Celebrity updates

‘അമ്പിളി ദേവിയോടുള്ള ബഹുമാനം കൊണ്ടാണ് ഒന്നും പുറത്ത് വിടാത്തത്, ഇനി ഈ പരിഗണനയുണ്ടാകില്ല’; ആദിത്യന്‍ ജയനെതിരെ ഷാനവാസ് ഷാനു

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നിന്ന സംഭവമാണ് അമ്പിളി ദേവി ആദിത്യന്‍ ബന്ധം. ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ആദിത്യനെതിരെ അമ്പിളി ദേവി ഉന്നയിക്കുന്നത്. ഇപ്പോഴിതാ മലയാള പരമ്പരകളില്‍ നിറ സാന്നിധ്യമായ നടന്‍ ഷാനാവാസ് ഷാനു ആദിത്യനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. സീത എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് ഷാനവാസ് ഷാനു. ഇപ്പോഴിതാ തന്നെ പരമ്പരയില്‍ നിന്ന് പുറത്താക്കാനുള്ള കാരണം ആദിത്യന്‍ ജയനാണെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാനവാസ് ഷാനു. പത്ത് വര്‍ഷം മുമ്പുള്ള നിസാര പ്രശ്‌നത്തിന്റെ പേരില്‍ തന്നെ ആദിത്യന്‍ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും ഇല്ലാക്കഥകള്‍ ഉണ്ടാക്കി തന്നെ നിരന്തരം അപമാനിച്ചിട്ടുണ്ടെന്നും ഷാനാവാസ് ഷാനു പറഞ്ഞു.

 

 

പിന്നീടാണ് പരമ്പരയിലെ അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പം അഭിനയിച്ചവര്‍ക്കും താന്‍ നിരപരാധിയാണെന്ന് തിരിച്ചറിഞ്ഞത്. അതേസമയം ഇപ്പോള്‍ തെറ്റിദ്ധാരണകള്‍ മാറിയപ്പോള്‍ ക്ഷമ ചോദിച്ച് അവര്‍ തന്നെ വച്ച് പുതിയ സീരിയല്‍ ചെയ്യാനുള്ള തയാറെടുപ്പിലാണെന്നും ഷാനവാസ് വെളിപ്പെടുത്തുന്നു. തന്നെ സീരിയലില്‍ നിന്നു ഒഴിവാക്കിയതിനു ശേഷം തന്റെ പേരില്‍ സംവിധായകനു വന്ന ഭീഷണിയുടെ പിന്നിലും ആദിത്യനാണോ എന്നു സംശയമുണ്ടെന്നും ഷാനവാസ് പറയുന്നു. തന്നോട് സംവിധായകന് ദേഷ്യം തോന്നാനും അകറ്റി നിര്‍ത്താനും അവസരങ്ങള്‍ നഷ്ടപ്പെടുത്താനും ആദിത്യന്‍ ഉണ്ടാക്കിയ നാടകമാണ് ഇതെന്ന് ഇപ്പോള്‍ തനിക്ക് സംശയമുണ്ടെന്നും ഷാനവാസ് ഷാനു പറഞ്ഞു. അതേസമയം താനാഭിനയിച്ചിരുന്ന മറ്റൊരു പരമ്പരയിലെ അണിയറ പ്രവര്‍ത്തകരെ വിളിച്ച് തന്റെ അവസരം നഷ്ടപ്പെടുത്താനും ആദിത്യന്‍ ശ്രമിച്ചിരുന്നതായി ഷാനവാസ് പറഞ്ഞു.

 

 

തന്നെ കുറിച്ച് അപവാദ പ്രചരണങ്ങള്‍ മുഴക്കി ആദിത്യന്‍ പല ചാനലുകളിലും മോശമായി സംസാരിച്ചിട്ടുണ്ട്. അപ്പോഴെക്കെ സഹപ്രവര്‍ത്തകരുടെ ഉപദേശപ്രകാരം താന്‍ എല്ലാം സഹിക്കുകയായിരുന്നു എന്നും ഷാനവാസ് പറഞ്ഞു. പ്രതികരിച്ചാന്‍ തന്നെ തേടി വലിയ പ്രശ്‌നങ്ങല്‍ ഉണ്ടാകുമെന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാല്‍ ഒരിക്കല്‍ സഹപ്രവര്‍ത്തകര്‍ പറഞ്ഞതു പോലെ അത് തന്നെ സംഭവിച്ചു. തിരുവനന്തപുരത്ത് വച്ച് താന്‍ പങ്കെടുക്കേണ്ട ഒരു പരിപാടിയില്‍ തനിക്കെതിരെ ആദിത്യന്‍ എന്തിനും പോകുന്ന കുറച്ച് ആളുകളെ കൊണ്ടുവന്നു. എന്നാല്‍ തന്റെ ഒരു സുഹൃത്ത് വഴി ഈ വിവരം മനസിലാക്കുകയും അവിടേക്ക് പോവണ്ടെന്നും സുഹൃത്ത് പറഞ്ഞു. അതേസമയം താന്‍ പോയെന്നും ആദ്യം ചെന്നത് ആദിത്യന്റെ അടുത്തായിരുന്നു. പിന്നീട് ഒപ്പം വന്ന ആളുകളുടെ നേതാവിനോട് തന്നെ കാണാനല്ലെ വന്നതെന്നും പരിപാടി കഴിഞ്ഞ് താന്‍ വരാമെന്നും കാര്യങ്ങള്‍ സംസാരിച്ചിട്ട് പോയാല്‍ മതിയെന്നും പറഞ്ഞ് താന്‍ വേദിയിലേക്ക് കയറി.

 

 

എന്നാല്‍ താന്‍ കാര്യങ്ങള്‍ എല്ലാം മനസിലാക്കി എന്നറിഞ്ഞതോടെ ആദിത്യനും ആളുകളും അവിടെന്ന് സ്ഥലം വിട്ടു. ഇത് പോലെ പലരെയും ചെയ്തിട്ടുണ്ടെനന്ും തനിക്ക് മനസിലായിട്ടുണ്ട്. ആദിത്യന്‍ ജയനെ പോലെ ഒരാളെ തന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും ഷാനവാസ് പറഞ്ഞു. മനസ്സില്‍ വിഷം കൊണ്ടു നടക്കുക, പക കൊണ്ടു നടക്കുക എന്നൊക്കെ കേട്ടിട്ടേയുള്ളൂ. അതാണ് ആദിത്യന്‍. എന്തൊരു ദുഷ്ട ചിന്തയാണയാള്‍ക്ക്. തനിക്കെതിരെ ആദിത്യന്‍ നടത്തിയ കുപ്രചരണങ്ങള്‍ക്കെതിരെയുള്ള എല്ലാ തെളിവുകളും തന്റെ പക്കിലുണ്ട്. അതൊന്നും പുറത്ത് വിടാത്തത് അമ്പിളി ദേവിയോടുള്ള ബഹുമാനം കൊണ്ട് മാത്രമാണെന്നും താന്‍ കാരണം അവരുടെ കുടുംബജീവിതം ബുദ്ധിമുട്ടാകരുതെന്ന് തോന്നിയതു കൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും പക്ഷേ ഇനി ആ പരിഗണനയുടെ ആവശ്യം ഇല്ലെന്നും ഷാനവാസ് ഷാനു പറഞ്ഞു.

Trending

To Top
error: Content is protected !!