തുല്യത എന്ന് പറയുന്നത് ഒരേ വസ്ത്രം ധരിക്കുന്നതും പല സമയത്ത് പുറത്തിറങ്ങുന്നതും മാത്രമല്ല; ഷൈൻ ടോം ചാക്കോ.

മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. നിരവധി സിനിമകളിൽ ഭാഗമാകുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യ പ്രതിഭയാണ് ഷൈൻ ടോം ചാക്കോ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. താരത്തിന്റെ പല അഭിമുഖങ്ങളും നിമിഷനേരങ്ങൾ കൊണ്ടാണ് വൈറലാകുന്നത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തുല്യതയെ കുറിച്ചാണ് താരം സംസാരിച്ചത്. താരത്തിന്റെ വാക്കുകൾ വായിക്കാം..”ഇവിടെ എവിടെയാണ് തുല്യത ഉള്ളത്. തുല്യത എന്ന് പറയുന്നത് പല സമയങ്ങളിൽ പുറത്തിറങ്ങാനും ഒരേ വസ്ത്രം ധരിക്കുകയും ചെയ്യുന്നതല്ല. എന്തുകൊണ്ടാണ് കല്യാണം കഴിഞ്ഞ് വരുമ്പോൾ മകളോട് മാത്രം പറയുന്നത് ഇനി നിൻറെ വീട് അതാണെന്നും അവിടെ പോയി താമസിക്കണം എന്നും.

അവിടെയാണ് അതാണ് പൊളിറ്റിക്കൽ ഇൻ കറക്റ്റ്. അവിടെ തുല്യതയില്ല. ഏതെങ്കിലും ആണുങ്ങളോട് ആരെങ്കിലും അങ്ങനെ പറയുമോ. നമുക്ക് നമ്മുടെ അടുത്ത ആളുകളുടെ വീട്ടിൽ പോയി നിൽക്കാൻ പോലും പറ്റില്ല. അപ്പോഴാണ് സ്ത്രീകളോട് ഒരു സുപ്രഭാതത്തിൽ ആരും അറിയാത്ത ഒരു പരിചയമില്ലാത്ത വീട്ടിൽ പോയി താമസിക്കണം എന്ന് പറയുന്നത്. നമ്മൾക്ക് തുല്യത ചിന്തയിൽ പോലും ഇല്ല.

മറ്റുള്ള ആളുകൾ ചിന്തിച്ച അതേ കാര്യം തന്നെയാണ് നമ്മളും ചിന്തിക്കുന്നത്.”- ഷൈൻ ടോം ചാക്കോ പറഞ്ഞു. നിരവധി ആളുകളാണ് താരത്തിന്റെ ഈ വാക്കുകളെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്. നിങ്ങൾ പറഞ്ഞത് 100% ശരിയാണ് എന്നാണ് എല്ലാവരും പറയുന്നത്. എന്തുതന്നെയായാലും ഷൈൻ ടോം ചാക്കോയുടെ ഈ വാക്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

Leave a Comment