ബിജു മേനോനും മനോജ് കെ ജയനും സൂപ്പർ താരങ്ങൾ ആകാനുള്ള അവസരം അങ്ങനെ നഷ്ട്ടപെടുകയായിരുന്നു

മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ തന്നെ വലിയ വഴിത്തിരിവ് ആയ ചിത്രം ആണ് ആറാംതമ്പുരാൻ. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം മോഹൻലാലിന്റെ മാസ്സ് എന്റർറ്റൈനെർ തന്നെ ആയിരുന്നു. മോഹൻലാലിനെ കൂടാതെ മഞ്ജു വാര്യർ, സായ് കുമാർ, കൊച്ചിൻ ഹനീഫ, കലാഭവൻമണി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തി കുറിച്ച് കൊണ്ടാണ് ആറാംതമ്പുരാൻ പ്രദർശനത്തിന് എത്തിയത്. മോഹൻലാലിന്റെ തന്നെ ചിത്രം ചന്ദ്രലേഖയുടെ റെക്കോർഡ് തിരുത്തിക്കൊണ്ടാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനം നടത്തിയത്. തുടർച്ചയായി ഇരുനൂറ് ദിവസങ്ങൾ ആണ് ചിത്രം തീയേറ്ററുകളിൽ പ്രദർശിപ്പിച്ചത്. മലയാള സിനിമയിൽ ആ കാലത്ത് നേടാവുന്ന മികച്ച കളക്ഷൻ തന്നെ ചിത്രം നേടിയെടുക്കുകയും ചെയ്തു. മോഹൻലാലിന് ആരാധകരെ നേടിക്കൊടുത്ത ചിത്രം കൂടി ആണ് ആറാംതമ്പുരാൻ.

എന്നാൽ ഇപ്പോൾ ചിത്രത്തിനെ കുറിച്ച് അധികം ആർക്കും അറിയാത്ത ഒരു കഥ തുറന്നു പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഷാജി കൈലാസ്. ഷാജി കൈലാസിന്റെ വാക്കുകൾ ഇങ്ങനെ, ആറാംതമ്പുരാൻ തുടക്കത്തിൽ മോഹൻലാലിനെ വെച്ച് ചെയ്യണം എന്ന് ഉദ്ദേശിച്ച ഒരു ചിത്രം അല്ലായിരുന്നു. മനോജ് കെ ജയനെയും ബിജു മേനോനെയും മനസ്സിൽ ഉദ്ദേശിച്ചാണ് ഞാൻ ആറാംതമ്പുരാന്റെ കഥ തയാറാക്കിയത്. അങ്ങനെ ഒരിക്കൽ ഞാൻ മണിയൻപിള്ള രാജുവിനെ കണ്ടപ്പോൾ അദ്ദേഹത്തിനോട് ചിത്രത്തിന്റെ കഥ പറഞ്ഞു. കഥ ഇഷ്ട്ടപെട്ടു അദ്ദേഹം പോകുകയും ചെയ്തു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ എന്നെ നിർമ്മാതാവ് സുരേഷ് കുമാർ വിളിച്ചു.

അദ്ദേഹത്തിന് കഥ ഇഷ്ട്ടപെട്ടെന്നും മോഹൻലാലിനെ വെച്ച് ചെയ്യാൻ പറ്റിയ ചിത്രം ആണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം സിനിമ നിർമ്മിക്കാം എന്നും പറഞ്ഞു. അങ്ങനെ കോഴിക്കോട് ചെന്ന് മോഹൻലാലിനോട് ചിത്രത്തിന്റെ കഥ പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെ മോഹൻലാലിന് ചേരുന്ന രീതിയിൽ കഥയിൽ കുറച്ച് മാറ്റങ്ങൾ ഒക്കെ വരുത്തി ആറാംതമ്പുരാൻ സിനിമ യാഥാർഥ്യമാകുകയായിരുന്നു എന്നും ഷാജി കൈലാസ് പറഞ്ഞു. ചിത്രം ആ സമയത്ത് വലിയ വിജയം നേടുകയും മോഹൻലാലിന്റെ ഫാൻസ്‌ ഒരുപാട് കൂടുകയും ചെയ്തു. ഇന്നും ആരാധകർക്ക് ഒരു പ്രത്യേക താൽപ്പര്യം ആണ് ആറാംതമ്പുരാൻ കാണാൻ.