കുടുംബത്തിനൊപ്പം അവധി ആഘോഷിച്ച് ഷെമി മാര്‍ട്ടിന്‍

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഷെമി മാര്‍ട്ടിന്‍. നിരവധി പരമ്പരകളിൽ കൂടി താരം പ്രേഷകരുടെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. എയർ ഹോസ്റ്റസ് ആയി ജോലി നോക്കി ഇരുന്ന ഷെമി തികച്ചും അപ്രതീക്ഷിതമായാണ് അഭിനയത്തിലേക്ക് കടന്ന് വരുന്നത്. ആദ്യം അവതാരകയായി ആണ് താരം ടെലിവിഷനിൽ തുടക്കം കുറിക്കുന്നത്. അതിനു ശേഷം ആണ് താരം അഭിനയത്തിലേക്ക് കടക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഒരുപിടി നല്ല കഥാപാത്രം ചെയ്യാൻ താരത്തിന് കഴിഞ്ഞു. അഭിനയത്തിൽ തിളങ്ങി നിൽക്കുമ്പോൾ ആണ് താരം വിവാഹിത ആകുന്നത്. പ്രണയ വിവാഹം ആയിരുന്നു താരത്തിന്റേത്. സിനിമയിൽ തന്നെ പ്രവർത്തിക്കുന്ന ഒരാളുമായി താരം പ്രണയത്തിൽ ആക്കുകയായിരുന്നു. ആ പ്രണയം വിവാഹത്തിലെത്തുകയും ചെയ്തു.

വിവാഹം കഴിഞ്ഞു അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം കുടുംബത്തിനൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു. രണ്ടു വർഷങ്ങൾക്ക് ശേഷം ഇവർക്ക് ഒരു മകൾ ജനിച്ചു. അധികം വൈകാതെ തന്നെ ഒരു മകൻ കൂടി പിറന്നു. എന്നാൽ പോകെ പോകെ ഇരുവരുടെയും ദാമ്പത്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ തുടങ്ങി. പതുക്കെ ഇരുവരും പിരിയാൻ തീരുമാനിക്കുകയും ചെയ്തു. ഇപ്പോൾ ഭർത്താവിൽ നിന്ന് അകന്ന് ജീവിക്കുകയാണ് ഷെമിയും മക്കളും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങിയപ്പോൾ താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് എത്തുകയായിരുന്നു.

തനിക്ക് തന്റെ മക്കളെ നന്നായി വളർത്തണം എന്നും അതിനു നല്ല വരുമാനം വേണമെന്നും അത് കൊണ്ടാണ് താൻ വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുന്നത് എന്നുമാണ് ഷെമി പറഞ്ഞത്. ഇപ്പോഴിതാ ഷമിയും കുടുംബവും ഒത്തുള്ള സന്തോഷകരമായ നിമിഷങ്ങൾ ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തിനൊപ്പം വെള്ളച്ചാട്ടത്തിൽ കളിക്കുന്നതിനിടെ ചിത്രങ്ങൾ ആണ് തരാം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.