പ്രകാശ് രാജിന് പോലും ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്, പക്ഷേ അവരുടെ നാട്ടിൽ ഒറ്റ ഒരുത്തനും എനിക്ക് വേണ്ടി വന്നില്ല.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഷമ്മി തിലകൻ. നിരവധി സിനിമകളിലൂടെ മലയാളികളെ അമ്പരപ്പിച്ചിട്ടുള്ള നടനാണ് ഷമ്മി. മലയാള സിനിമയിലെ അതുല്യപ്രതിഭ തിലകന്റെ മകനാണ് ഷമ്മി. ഷമ്മി ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം അതിൻറെ പൂർണതയിൽ എത്തിക്കുന്ന അതുല്യപ്രതിഭയാണ്. മികച്ച ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ ഷമ്മി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

പ്രകാശ് രാജിനടക്കം താൻ ഡബ്ബ് ചെയ്തിട്ടും തനിക്ക് ഡബ്ബ് ചെയ്യേണ്ട ആവശ്യം വന്നപ്പോൾ ആരും തയ്യാറായില്ല എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.”ഞാനൊരു മിമിക്രി ആർട്ടിസ്റ്റ് ആണെന്നാണ് പല മിമിക്രി ആർട്ടിസ്റ്റുകളുടെയും ധാരണ. കാരണം പ്രകാശ് രാജിനും പ്രേം നസീറിനും കമൽഹാസനും അവരുടെ ശബ്ദത്തിൽ ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്. ഞാൻ ഡബ്ബ് ചെയ്തിട്ടുള്ളത് എല്ലാം നായകന് വേണ്ടിയോ അല്ലെങ്കിൽ അതിനു തുല്യമായതോ അതിന് മുകളിൽ നിൽക്കുന്നതോ ആയ കഥാപാത്രങ്ങൾക്കാണ്.

മൂന്നോ നാലോ രംഗങ്ങളിൽ മാത്രം കാണുന്ന വേഷങ്ങൾ ആയിരിക്കും. അഭിനയിക്കുന്നത് ചെറുതായിരിക്കും. ഒരു സംഭവം എന്ന് പറയാൻ മാത്രം പറ്റുന്ന വലിയ വേഷങ്ങൾ ഒന്നും ഞാൻ ചെയ്തിട്ടില്ല. എനിക്ക് അവാർഡ് കിട്ടിയത് ഗസലിൽ നാസറിന് വേണ്ടി ഡബ്ബ് ചെയ്തപ്പോഴാണ്. ഞാൻ അഭിനയിക്കാത്ത കൊണ്ടോട്ടി സ്ലാങ് കൂടിയായിരുന്നു ആ സിനിമയിൽ. എനിക്ക് ലഭിച്ച കഥാപാത്രങ്ങളെക്കാൾ പവർഫുൾ ആയി മറ്റ് കഥാപാത്രങ്ങൾക്ക് വേണ്ടി ഡബ്ബ് ചെയ്യേണ്ടിവരും. ആ ഒരു കാരണം കൊണ്ടാണ് ഡബ്ബിങ് ഞാൻ നിർത്തിവച്ചത്.

കസ്തൂരി മാന്റെ തമിഴ് പതിപ്പിൽ ഞാനായിരുന്നു അഭിനയിച്ചത്. കുഞ്ചാക്കോ ബോബന് പകരം വേറെ ആളായിരുന്നു. അവിടെ എനിക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ ഒറ്റ ഒരുത്തനും തയ്യാറായില്ല. ഒരു ജൂനിയർ ആർട്ടിസ്റ്റ് വന്നാണ് ഡബ്ബ് ചെയ്തത്. ഒന്നുമല്ലെങ്കിലും അവർക്ക് വേണ്ടി ഒരുപാട് തവണ ഞാൻ ഡബ്ബ് ചെയ്ത ആളാണെന്ന് ഒരു പരിഗണന വേണ്ടേ. അത് അവർ തന്നില്ല. അത് അനീതിയല്ലേ. എനിക്ക് ചെയ്തു തന്നില്ലെങ്കിൽ പിന്നെ അവന്മാർക്ക് ഞാൻ എന്തിനാണ് ചെയ്യുന്നത്. സ്വന്തമായി ഡബ്ബ് ചെയ്യുന്നതിനേക്കാൾ കഷ്ടപ്പാടാണ് മറ്റൊരാൾക്ക് വേണ്ടി ചെയ്യുന്നത്.”- ഷമ്മി തിലകൻ പറഞ്ഞു.

Leave a Comment