തെന്നിന്ത്യൻ സിനിമയുടെ തന്നെ പേര് ഉയർത്തികൊണ്ട് അടുത്തിടെ ആണ് കെ ജി എഫ് രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. യാഷ് നായകനായ ചിത്രത്തിന്റെ ആദ്യ ഭാഗം ഇറങ്ങിയ സമയം തന്നെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും നടന്നിരുന്നു. കോടി കണക്കിന് ആരാധകർ ആണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകരും. ചിത്രീകരണം പൂർത്തി ആയെങ്കിലും കോവിഡ് മഹാമാരിയെ തുടർന്ന് ചിത്രത്തിന്റെ പ്രദർശനം നടത്താൻ കഴിയാത്ത അവസ്ഥ ആയിരുന്നു. എന്നാൽ ഈ കഴിഞ്ഞ ഏപ്രിൽ 14 നു ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് ചിത്രം പ്രദർശനത്തിന് എത്തുകയായിരുന്നു. ആരാധകരുടെ കാത്തിരിപ്പിന് നിരാശ നൽകാതെ മികച്ച പ്രകടനം ആണ് ചിത്രം കാഴ്ചവെച്ചത്. പ്രദർശനം തുടങ്ങി ഒരു മാസം തികയുന്നതിന് മുൻപ് തന്നെ ചിത്രം 1000 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. കേരളത്തിൽ ചിറ്റത്തിന്റെ പ്രദർശനാനുമതി സ്വന്തമാക്കിയിരിക്കുന്നത് നടൻ പ്രിത്വിരാജിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കമ്പനി ആണ്.
നടനും തിരക്കഥാകൃത്തും സംവിധായകനും ഒക്കെ ആയ ശങ്കർ രാമകൃഷ്ണനും ചിത്രത്തിന്റെ ഭാഗമാകാൻ അവസരം ലഭിച്ചിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തനിക്ക് കെ ഫൈ എഫിന്റെ രണ്ടാം ഭാഗത്തിൽ ഭാഗമാകാൻ കഴിഞ്ഞത് പ്രിത്വിരാജ് കാരണം ആണെന്ന് പറഞ്ഞിരിക്കുകയാണ് ശങ്കർ. ശങ്കറിന്റെ വാക്കുകൾ ഇങ്ങനെ, ശരിക്കും കോവിഡും ലോക്ക് ഡൗണും ഒക്കെ ആയി സാമ്പത്തികമായും ഒരു പാട് ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. മറ്റു ജോലികൾ ഒന്നും ഇല്ലാതിരുന്ന സമയം ആയിരുന്നു. ഇതിനിടയിൽ തന്നെ ഒ ടി ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ കഴിയുന്നത് പോലെ ഉള്ള സിനിമകളുടെ കഥകൾ ഞാൻ പലരോടും പറഞ്ഞിരുന്നു. എന്നാൽ അവരൊക്കെ അവർക്ക് ഇഷ്ടമുള്ളവരെ കൊണ്ട് സിനിമ പ്രൊഡ്യൂസ് ചെയ്യുകയും ഒക്കെ ചെയ്തു. ശരിക്കും ഇനി എന്ത് എന്ന് ചിന്തിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ആണ് പൃഥ്വിരാജ് എനിക്ക് കെ ജി എഫ് രണ്ടാം ഭാഗത്തേക്ക് അവസരം നൽകുന്നത്.
പൃഥ്വിരാജ് എന്റെ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണ്. എന്റെ അവസ്ഥ മനസ്സിലാക്കി എന്റെ അക്കൗണ്ടിലേക്ക് വെറുതെ കുറച്ച് പണം ഇടുന്നതിനേക്കാൾ നല്ലതല്ലേ ഒരു ജോലി കാണിച്ച് തരുന്നത് എന്ന് പ്രിത്വിക്ക് തോന്നി കാണും. ശരിക്കും പ്രിത്വിയുടെ ഒരു സഹാനുഭൂതി കൂടി ആണെന്ന് ആണ് ഞാൻ വിശ്വസിക്കുന്നത് എന്നും ശങ്കർ പറഞ്ഞു.