അതിഥി ആയി വരുന്നത് ഷക്കീല ആണെങ്കിൽ പരുപാടി നടത്താൻ പറ്റില്ല എന്ന് മാൾ ഉടമ

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരം ആണ് ഷക്കീല. സാദാരണ യു സെർട്ടിഫികേറ്റ് സിനിമയേക്കാൾ എ സർട്ടിഫിക്കറ്റ് സിനിമകളിലെ നായികയായാണ് ഷാക്കീല എത്തിക്കൊണ്ടിരുന്നത്. നിരവധി ചിത്രങ്ങൾ ആണ് ഒരു സമയത്ത് ഷക്കീലയുടേത് ആയി പുറത്തിറങ്ങിയത്. ആ ചിത്രങ്ങൾ എല്ലാം ആ കാലത്ത് യുവാക്കളെ ഹരം കൊള്ളിപ്പിക്കും വിധം ഉള്ളത് ആയിരുന്നു. അത് കൊണ്ട് തന്നെ എ സർട്ടിഫിക്കറ്റ് സിനിമയിലെ നായിക ആയിരുന്നു എങ്കിലും ഷക്കീലയ്ക്ക് ആരാധകർ ഏറെ ആയിരുന്നു.

എന്തന്നാൽ കുറച്ച് നാളുകൾ സിനിമ ചെയ്ത താരം പിന്നീട് ആ ഫീൽഡിൽ നിന്ന് അപ്രത്യക്ഷം ആക്കുകയായിരുന്നു. നായികയായി എത്തിയിരുന്ന താരത്തിന്റെ പെട്ടന്നുള്ള പിന്മാറ്റം ആരാധകരെയും നിരാശർ ആക്കിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും തിരിച്ച് വരവിന് ഒരുങ്ങുകയാണ് താരം. ഇപ്പോഴിതാ ഈ അവസത്തിൽ സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഷക്കീല അഥിതിയായ് വരികയാണെങ്കിൽ പരിപാടി നടത്താൻ പറ്റില്ല എന്ന് ഒരു സംവിധായകനോട്‌ കോഴിക്കോട്ടെ പ്രമുഖ മാൾ മേധാവികൾ പറഞ്ഞെന്ന് കേട്ടു. അതെന്താ ഹൈ ലൈറ്റ് മാൾ ഉടമേ നിങ്ങൾക്ക് ഷക്കീലയോട് ഇത്ര പുച്ഛം. നിങ്ങൾ ഇതുവരെ എഴുന്നെള്ളിച് കൊണ്ട് വന്നവരെല്ലാം എല്ലാം തികഞ്ഞവർ ആണോ.

പേര് മാറ്റി ഷക്കീല ചിത്രങ്ങൾ ചെയ്ത സംവിധായകരും, പേര് മാറ്റി അത് നിർമിച്ച നിർമാത്താക്കളും മാന്യന്മാരായ് ഇന്നും ഈ സമൂഹത്തിൽ വിലസുന്നു. ഷക്കീലയോട് വേർതിരിവ് കാണിച്ചതിലെ അമർഷം ഇവിടെ ഞാൻ രേഖപെടുത്തുന്നു. ഇത് സംവിധായകൻ മനഃപൂർവം സൃഷ്ടിച്ച പബ്ലിസിറ്റി പരിപാടി അല്ലെന്ന് വിശ്വസിക്കുന്നു എന്നുമാണ് പോസ്റ്റിൽ കൂടി ആരാധകൻ പങ്കുവെച്ചിരിക്കുന്നത്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

ഷക്കീല ആണെന്ന് അറിഞ്ഞപ്പോൾ പറ്റില്ലെന്ന് പറഞ്ഞു എന്നല്ലേ മെൻഷൻ ചെയ്തത്. അവർ വരുമ്പോൾ ഉള്ള തിരക്ക് കഴിഞ്ഞ ടോവിനോ പടം പ്രൊമോഷൻ ഫ്ലോപ്പ് ആയ പോലെയോ സാനിയ, ഗ്രേസ് വന്നപ്പോൾ ഉണ്ടായ സിറ്റുവേഷൻ വരാതെ അവർ നോക്കണമല്ലോ. ഹൈ-ലൈറ്റ് ടീം തന്നെ അവർ ഇല്ലാതെ വരുന്നെങ്കിൽ കുഴപ്പമില്ലെന്ന് പറയുന്നുണ്ടല്ലോ. ഷകീലയെ പോലൊരു ആർട്ടിസ്റ്റിനെ ഷോർട്ട് നോട്ടിസിൽ കൊണ്ടുവന്നത് ശരിയല്ലല്ലോ എന്നാണ് വന്നിരിക്കുന്ന ഒരു കമെന്റ്.

Leave a Comment