മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഷമ്മി തിലകൻ. മലയാള സിനിമയിലെ അതുല്യപ്രതിഭ തിലകൻ്റെ മകൻ കൂടിയാണ് ഷമ്മി. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും തന്റെ അഭിപ്രായം യാതൊരുവിധ മടിയും കൂടാതെ പറയാൻ ധൈര്യമുള്ള ഒരാളാണ് ഷമ്മി തിലകൻ.

ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അന്യഭാഷകളിലെ പല നടന്മാർക്കും താൻ ഡബ്ബ് ചെയ്തിട്ടുണ്ടെങ്കിലും തനിക്കുവേണ്ടി അന്യഭാഷയിൽ നിന്ന് ആരും ഡബ് ചെയ്യാൻ ഒരുങ്ങിയിട്ടില്ല എന്നാണ് ഷമ്മി തിലകൻ വെളിപ്പെടുത്തിയിരിക്കുന്നത്.”എൻറെ കഥാപാത്രത്തെ ഞാൻ തന്നെയാണ് കസ്തൂരിമാൻ സിനിമയുടെ തമിഴ് റീമേക്കിൽ അവതരിപ്പിച്ചത്.

എന്നാൽ കുഞ്ചാക്കോ ബോബന് പകരം വേറെ ആളായിരുന്നു. ഒരു ആവേശത്തിന് ഞാൻ തന്നെ അന്ന് പോയി. പ്രകാശ് രാജ് അടക്കം വലിയ നടന്മാർക്ക് ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാൽ എൻറെ സിനിമ അവിടെ പോയപ്പോൾ എനിക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ ആരും തയ്യാറായില്ല. അത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ആരും ചെയ്യാൻ ഒരുങ്ങാതിരുന്നപ്പോൾ ജൂനിയർ ആയ ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് ചെയ്തത്. എന്നോട് കാണിച്ച അനീതി അല്ലേ അത്?

ഒരുപാട് തവണ നമ്മൾക്ക് ഡബ്ബ് ചെയ്തു എക്സ്പോഷർ തന്ന ആളാണ് ഷമ്മി എന്ന് അവർ ചിന്തിക്കേണ്ടതില്ലേ? ഒടിയൻ എന്ന സിനിമയിൽ പ്രകാശ് രാജിനു വേണ്ടി ഡബ്ബ് ചെയ്തത് ഞാനായിരുന്നു. ഓസ്കാർ കിട്ടുമെന്ന് തള്ളി മറിച്ച സിനിമയാണ് ഒടിയൻ. ഓസ്കാർ പോയിട്ട് ഒരു സ്റ്റേറ്റ് അവാർഡ് പോലും കിട്ടിയിട്ടില്ല. ഇത് വെറുതെ പറയുന്നതല്ല. തള്ളി മറിച്ചത് കണ്ട് പറഞ്ഞതാണ്. എനിക്ക് അവന്മാർ ഡബ്ബ് ചെയ്തില്ലെങ്കിൽ പിന്നെ അവന്മാർക്ക് എന്തിനാണ് ഞാൻ ചെയ്യുന്നത്.”- ഷമ്മി തിലകൻ പറഞ്ഞു.