ആ സിനിമയിലേക്ക് ബാലയെ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ആണ്

വലിയ രീതിയിൽ ഉള്ള ചർച്ചകൾ ആണ് ഇപ്പോൾ ഷഫീഖിന്റെ സന്തോഷം എന്ന സിനിമയെ കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. തനിക്ക് പ്രതിഫലം തന്നില്ല എന്ന ബാലയുടെ വിവാദപരമായ പരാമർശം ആണ് ചിത്രം ഇത്രയേറെ ശ്രദ്ധിക്കപ്പെടാൻ കാരണം. താൻ ഉൾപ്പെടെ ഉള്ള പല താരങ്ങൾക്കും ഇപ്പോഴും പ്രതിഫലം കിട്ടിയിട്ടില്ല എന്നാണ് ബാല ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ ഈ വിഷയത്തിൽ ബാലയെ പിന്തുണച്ച് കൊണ്ടും കുറ്റപ്പെടുത്തിക്കൊണ്ടും നിരവധി പേരാണ് എത്തുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ ആയ അനൂപ് പന്തളം തന്നെ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, നടൻ ബാല ഒരു ഓൺലൈൻ ചാനലിന് നടത്തിയ സംഭാഷണത്തിൽ എന്റെ പേരുൾപ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണം. ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി.

മറ്റു ടെക്‌നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ കൊടുത്തതായി ആണ് എന്റെ അറിവിൽ. അദ്ദേഹത്തെ ഈ സിനിമയിൽ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയിൽ നല്ലൊരു കഥാപാത്രമാണ് ബാലക്ക്. അദ്ദേഹമത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതിൽ സന്തോഷം. സിനിമ നന്നായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കുകയും ഇപ്പോൾ വിജയം നേടിയ സന്തോഷത്തിലും ആണ്‌ ഞങ്ങൾ.

ഈ സമയത്ത്‌ ഇത്തരം വിഷയങ്ങളിൽ എന്റെ പേര്‌ വലിച്ചിഴക്കുന്നതിൽ വിഷമമുണ്ട്‌ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്. മിഥുൻ രമേശും ഈ പോസിറ്റിനു കമെന്റുമായി എത്തിയിട്ടുണ്ട്. നമ്മളെല്ലാരും ഒന്നിച്ചു ഒരു നല്ല സിനിമ വന്നതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോൾ ഇത് ഒരു ആവശ്യമില്ലാത്ത വിവാദമായി പോയി എന്നാണ് താരം ഈ പോസ്റ്റിനു നൽകിയ കമെന്റ്.

സിനിമ വിജയം ആഘോഷിക്കുമ്പോൾ ഇത്തരം വിവാദ അഭിമുഖം ഒഴിവാക്കാമയിരുന്നു പല ആക്ടര്സ് നും കരിയർ ബ്രെക്ക് ലഭിക്കുന്ന അവസരമായിരുന്നു, ഇങ്ങനെ ഒരു സിനിമ ഇറങ്ങിയത് തന്നെ മ്മളറിയില്ല ഇതിപ്പോ വിവാദമായത് കൊണ്ട് അറിയാൻ കഴിഞ്ഞു. എനി വേ ഇനി എന്തായാലും കണ്ടിട്ട് തന്നെ ബാക്കി (വിവാദങ്ങൾ നല്ലതാണുഎന്നാലേ ഇപ്പോഴത്തെ കാലത് നല്ലൊരു വിജയം ഉണ്ടാകൂ, ഇതിന്റെ സത്യാവസ്ഥ പൊതുജനത്തിന് ബോധിപ്പിക്കേണ്ട ആവശ്യം ഉണ്ട്. ഇല്ലെങ്കിൽ എല്ലാവരും തെറ്റിദ്ധരിപ്പിക്കപ്പെടും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment