celebrity photos

ശരീരം ഇത്രയും കിടിലം ആക്കിയ ആള്‍ , ആ കാലുകള്‍ മാത്രം എന്തു കൊണ്ട് വിട്ടു കളഞ്ഞു ?

ചിയാൻ വിക്രമിന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്‌ഷൻ ലഭിച്ച ഒരു ചിത്രമാണ് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനായ ശങ്കറിനൊപ്പം ചെയ്ത രണ്ടായിരത്തിപതിനഞ്ചിൽ പുറത്തിറങ്ങിയ ഐ എന്ന ചിത്രം. ചിത്രത്തിൽ നാല് വ്യത്യസ്ത തരം വേഷത്തിൽ ആണ് നായകൻ പ്രത്യക്ഷപ്പെടുന്നത്.മിസ്റ്റർ തമിഴ് നാട് പട്ടത്തിനു വേണ്ടി മത്സരിക്കുന്ന ഒരു ബോഡിബിൽഡറുടെ വേഷമാണ് പ്രധാനമായും ചിത്രത്തിൽ വിക്രം കൈകാര്യം ചെയ്യുന്നത്.ചിത്രത്തിൽ നായകന് ആ പട്ടം കരസ്ഥമാക്കുന്ന രംഗവും കാണിക്കുന്നുണ്ട്. എന്നാൽ ശരിക്കും അതിലെ നായകൻ മിസ്റ്റർ തമിഴ് നാട് എന്ന പട്ടം കരസ്ഥമാക്കാൻ അർഹതയുണ്ടോ എന്ന് നമ്മൾ പരിശോധിക്കുന്നു.

ഒരു ബോഡിബിൽഡർ ആകുമ്പോൾ ശരീരത്തിലെ എല്ലാ മസിൽസും നല്ല പോലെ ഡെവലപ്പ് ചെയ്യേണ്ട ഉത്തരവാദിത്തം ഉണ്ട്. അങ്ങനെ നോക്കുവാണേൽ വിക്രം അവതരിപ്പിക്കുന്ന ലിങ്കേശൻ എന്ന കഥാപാത്രത്തിന് ഒരിക്കലും ആ പട്ടം കരസ്ഥമാക്കാനുള്ള അർഹത ഇല്ല. ചിത്രത്തിന്റെ ഒരു സീനിൽ മിസ്റ്റർ തമിഴ്നാട് കോംപറ്റീഷൻ കാണിക്കുന്നുണ്ട്. അതിൽ ബാക്കിയുള്ള മത്സരാർത്ഥികളെ വെച്ച് നോക്കുമ്പോൾ വിക്രത്തിന്റെ കാലിലെ പേശികൾ ഒട്ടും തന്നെ ടെവേലോപേഡ് ആയി നമുക്ക് കാണാൻ സാധിക്കില്ല. എന്നിരുന്നാലും ചിത്രത്തിലെ നായകൻ ആയതു കൊണ്ട് ആയിരിക്കാം ആ മത്സരത്തിൽ വിക്രം വിജയിക്കുന്നു.

വിക്രം എന്ന നടനെ വെച്ച് നോക്കുമ്പോൾ ഇത്രയും ശരീരത്തിലെ എല്ലാ പേശികളും വളർത്തിയെടുക്കാൻ കാണിച്ച ആ എഫ്ഫര്ട് കയ്യടി നേടികൊടുക്കുന്ന ഒന്നാണ്.സിനിമ ജീവിതം ആരംഭിക്കുന്നതിനു മുന്നേ വിക്രം തന്റെ ജീവിതത്തിൽ നേരിട്ട ഒരു ആക്‌സിഡന്റിന്റെ ബാക്കി പത്രമാണ് ആ കാലുകൾ. ആക്‌സിഡന്റിനു ശേഷം തന്റെ കാലുകൾ മുറിച്ചു കളയേണ്ടി വരുമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ പോലും അത് ഒരിക്കലും തന്റെ സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്ത കാര്യമാണെന്നു വിക്രം തുറന്നടിക്കുകയും ഒരുപാട് നാളുകളുടെ പരിശ്രമത്തിനൊടുവിൽ ആ കാലുകൾ പഴയ പോലെ ആകുകയും ചെയ്തതാണ്. അതുകൊണ്ട് ആ കാലുകൾക്ക് കൂടുതൽ വ്യായാമം ചെയ്യാനോ അതിൽ സ്‌ട്രെയിൻ ചെയ്യാനോ സാധിക്കുകയില്ല. ഇതാണ് ആ ചിത്രത്തിലെ ലിങ്കേശൻറെ കാലുകൾക്ക് ബാക്കിയുള്ളവരുടെ വച്ച് നോക്കുമ്പോൾ മസിലുകളുടെ കുറവ് .

ഐ എന്ന ചിത്രത്തിന്റെ പ്രധാനപ്പെട്ട ഘടകം വിക്രമിന്റെ ശരീരം തന്നെയായിരുന്നു. നാല് ഗെറ്റപ്പുകളിൽ വരുന്ന വിക്രം അതിനുവേണ്ടി തന്റെ ശരീരത്തിന്റെ ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തിരുന്നു. ഐ വൈറസ് ബാധിച്ച ശരീരം കാണിക്കാൻ വേണ്ടി ഒരുപാട് ഭാരം കുറച്ച വിക്രം ഒരു പാട്ടിൽ മാത്രം വരുന്ന ഒരു ബീസ്റ്റ്റിന്റെ ലൂക്കിന് വേണ്ടി തന്റെ ഭാരം നൂറ്റിമുപ്പത് ആക്കാനും മടി കാണിച്ചില്ല .

Trending

To Top
error: Content is protected !!