജുവിന് കഥ ഇഷ്ടപ്പെടുകയും ചെയ്തു. അദ്ദേഹം അവിടെ നിന്ന് പോയി കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഗുരു സിനിമയുടെ സെറ്റിൽ നിന്ന് സുരേഷ് കുമാർ വിളിക്കുന്നു. നിങ്ങളുടെ കയ്യിൽ നല്ല ഒരു കഥ ഉണ്ടെന്ന് കേട്ടല്ലോ, നമുക്ക് അത് ചെയ്യാം. മോഹൻലാലിനെ വെച്ച് എടുക്കാം എന്ന് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു അയ്യോ ഇത് ഒരു ചെറിയ കഥ ആന്നെന്നും അങ്ങനെ പെട്ടന്ന് മാറ്റാൻ പറ്റില്ല എന്നുമൊക്കെ, അങ്ങനെ മോഹൻലാൽ സിനിമയിലേക്ക് വരുന്നു എന്നായപ്പോൾ ആണ് കഥയിൽ അതനുസരിച്ച് മാറ്റങ്ങൾ വരുത്തിയത്. രണ്ടു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം പിന്നെ ഒരു സുഹൃത്തിന്റെ കഥാപാത്രം വലുതും മറ്റേ ആളുടെത് ചെറുതും ആക്കി മാറ്റി എഴുതുകയായിരുന്നു എന്നും മോഹൻലാൽ ചെയ്ത കഥാപാത്രം മനോജ് കെ ജയൻ ആയിരുന്നു ചെയ്യേണ്ടി ഇരുന്നത് എന്നും ഷാജി കൈലാസ് പറഞ്ഞു.

എത്തുകയല്ലായിരുന്നു. തിരുവനന്തപുരം ഗാങ് ൽ മണിയൻ പിള്ള രാജു കഥയുടെ വിവരം എത്തിച്ചു തുടർന്ന് മോഹൻലാൽ പ്രിയദർശൻ സുരേഷ്കുമാർ ടീം എങ്ങനെയും ആ നല്ല കഥാപാത്രം മനോജിൽ നിന്നും അടിച്ചുമാറ്റി ലാലിന് കൊടുപ്പിക്കാം എന്ന് ആസൂത്രണം ചെയ്തത് അനുസരിച്ചു സുരേഷ് കുമാറിനെ കൊണ്ട് വിളിപ്പിച്ചു ഷാജിയെ പ്രലോഭപ്പിച്ചു അനുനയിപ്പിച്ചു മോഹൻലാലിൽ എത്തിക്കുകയായിരുന്നു എന്നത് ഇന്റർവ്യൂ കണ്ട ആർക്കും മനസ്സിലാകും. മോഹൻലാൽ മനോഹരമായി ചെയ്തു എന്നത് വേറെ കാര്യം. എന്നാൽ അന്നത്തെ സാഹചര്യത്തിൽ അസുരവംശം നന്നായി ഓടി നിൽക്കുന്ന ആ സമയത്ത് മനോജ്‌ k ജയൻ ബിജു മേനോൻ ടീം ആ കഥ മാറ്റങ്ങൾ വരുത്താതെ ചെയ്തിരുന്നു എങ്കിൽ മനോജ്‌ k ജയൻ ഇന്ന് എവിടെ എത്തിയേനെ എന്ന് ചിന്തിക്കുമ്പോൾ തിരുവനന്തപുരം ഗാങ് നോട്‌ വെറുപ്പ് തോന്നുന്നു എന്നുമാണ് ഈ അഭിമുഖത്തിൽ ഒരാൾ കമെന്റ് ചെയ്തത്.