മോഹൻലാൽ പുറകിലായ ആ നിമിഷം എന്നും ഞാൻ ഓർക്കുന്നു; ശങ്കർ

80കളിലും 90കളിലും മലയാളികളുടെ ഇഷ്ടപ്പെട്ട റൊമാന്റിക് ഹീറോ ആയിരുന്നു ശങ്കർ. ഏകദേശം 200ൽ കൂടുതൽ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് മലയാള സിനിമയിലെ നടന വിസ്മയങ്ങളായ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പറഞ്ഞ ശങ്കറിന്റെ വാക്കുകളാണ്. മോഹൻലാലിനെ ആദ്യം കണ്ട നിമിഷത്തെക്കുറിച്ചും ശങ്കർ മനസ്സു തുറന്നു.

ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു. മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഒരുപാട് നാളുകൾക്ക് ശേഷം ലണ്ടനിൽ വച്ച് കണ്ടുമുട്ടിയപ്പോൾ കെട്ടിപ്പിടിച്ച കാര്യമായിരുന്നു. ഒരു അഭിമുഖത്തിനിടയിലാണ് ശങ്കർ ഇക്കാര്യങ്ങളിൽ മനസ്സു തുറന്നത്.”മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഞാൻ ആദ്യമായി മോഹൻലാലിനെ കാണുന്നത്.ആ സിനിമയുടെ ഭാഗമായിട്ട് ഒരു വർക്ക് ഷോപ്പ് ഞങ്ങൾക്ക് ഉണ്ടായിരുന്നു. വർക്ക് ഷോപ്പ് എന്ന് പറയാൻ പറ്റില്ല, സിനിമയുടെ കഥയെക്കുറിച്ചും സിനിമയെക്കുറിച്ചും പറയുന്ന സ്ഥലത്ത് വച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയത്.

ഞാൻ അന്ന് ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. അന്ന് സിനിമയെക്കുറിച്ച് അറിയാൻ വന്നപ്പോൾ വളരെ ബാക്കിൽ പോയിട്ടാണ് മോഹൻലാൽ നിന്നത്. ഞാൻ സിനിമയിൽ അഭിനയിച്ചത് കൊണ്ട് തന്നെ അറിയപ്പെടുന്ന ആളായിരുന്നു. ആ ചിത്രത്തിൻറെ ഷൂട്ടിംഗ് നടന്നത് കൊടേക്കനാലിൽ വച്ചാണ്. അന്ന് മോഹൻലാൽ വളരെയധികം ഒതുങ്ങിയായിരുന്നു നിന്നിരുന്നത്. മോഹൻലാലിനെ ആദ്യം കണ്ട നിമിഷം ഞാൻ ഇപ്പോഴും ഓർക്കാറുണ്ട്.

ഇന്ന് മോഹൻലാൽ വലിയ സ്റ്റാറായി. ഇപ്പോഴും ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമകൾ ഞാൻ ഓർക്കാറുണ്ട്. എനിക്ക് മമ്മൂക്കയുമായും ഒരുപാട് ഓർമ്മകൾ ഉണ്ട്. ഒരുപാട് വർഷങ്ങൾക്ക് ശേഷം ലണ്ടനിൽ വച്ച് ഞങ്ങൾ കണ്ടുമുട്ടി. ആ നിമിഷത്തിൽ മമ്മൂക്ക എന്നോട് റിയാക്ട് ചെയ്തത് ഞാൻ മറക്കില്ല. മമ്മൂക്കയുടെ മുഖത്ത് എന്നെ കണ്ടപ്പോൾ അത്രയും വലിയ സന്തോഷമായിരുന്നു. കുറച്ച് കാലങ്ങൾക്ക് ശേഷം കാണുന്നതുകൊണ്ട് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. അത് എന്തെന്നില്ലാത്ത സന്തോഷമാണ് എനിക്ക് തന്നത്.”- ശങ്കർ പറഞ്ഞും

Leave a Comment