അദ്ദേഹത്തിന് അവാർഡ് കൊടുക്കേണ്ടിയിരുന്നില്ല എന്ന് അവർക്ക് തോന്നി പോയി

ഷൈൻ ടോം ചാക്കോയെ കുറിച്ച് സിനി ഫയൽ എന്ന ഗ്രൂപ്പിൽ ഹിരൺ നെല്ലിയോടൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. പോസ്റ്റ് ഇങ്ങനെ, ഒരു അവാർഡ് ദാന ചടങ്ങിൽ നമ്മുടെ ഷൈൻ ടോം ചാക്കോ എന്ന മനുഷ്യന് അവാർഡ് പ്രഖ്യാപിക്കുന്നു. അദ്ദേഹം അത് സ്വീകരിക്കാൻ സ്റ്റേജിൽ വരുന്നു. സത്യത്തിൽ അവാർഡ് കമ്മിറ്റിക്ക് ഈ മനുഷ്യന് അവാർഡ് കൊടുത്തു പോയല്ലോ എന്ന അവസ്‌ഥ ആയിപ്പോയി പിന്നീട് നടന്ന കാര്യങ്ങൾ. അദ്ദേഹത്തിന്റെ “ലോകോത്തര പ്രഭാഷണം” കേട്ട് ചുറ്റുമുള്ള പെണ്കുട്ടികൾക്കു ചിരി അടക്കി നിർത്താൻ പറ്റുന്നില്ല എന്നത് വേറെ കാര്യം. പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ സംഭവങ്ങൾ അദ്ദേഹം പുലമ്പുന്നു.

ഒരു ഘട്ടത്തിൽ അവിടെ നിന്ന എല്ലാവർക്കും ഇതെങ്ങെനെ എങ്കിലും ഒന്നു നിർത്തിയാൽ മതി എന്നായി അവസ്‌ഥ. ഗോകുലം ഗോപാലൻ സാറിനു പകരം വേറെ വല്ല ആളും ആയിരുന്നെകിൽ ഇത്രയോക്കെ കേൾക്കുന്നതിന് മുൻപ് രണ്ടെണ്ണം പൊട്ടിച്ചേനെ എന്നു തോന്നി പോകും. ക്ഷമ സമ്മതിക്കണം. നമ്മുടെ ഹിമവൽ ഭദ്രാനന്ദ സ്വാമി കൈ ഒക്കെ ചുരുട്ടുന്നത് കാണാം. ഷൈൻ ടോം ചാക്കോ എന്ന അഭിനേതാവ് എനിയെങ്കിലും ഉത്തര വാദിത്തത്തോട് കൂടി പൊതു വേദിയില് പെരുമാറാൻ ശ്രദ്ധിക്കണം. അല്ലെങ്കില് നാട്ടുകാർ കൈ വെക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നാൽ ആരെയും കുറ്റം പറയാൻ സാധിക്കില്ല.

കാരണം താങ്കളുടെ പെരുമാറ്റം അത്ര മാത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വെറുതെ നിസ്സാര കാരണം കൊണ്ട് കരിയർ താങ്കൾ സ്വയം നശിപ്പിക്കരുത്. അതല്ല മറിച്ചാണെകിൽ ഒന്നും പറയാൻ ഇല്ല. കഴിവുണ്ടായിട്ടും അവസരം ഇല്ലാത്തവർ നിരവധി ആണിവിടെ എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ശരിക്കും വട്ടാണോ കഷ്ടം. നല്ലൊരു നടൻ അണ്. പക്ഷേ വകതിരിവ് വട്ട പൂജ്യം, ഒരു വെറൈറ്റി ഒക്കെ വേണ്ടേ . ഈ സംഭവം ഉള്ളത് കൊണ്ട് എങ്ങനെ ഒരു ഫക്ഷൻ 4 പേർ അറിഞ്ഞു.

സത്യത്തിൽ പുള്ളിക്ക് എന്തൊക്കെയോ പറയാൻ ആഗ്രഹം ഉണ്ട്. പക്ഷേ അത് പറഞ്ഞു ഫലിപ്പിക്കാൻ പറ്റുന്നില്ല. അദ്ദേഹത്തിൻ്റെ ടോൺ അങ്ങനെ ആയി പോയി. അവാർഡിൻ്റെ കാര്യം പുള്ളി പറഞ്ഞത് ഒരു സത്യമല്ലേ. ഇവിടെ പല പ്രമുഖ അവാർഡും കൊടുക്കുന്നത് അവരുടെ പ്രോഗ്രാം ന് വരാൻ പറ്റുന്നവരെ നോക്കി ആണെന്ന് നേരത്തെയും കേട്ടിട്ടുണ്ട്. അതൊക്കെ അദ്ദേഹം പൊതുവേദിയിൽ പ്രസൻ്റ് ചെയ്യുന്ന രീതിയാണ് പ്രശ്നം. അതിനു കിളിപോയി എന്നൊക്കെ പറഞ്ഞു തരാം താഴ്തണ്ട ആവശ്യം ഉണ്ടോ.

ഭയങ്കരം. സന്തോഷ് പണ്ഡിറ്റ് ഒരു കാലത്തു ട്രോൾ ചെയ്യപ്പെട്ടത്തിന് കണക്കുണ്ടോ. പുള്ളി അന്നും കുറച്ചു ഫാക്ട് പറഞ്ഞിരുന്നു. ആരെങ്കിലും അന്ന് പരിഗണന കൊടുത്തോ. ഇല്ല. അതിന് കാരണം അന്നത്തെ പുള്ളിയുടെ ബോഡി ലാംഗ്വേജ് കൂടി ആയിരുന്നു. പറയുന്ന ഫാക്ട് നേക്കാൾ ഉപരി നമ്മുടെ ബോഡി ലാംഗ്വേജ് ന് കൂടി വലിയ പ്രാധാന്യം ഉണ്ട്. അല്ലെങ്കിൽ ഷൈൻ ന് കൊടുക്കുന്ന അതേ ഇളവ് എല്ലാവർക്കും കൊടുക്കണം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment