ആ ചിത്രത്തിൽ നിന്നും എന്നെ ഒഴിവാക്കിയെന്നു അറിഞ്ഞതിന് പിന്നാലെ ദിലീപേട്ടൻ എന്നെ വിളിച്ചു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഷംന കാസിം.  മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിൽ കൂടി അഭിനയ രംഗത്തേക്ക് ചുവട് വെച്ച താരം മികച്ച ഒരു നർത്തകി കൂടി ആണ്. മലയാളത്തിൽ ചുരുങ്ങിയ സമയം കൊണ്ട് നിരവധി  വേഷങ്ങൾ ചെയ്തു എങ്കിലും താരം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപെട്ടത് തമിഴിൽ അഭിനയിക്കാൻ തുടങ്ങിയതിന് ശേഷമാണു. മലയാളത്തിൽ സിനിമകൾ ലഭിച്ചുവെങ്കിലും അധികം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ആയിരുന്നില്ല താരത്തിനെ കാത്തിരുന്നത്. എന്നാൽ പ്രാധാന്യം ഉള്ള വേഷങ്ങൾ ആയിരുന്നു താരത്തിന് തമിഴിൽ ലഭിച്ചിരുന്നത്. ജയ  ലളിതയുടെ ജീവിത കഥ പറയുന്ന തലൈവി എന്ന ചിത്രത്തിലും ഷംന പ്രധാന വേഷത്തിൽ എത്തിയിരുന്നു. മികച്ച പിന്തുണ ആണ് താരത്തിന് ആരാധകരിൽ നിന്ന് ലഭിച്ചത്. അഭിനേത്രി മാത്രമല്ല, താൻ ഒരു മികച്ച നർത്തകി കൂടി ആണെന്ന് താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സ്റ്റേജ് പ്രോഗ്രാമ്മുകളിലും താരം വളരെ അധികം സജീവം ആണ്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താൻ ഏറെ ആഗ്രഹിച്ച ഒരു ചിത്രത്തിൽ നിന്നും അവസാന നിമിഷം തന്നെ മാറ്റിയതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഷംന കാസിം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ദിലീപേട്ടൻ നായകനായി അഭിനയിച്ച മോസ് ആൻഡ് ക്യാറ്റ് എന്ന ചിത്രത്തിൽ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് എന്നെ ആണ്. ചിത്രത്തിന്റെ കഥ എന്നോട് പറഞ്ഞു ഞാൻ ഓക്കേ പറയുകയും ചെയ്തു. ഞാൻ വലിയ സന്തോഷത്തിൽ ആയിരുന്നു. കാരണം ഒരുപാട് ആഗ്രഹിച്ച ചിത്രം ആയിരുന്നു അത്. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാൻ രണ്ടു ദിവസം കൂടി ബാക്കി നിൽക്കെ ആണ് ചിത്രത്തിൽ നിന്ന് എന്നെ മാറ്റി എന്ന് ഞാൻ അറിയുന്നത്. മാനസികമായി ഒരുപാട് തകർന്നു പോയ സമയങ്ങൾ ആയിരുന്നു അതൊക്കെ. സത്യത്തിൽ സിനിമ ജീവിതം നിർത്തിയാലോ എന്ന് വരെ അന്നൊക്കെ ചിന്തിച്ചിരുന്നു.

ദിലീപേട്ടൻ ആയിരുന്നു എന്നെ വിളിച്ച് കാര്യംപറഞ്ഞത് . ഒന്നും വിചാരിക്കരുത് എന്നും ദിലീപേട്ടൻ ശപിക്കരുത് എന്നും ഒക്കെ ചേട്ടൻ എന്നോട് പറയുകയും ആശ്വസിപ്പിക്കുകയും ഒക്കെ ചെയ്തു. സത്യത്തിൽ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ അതൊക്കെ കേട്ടത്. എന്നാൽ ദിലീപേട്ടൻ കാരണം ആണ് എന്നെ ആ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്നും ഷംന പറഞ്ഞു.