കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിട്ടുള്ള ഒരു സംഭവമാണ് നടൻ ഷൈൻ ടോം ചാക്കോ മീഡിയകളുടെ മുൻപിൽ പ്രതികരിച്ചിട്ടുള്ള രീതി. വാക്കുകൾ പോലും കുഴഞ്ഞുകൊണ്ടു അദ്ദേഹം പല തവണ സംസാരിക്കുന്നത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ചർച്ചയാവുകയും എന്നാൽ അതും മാത്രമല്ല ഇക്കാര്യങ്ങൾ ഷൈൻ ന്റെ ഭാഗത്തു നിന്നും ആവർത്തിക്കുകയും ചെയ്തു . തുടർന്ന് ഷൈൻ മിക്ക അഭിമുഖങ്ങളിലും മറ്റും വരുന്നത് വെള്ളമടിച്ചിട്ടാണ് എന്നും അദ്ദേഹം മറ്റു ല ഹരി വസ്തുക്കൾ ഉപയോഗിക്കുന്നുമുണ്ട് എന്നുമൊക്കെ നിരവധി അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പരക്കുകയുണ്ടായി.
എന്നാൽ ഒരു ദിവസം താരം തന്നെ തന്റെ ബിഹേവിയറിന്റെ കാരണം വ്യക്തമാക്കുകയും അത് തീർച്ചയായും താൻ കഴിക്കുന്ന മരുന്നിന്റെ ആഫ്റ്റർ ഇഫക്ടസാണെന്നന്നും പറഞ്ഞിരുന്നു. ഷൂട്ടിന്റെ ഇടവേളയിൽ പരിക്ക് പറ്റിയ താരം പിനീട് അഭിമുഖങ്ങളിലും സിനിമയുടെ പ്രൊമോഷൻ വേലകളിലുമൊക്കെ പങ്കെടുത്തിരുന്നത് പൈൻ കില്ലർ കഴിച്ചുകൊണ്ടായിരുന്നു. അതിന്റെ ഫലമാണ് തന്റെ വാക്കുകൾ കുഴയുന്നത് എന്നായിരുന്നു താരം ഇതിനെ പറ്റി വ്യക്തമാക്കിയത് . എന്നാൽ ചിലർ അത് വിശ്വസിക്കാതെ ഇരിക്കുകയും അത്തരം കാര്യങ്ങൾ വീണ്ടും അഭ്യൂഹങ്ങൾ പരത്തുകയും ചെയ്തു.
ഇപ്പോളിതാ ഇതിനെയെല്ലാം പൊട്ടിത്തെറിച്ചുകൊണ്ടു ചോദ്യം ചെയ്യുകയാണ് താരം. ബിലഹരി സംവിധാനം ചെയ്യുന്ന കുടുക്ക് എന്ന സിനിമയുടെ അഭിമുഖ വേളയിൽ ആയിരുന്നു തരാം മീഡിയ പ്രവർത്തകരോട് ഇക്കാര്യങ്ങൾ ചോദിച്ചുകൊണ്ട് ചൂടായത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഈ സംഭവം വലിയ ചർച്ചയായി മാറിയിരിക്കുകയാണ് എന്നതിൽ യാതൊരു സംശയവുമില്ല. എന്തിനാണ് തന്നെ പറ്റി അത്തരം ഒരു കാര്യം എഴുതിപിടിപികുകയും പ്രചരിപ്പിക്കുകയും ചെയ്തത് എന്ന് മീഡിയയുടെ അടുത്ത് ഷൈൻ ചോദിക്കുകയാണ്.
അതുകൊണ്ടാണ് താൻ അപ്രകാരം പറഞ്ഞത് എന്നും എന്നാൽ മീഡിയയെ അടച്ചാക്ഷേപിച്ചത് നിങ്ങൾക്ക് വിഷമമായി എങ്കിൽ ക്ഷമിക്കുക എന്നും ഷൈൻ മീഡിയയുടെ അടുത് പറയുകയുണ്ടായി. എന്നാൽ ഇപ്പോഴും ഷൈനിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ കുറയുന്നില്ല. ഈ പങ്കുവെച്ച വീഡിയോയുടെ താഴെ വരെ അദ്ദേഹം ഇപ്പോഴും വെള്ളമാണ് എന്നും നാക്ക് കുഴയുന്നത് കണ്ടില്ലേ എന്നുമൊക്കെയുള്ള കമന്റുകൾ ആണ് നിറയുന്നത്