മോൺസ്റ്ററിന് മുൻപേ ബാൻ കിട്ടേണ്ട സിനിമ ഷാർജ ടു ഷാർജ ആയിരുന്നു

ജയറാമിന്റെ കേന്ദ്ര കഥാപാത്രമാക്കി വേണുഗോപൻ സംവിധാനം ചെയ്ത ചിത്രം ആണ് ഷാർജ ടു ഷാർജ. സാജനും സന്തോഷും തിരക്കഥ എഴുതിയ ചിത്രത്തിൽ നിരവധി താരങ്ങൾ ആണ് അണിനിരന്നത്. ജയറാമിനെ കൂടാതെ ഐശ്വര്യ, എം എൻ നമ്പ്യാർ, മധു, ജഗദീഷ്, രാജൻ പി ദേവ്, ക്യാപ്റ്റൻ രാജു തുടങ്ങി നിരവധി താര നിര തന്നെ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

അത് പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ആയിരുന്നു. ഒരു കാലത്ത് ഈ ഗാനങ്ങൾ ഒക്കെയും ഗാനമേള വേദിയെ ഇളക്കി മറിച്ചു എന്നതാണ് സത്യം. ഇപ്പോഴിതാ ഈ ഗാനത്തെ കുറിച്ച് വർഷങ്ങൾക് ഇപ്പുറം സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ നഗ്ന ഫ്രാൻസിസ് എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇന്ന് ആണ് ഈ സിനിമ ഇറങ്ങിയത് എങ്കിൽ ബാൻ കിട്ടിയേനെ എന്നാണ് പോസ്റ്റിൽ പറയുന്നത്.

പോസ്റ്റ് ഇങ്ങനെ, മ തവികാരം ഇത്രത്തോളം മൂ ല്യച്യുതിയിൽ ആഴ്ത്തുന്ന ഒരു മലയാള സിനിമയിൽ ഉണ്ടെന്ന് എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല. പാട്ടു കേട്ട് ഡാൻസ് കളിക്കുക എന്ന് അല്ലാതെ ഇന്നാണ് ഇതിന്റെ രംഗങ്ങൾ ശരിക്കും ശ്രദ്ധിക്കുന്നുത്. നിസ്കാര തൊപ്പിയിട്ട യുവാക്കൾ അതിനിടയിൽ മദാലസ ആയി യുവതി. അവരെ മതോൽമതർ ആക്കിക്കൊണ്ട് നൃത്തം ചെയ്യുന്നു. ഒരു വിഭാഗത്തെ മൊത്തം അടയാളപ്പെടുത്തുന്ന വസ്ത്രമിട്ട് സിനിമയുടെ കേന്ദ്ര കഥാപാത്രം അതിനിടയിൽ അഴിഞ്ഞാടുന്നു.

എന്തിന് ഇങ്ങനെ മതത്തെ പ്രതിപാദിക്കുന്ന കുപ്പായങ്ങൾ, വസ്തുക്കൾ ഗാനരഗംഗങ്ങളിൽ ഉൾപ്പെടുത്തണം, സിനിമയ്ക്ക് പോലും ഹറാമായ ദൈവത്തെ ഉൾപ്പെടെ വരികളിൽ വലിച്ചിഴക്കുന്നു. ഒരുപക്ഷേ മോൺസ്റ്ററിന് മുന്നേ ബാൻ കിട്ടേണ്ട സിനിമ ഇതായിരുന്നു എന്നുമാണ് പോസ്റ്റ്. ഈ വസ്ത്രവും ഇട്ടോണ്ട് ഇതിലും സെ ക്സി യായ ബെല്ലി ഡാന്‍സ് കാണുന്ന അറബികളെയാണോ കുഞ്ഞേ ഉദ്ദേശിച്ചത് എന്നാണ് ഈ പോസ്റ്റിൽ ഒരാൾ കമെന്റ് നൽകിയിരിക്കുന്നത്.

അന്ന് അത്ര വൃ ണപെട്ട മത വികാരം ഇല്ലായിരുന്നു, ഇത് കാണുന്ന നരസിംഹത്തിലെ ഇൻട്രോഡക്ഷൻ സോങ്ങിലെ പഴനിമല മുരുഗൻ, ഇതിൽ ഡാൻസിൽ ജയറാമിൻറെ അല്ലാതെ വേറെ ആരെയും ആരും ശ്രെദ്ധിക്കാറില്ല. (നടിയെ പോലും), രാവിലെ ഉച്ചക്ക് വൈകുന്നേരം രാത്രി അങ്ങിനെ 4 നേരം മതം ഉരുട്ടി വിഴുങ്ങി ഏമ്പക്കം വിട്ട് സിനിമ കാണുന്നവർക്ക് ഈ പാട്ട് ഇങ്ങനെയേ തോന്നൂ. സാധാരണക്കാർക്ക് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ചെറുതായിട്ടെങ്കിലും ഒന്ന് തുള്ളാനാണ് തോന്നുക തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.

Leave a Comment