വേണ്ട എന്ന് പറഞ്ഞിട്ടും ലാലേട്ടൻ കൂട്ടാക്കിയില്ല

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ശാരി. വെള്ളാരം കല്ലുപോലുള്ള കണ്ണുകളുമായി മലയാളികളുടെ മനസ്സിലേക്ക് ശാരി വന്നിട്ട് വർഷങ്ങൾ ഒരുപാട് ആയി. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന ചിത്രത്തിൽ കൂടി ആണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ താരം ആരാധകരുടെ ശ്രദ്ധ നേടുകയായിരുന്നു. അതിനു ശേഷം നിരവധി നല്ല ചിത്രങ്ങളിൽ കൂടി ആണ് താരം മലയാളികളുടെ മുന്നിൽ എത്തിയത്. മലയാളി അല്ലെങ്കിൽ കൂടിയും താരം ഓരോ മലയാളികളുടെയും മനസ്സിൽ വളരെ പെട്ടന്നാണ് സ്ഥാനം നേടിയത്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു എങ്കിലും ഇടയ്ക്ക് വെച്ച് താരം അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു.

ചോക്ലേറ്റ് എന്ന ചിത്രത്തിൽ കൂടി ആണ് ശാരി വീണ്ടും മലയാള സിനിമയിലേക്കുള്ള തിരിച്ച് വരവ് നടത്തുന്നത്. ജനഗണ മന എന്ന ചിത്രം ആണ് താരത്തിന്റേതായി ഏറ്റവും പുതിയതായി പുറത്തിറങ്ങുന്ന സിനിമ. ഇപ്പോഴിതാ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ച് ഉണ്ടായ രസകരമായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ശാരി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വളരെ രസകരമായ സെറ്റ് ആയിരുന്നു നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ചിത്രത്തിന്റേത്. അന്ന് ഇന്നത്തെപോലെ കാരവാനുകൾ ഒന്നും ഇല്ലായിരുന്നു. ഷൂട്ടിങ് കഴിഞ്ഞുള്ള ഇടവേളകളിൽ എല്ലാവരും കൂടി ഏതെങ്കിലും മരത്തിന്റെ ചുവട്ടിൽ തമാശകൾ ഒക്കെ പറഞ്ഞു ഇരിക്കുകയാണ് പതിവ്. ആ സമയത്ത് ആണ് എന്നിക്ക് ചെങ്കണ്ണ് പിടിപെടുന്നത്. എന്നാൽ ഷൂട്ടിങ് മാറ്റിവെക്കാൻ ഒരു വഴിയും ഇല്ലായിരുന്നു.

അങ്ങനെ കണ്ണിൽ മരുന്ന് ഒക്കെ ഒഴിച്ച് കൊണ്ട് ആണ് ഞാൻ സെറ്റിൽ വരുന്നത്. മോഹൻലാലിന് ഈ സിനിമ കഴിഞ്ഞാൽ വേറൊരു സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ എന്റെ അടുത്തേക്ക് വരുമ്പോൾ ഒക്കെ പകരും അടുത്ത് വരണ്ട എന്നൊക്കെ ഞാൻ പറയുമായിരുന്നു. കാരണം അദ്ദേഹത്തിന് ചെങ്കണ്ണ് വന്നാൽ അടുത്ത പടത്തിന്റെ ഷൂട്ട് മുടങ്ങുമല്ലോ എന്നോർത്ത്. എന്നാൽ അദ്ദേഹം അതൊന്നും കാര്യമാക്കാതെ എന്റെ അടുത്ത് വന്നു കാര്യം പറയാറൊക്കെ ഉണ്ടായിരുന്നു. ഒടുവിൽ എന്റെ ചെങ്കണ്ണ് ഞാൻ ലാലേട്ടന് കൊടുത്തു എന്നും ശാരി ചിരിച്ച് കൊണ്ട് പറഞ്ഞു.