ബാലകൃഷ്ണൻ ആണെന്ന് കരുതി ഹംസകോയ ആള് മാറി ഒരാളെ പിടിക്കുന്ന സീൻ ഓർമയില്ലേ

പലപ്പോഴും ചില താരങ്ങൾ ചില സിനിമകളിൽ സെക്കൻഡുകൾ മാത്രം മുഖം കാണിക്കാറുണ്ട്. എന്നാൽ ആ സമയങ്ങളിൽ നമുക്ക് ഇവർ ആരാണെന്നു മനസ്സിലാകണം എന്നില്ല. കാരണം ചിലപ്പോൾ അവർക്ക് സിനിമയിൽ പറയത്തക്ക വേഷങ്ങൾ ഒന്നും അപ്പോൾ ലഭിച്ചിട്ടുണ്ടാകില്ല. എന്നാൽ പിന്നീട് ഇവരിൽ പലരും സിനിമയിൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ എത്തുകയും പ്രേക്ഷക ശ്രദ്ധ നേടി കഴിയുമ്പോൾ ഇവർ നേരുതേ അഭിനയിച്ച പല കഥാപാത്രത്തെയും പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങും.

അത്തരത്തിൽ ഒരു വേഷം ചെയ്ത ഒരു താരത്തിനെ കുറിച്ചുള്ള പോസ്റ്റ് ആണ് സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ബാലകൃഷ്ണൻ ആണെന്ന് കരുതി ഹംസകോയ ആള് മാറി ഒരാളെ പിടിക്കുന്ന സീൻ ഓർമയില്ലത്തവർ ഉണ്ടാവില്ല. ആ സീനിൽ വന്ന നടൻ ആരാണെന്ന് ഒന്ന് സൂക്ഷിച് നോക്കിയേ. വർഷങ്ങൾക് ശേഷം ആങ്ങളമാർ സ്നേഹിച്ചു വഷളാക്കിയ അനിയത്തിയുടെ കഥ പറഞ്ഞ “അനിയത്തിപ്രാവ് ‘ ലെ വർക്കിച്ചനായി വേഷമിട്ട ഷാജിൻ ആയിരുന്നു അത്.

വികാരപ്രകടനങ്ങളിൽ അല്പം ഓവർ ആണെന്ന് പ്രേക്ഷകർ അന്ന് ഷാജിന്റെ അഭിനയത്തിന് വിലയിരുത്തി. പക്ഷെ കാഴ്ചയിൽ വളരെ സുന്ദരനും നല്ല സ്ക്രീൻ പ്രെസൻസും ഈ നടന് ഉണ്ടായിരുന്നു. ഫാസിലിന്റെ ബന്ധുവായ ഷാജിൻ പിന്നീട് ക്രോണിക്ക് ബാച്ചിലർ ലും ഒരു വേഷം ചെയ്തു. സൂര്യ ടിവി യിൽ വന്ന ഒരു സീരിയലിൽ ഇദ്ദേഹം ചെയ്ത റോൾ അന്ന് വല്യ ഹിറ്റായിരുന്നു.

ഷാജിൻ പിന്നീട് സിനിമയിലൊന്നും അഭിനയിച്ചില്ല. ഇദ്ദേഹത്തിന്റെ അനിയത്തി പ്രാവിലെ വേഷം ശ്രദ്ധ നേടിയിരുന്നു എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി പേരാണ് പോസ്റ്റിനു കമെന്റുമായി എത്തിയത്. നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. ബ്രോഡ് വേയിൽ ഷൂ ഷോപ്പ് നടത്തുന്നു. കടയിൽ കയറിയപ്പോൾ സംസാരിച്ചിരുന്നു എന്നാണ് ഒരാൾ നൽകിയ കമെന്റ്.

ഇദ്ദേഹം എറണാകുളത് ഒരു ഫുട് വേർ ഷോപ്പ് നടത്തുന്നുണ്ടായിരുന്നു, ഡബ്ബിങ്ങിൽ ൽ ആണ് പണി കിട്ടിയത്. മറ്റ് ആരെംകിലും വെച്ച് ഡബ്ബ് ചെയ്തിരുനെങ്കിൽ തല വര മറിച്ച് ആയേനേ. തമിഴ് അനിയത്തിപ്രാവ് കണ്ടാൽ മനസ്സിലാകും, സുരേഷ് ഗോപി ആകാൻ നോക്കിയ പോലെ, പണ്ട് ഗ്ലാമർ ആയിരുന്നു. അനിയത്തിപ്രാവ് അത് കഴിഞ്ഞു സൂര്യ ടീവി സീരിയൽ ലിൽ ഉണ്ടായിരുന്നു.. പിന്നീട് പതുകെ ഫീൽഡ് വിട്ട് ബിസിനസ്‌ കാരൻ ആയി മാറി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment