മലയാളത്തിൽ മറ്റൊരു യൂത്തനും ഇതുവരെ കിട്ടാത്ത പോലെ വെറൈറ്റി റോളുകൾ തിരഞ്ഞെടുത്ത് ഗംഭീരമാക്കി ചെയ്യുന്ന നടൻ

യുവ മലയാള സിനിമ താരങ്ങളിൽ ഹേറ്റേഴ്‌സ് ഒട്ടും ഇല്ലാത്ത നടന്മാരിൽ ഒരാൾ ആണ് ഷറഫുദ്ധീൻ. വളരെ പെട്ടന്ന് ആയിരുന്നു മലയാള സിനിമയിൽ ഷറഫുദ്ധീൻ എന്ന നടന്റെ വളർച്ച. ഹാസ്യ താരമായി വന്നു ഗംഭീരമായ വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിച്ചും നായകനായി വിസ്മയിപ്പിച്ചും മലയാള സിനിമയിൽ ഇന്നും സജീവമായി നിൽക്കുന്ന താരങ്ങളിൽ ഒരാൾ ആണ് ഷറഫുദ്ധീൻ. ഷറഫുദീന്റെ ഗിരിരാജൻ കോഴിയെ ഓർമ്മ ഇല്ലാത്ത മലയാളികൾ ചുരുക്കം ആണ്.

ഇന്നും നിരവധി ആരാധകർ ആണ് ഗിരിരാജൻ കോഴിക്ക് ഉള്ളത്. അത് പോലെ നിരവധി കഥാപാത്രങ്ങളെ ആണ് കുറഞ്ഞ സമയം കൊണ്ട് താരം അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിത താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ പ്രേം മോഹൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ഷറഫുദീനെ കുറിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ, ഗിരിരാജൻ കോഴി, ജോസി, ബെഞ്ചമിൻ ലൂയിസ്, പ്രിയദർശൻ, മലയാളത്തിൽ മറ്റൊരു യൂത്തനും ഇതുവരെ കിട്ടാത്ത പോലെ വെറൈറ്റി റോളുകൾ തിരഞ്ഞെടുത്ത് ഗംഭീരമാക്കി ചെയ്യുന്ന നടൻ എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. നിരീക്ഷണം ശരിയാണ്. വളരെ പതിയെ കുഞ്ഞു കുഞ്ഞു കഥാപാത്രങ്ങളിലൂടെ സഹനടനായും പ്രതിനായകനായും നായകവേഷത്തിലെത്തിയ ഷറഫ് ഉദീൻ ക്രമാനുഗതമായി നിശബ്ദമായി ആരവങ്ങളില്ലാതെ ഉയരങ്ങളിലേക്ക് നടന്നടുക്കുകയാണ്. അതിഭാവുകത്വമില്ലാത്ത ലളിതസുന്ദരമായ അഭിനയശൈലി ഷറഫിന്റെ പ്രത്യേകതയാണ് ആശംസകൾ.

വരത്തനിൽ പുള്ളിയെ ചവിട്ടിക്കൂട്ടാൻ തോന്നും. അത്ര ഗംഭീരമായി ചെയ്തു, ഈ കഥാപാത്രങ്ങളേക്കാൾ ഒക്കെ മേളിൽ ആണ് ആർക്കറിയാമിലെ റോയ്, വരത്തനിൽ പുള്ളിയോട് നല്ല ദേഷ്യം തോന്നി, ആർക്കറിയാം.” അതിലാണ് ശെരിക്കും ഇമ്പ്രെസ്സ് ചെയ്തത്. ഇപ്പോൾ “പ്രിയൻ ഓട്ടത്തിലാണ്” ലും അടിപൊളി ആയി ചെയ്തു, ‘ആർക്കറിയാം’ ഇൽ വളരെ ഒതുക്കത്തോടെ ആ കഥാപാത്രം ചെയ്തെടുത്തു, വൈറസിലും പുള്ളി കിടു ആയിരുന്നു.

അതെന്താ ആരും സോണി പത്രോസിനെഎടുത്ത് പറയാത്തത്, അങ്ങേരുടെ ആ തലമുടി ശരിയല്ല. അത് റോളിനാനുസരിച്ച് ഗ്രൂമ് ചെയ്യുന്നതായി കാണുന്നുമില്ല, ആദ്യകാലത്ത് പ്രേമം സിനിമയിൽ ഒക്കെ ഒട്ടും ഇഷ്ടമായില്ല. പിന്നീട് വൈറസിൽ കണ്ടത് മുതൽ ഒരിഷ്ടം തോന്നി തുടങ്ങി. ഇപ്പോൾ കഴിവുള്ള ഒരു നടനായി മാറി തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment