എന്നാൽ ആ രേഖകകൾ ഒക്കെ ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് ചില ഒളിച്ചു കടത്തി !

മലയാളത്തിലെ ഏറ്റവും മികച്ച നടനമാരിൽ ഒരാളും ഒരുപാട് മികച്ചകഥാപത്രങ്ങൾ സമ്മാനിച്ച മലയാള സിനിമയിലെ ലെജൻഡ് എന്ന് വിളിക്കാവുന്നതുമായ ഒരു ഇതിഹാസ താരം ആയിരുന്നു നടൻ തിലകൻ. മലയാള സിനിമയിൽ അദ്ദേഹം കാഴ്ചവെച്ച കഥാപത്രങ്ങൾ അത്രത്തോളം മനോഹരമായിരുന്നു എങ്കിലും അവസാനം ഇൻഡസ്ട്രിയിൽ പല സ്വരച്ചേർച്ചകൾ ഉണ്ടാവുകയും തിലകൻ എന്ന താരം ഒരുപാട് പ്രതിസന്ധികൾ നേരിടുകയും ചെയ്തിട്ടുണ്ട് എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പല തവണയും ഇതിനെപ്പറ്റിയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്


ഇപ്പോളിതാ നടൻ തിലകന്റെ മകനും മലയാള സിനിമയിൽ വളരെ വലിയ സ്ഥാനവുമുള്ള ശാംമൈ തിലകൻ ഒരു ആരാധകനു നൽകിയ കമന്റ് ഇപ്പ്പോൾ ചർച്ചയാവുകയാണ്. ഒരു ആത്മകഥ എഴുതുവാൻ തിലകൻ എന്ന താരത്തിന് ഒരു ആഗ്രഹമുണ്ടായിരുന്നു എന്ന് ഒരു അഭിമുഖത്തിൽ കേട്ടിട്ടുണ്ട് എന്നും അതിനെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ” ഞാൻ സത്യസന്ധമായി ആത്മകഥ എഴുതിയാൽ ഇവിടെയുള്ള പല പ്രമുഖ സിനിമക്കാരുടെയും കുടുംബജീവിതം തകരുമെന്നും അതുകൊണ്ടു തല്ക്കാലം താൻ അത് ചെയ്യുന്നില്ല എന്നുമായിരുന്നു” ഇതായിരുന്നു ഒരു രഹദ്കാണ് ശമ്മയ് തിലകന്റെ കുറിപ്പിന് നൽകിയ കമന്റ്.


തുടർന്ന് ഷമ്മി തിലകൻ നൽകിയ മറുപടിയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. അദ്ദേഹം എഴുതുന്നില്ല എന്ന് പറഞ്ഞെങ്കിൽ പോലും അദ്ദേഹത്തിന്റെ അവസാന നാളുകളിൽ അത് ഏഴുവനുള്ള ശ്രമത്തിലായിരുന്നു എന്നും . അതിന്റെ എല്ലാം ഫയലുകൾ യാത്ര ചെയ്യുമ്പോൾ പോലും അദ്ദേഹം കൊണ്ട് നടന്നു എന്നും പക്ഷെ അദ്ദേഹം ഈ ലോകത്തോട് വിട വാങ്ങുന്നതിനു മുൻപ് ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് ചില അതലപ്പർ കക്ഷികൾ അതെല്ലാം ഒളിച്ചുകടത്തി എന്നുമാണ് ഷമ്മി തിലകൻ മറുപടി കമന്റചെയ്തിരിക്കുന്നത്.


ഇപ്പോളിതാ താരത്തിന്റെ കമന്റ് സോഷ്യൽ മീഡിയയിൽ വാർത്ത കോളങ്ങങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ആരാണ് ആ തല്പര കക്ഷികൾ എന്നും എന്തിനാണ് ഈ വാർത്തകൾ അവർ ഒളിച്ചുകടത്തിയത് എന്നും . എന്തായിരുന്നു ആ കഥകളിൽ ഒളിഞ്ഞിരിക്കുന്ന സത്യമെന്നും എന്നുള്ള ആകാംക്ഷയിലാണ് ആരാധകർ. ആരൊക്കെയോ ആ സത്യങ്ങളെ ഭയക്കുന്നു എന്നാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത് എന്നാണ് ആരാധകർ ഈ സംഭവത്തിനു നേരെ പറയുന്നത്.