ഓഫ് സ്‌ക്രീനിൽ ഇയാളെ പോലെ റിയലിസ്റ്റിക് ആയ നടൻ വേറെ ഇല്ല

പ്രേക്ഷകർക്കു ഏറെ സുപരിചിതനായ താരം ആണ് ഷൈൻ ടോം ചാക്കോ. സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് താരം സിനിമയിലേക്ക് എത്തുന്നത്. മാത്രവുമല്ല അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന കാലത്ത് ചില പടങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയും ഷൈൻ വർക്ക് ചെയ്തിട്ടുണ്ട്. നമ്മൾ സിനിമയിൽ ഒക്കെ ജൂനിയർ ആർട്ടിസ്റ്റ് ആയി ഷൈൻ എത്തിയിരുന്നു. ഏകദേശം ഒൻപത് വർഷത്തോളം ആണ് ഷൈൻ കമലിന്റെ കീഴിൽ ജോലി നോക്കിയത്. എന്നാൽ അതിനു ശേഷം ക്യാമറയ്ക്ക് മുന്നിലേക്കും ഷൈൻ എത്തുകയായിരുന്നു.

ഗദ്ധാമയിൽ കൂടി ആണ് ഷൈൻ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ എത്തിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. നായകനായും കൂട്ടുകാരൻ ആയും വില്ലൻ ആയും എല്ലാം ഇന്ന് മലയാള സിനിമയിൽ തന്റെ കഴിവ് തെളിയിച്ച് കൊണ്ടിരിക്കുകയാണ് ഷൈൻ. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ റാസൽ അസീസ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഓഫ് സ്‌ക്രീനിൽ ഇയാളെ പോലെ റിയലിസ്റ്റിക് ആയ നടൻ വേറെ ഇല്ല. മീഡിയയുടെ ലൈം ഗിക ചുവയുള്ള ചോദ്യങ്ങൾ അങ്ങേരുടെ അടുത്ത് ചിലവാക്കാത്തതിന്റെ കാരണം അങ്ങേരുടെ കിളി പോയതു പോലെ ഉള്ള സംസാര രീതി തന്നെ ആണ്. പുള്ളിയോട് അങ്ങനുള്ള ചോദ്യങ്ങൾ ചോദിച്ചാൽ കിട്ടാൻ പോകുന്ന മറുപടികൾ ഓൺലൈൻ മീഡിയ ചിന്തിച്ചു തീരുന്നിടത്ത് ആവും.

ഇന്നലെ നടന്ന പ്രെസ്സ് മീറ്റിൽ ഒരു നടി മാന്യതയോടെയാണ് സംസാരിക്കുകയാണ് , അയാളുടെ ജീവിത രീതികൾ ഒരു നിസാര സമയത്തേക്ക് പോലും മാറ്റാനോ പുതിയ വെച്ച് കേട്ടലുകൾക്കോ അയാൾക്ക് ഇപ്പൊ താല്പര്യം ഇല്ല. ഒരുപക്ഷെ നേരത്തെ ഉണ്ടായേക്കാം. എല്ലാ മനുഷ്യൻ മാർക്കും പുനർവിചിന്തനം ഉണ്ടാവാം. സംഭവം കിടു ആണ്. നിങ്ങൾ നിങ്ങളായി തന്നെ തുടരുക എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.

ഒരാൽ സംസാരിക്കുന്നതിൻ്റെ ഇടക്ക് കയറി സംസാരിച്ചിട് എൻ്റെ സ്വഭാവം ഇങ്ങനെ ആണെന്ന് പറഞ്ഞാൽ അയാൾക് എന്തോ കുഴപ്പം ഉണ്ട്, മറ്റുള്ളവർ സംസാരിക്കുമ്പോൾ അതിനു നടുക്ക് കയറി സംസാരിക്കാതെ ഇരിക്കുക എന്നത് മനുഷ്യർ പാലിക്കേണ്ട ഒരു ബേസിക് മര്യാദയാണ്. അതിനി ഏതു വലിയ കൊണാണ്ടർ ചെയ്താലും ശരിയല്ല. അയാൾ കാണിച്ചു വെക്കുന്ന ബോറൻ കാര്യങ്ങൾക്ക് കയ്യടിക്കുന്നത് അതിലും ബോറാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment