ഭംഗിയല്ല അഭിനയമാണ് സിനിമയിൽ വേണ്ടത്; ഷൈൻ ടോം ചാക്കോ.

നിരവധി സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ചിട്ടുള്ള താരമാണ് ഷൈൻ ടോം ചാക്കോ. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്. ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം അതിന്റെ പൂർണതയിൽ എത്തിക്കുന്ന അതുല്യപ്രതിഭയാണ് താരം. എപ്പോഴും വാർത്തകൾ നിറഞ്ഞുനിൽക്കുന്ന ഒരാൾ കൂടിയാണ് ഷൈൻ. തന്റെ പുതിയ സിനിമകളുമായി ബന്ധപ്പെട്ട നൽകുന്ന പ്രമോഷന്റെ ഭാഗമായിട്ടുള്ള അഭിമുഖങ്ങൾ വൈറലാകാറുണ്ട്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സിനിമയിൽ അഭിനയിക്കാൻ ആവശ്യം ഭംഗിയാണെന്ന് പറയുന്നതിനെ കുറിച്ചാണ് അദ്ദേഹം മനസ്സ് തുറന്നത്.”നമ്മൾ നമ്മളെ തന്നെ സിനിമയിൽ ഒരു പോയിന്റിൽ എത്തുമ്പോൾ ബ്രേക്ക് ചെയ്യണം. ഒരു കഥാപാത്രം ചെയ്തു കഴിഞ്ഞാൽ പിന്നെ അതിനെ ബ്രേക്ക് ചെയ്ത് വേറെ കഥാപാത്രമാണ് ചെയ്യേണ്ടത്. മമ്മൂക്ക പറഞ്ഞിട്ടുള്ളത് ഒരു സ്റ്റിൽ കണ്ടാൽ അത് ഏത് സിനിമയിലേത് ആണെന്ന് നമ്മൾക്ക് മനസ്സിലാകണം എന്നാണ്.

അദ്ദേഹം പറയുന്നത് അങ്ങനെ മനസ്സിലായില്ലെങ്കിൽ പിന്നെ എന്തിനാണ് നമ്മൾ ഈ പണിക്ക് പോകുന്നത് എന്നാണ്. അങ്ങനെ ഒരു ഫോട്ടോ കാണുമ്പോൾ നമ്മൾക്ക് കുറഞ്ഞപക്ഷം എങ്കിലും മനസ്സിലാക്കണം. ഇപ്പോ സിനിമയിലേക്ക് വരുന്ന പലരെയും വേർതിരിച്ചുവിടുന്നത് വേതനത്തിന്റെ കാര്യം പറഞാണ്. വേതനം വാങ്ങാൻ അല്ല, മറിച്ച് അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടാണ് സിനിമയിൽ വന്നത്. ചില കളകൾ കാരണം വിളകൾക്ക് സിനിമയിൽ പേരുദോഷം വരുന്നുണ്ട്.

അത്തരം കളകളുടെ വിചാരം ഭംഗി കൂട്ടുക എന്നത് മാത്രമാണ് സിനിമ എന്നാണ്. അവരുടെ വിചാരം ഭംഗിയായിട്ട് ഇരിക്കണം എന്നാണ്. സൗന്ദര്യത്തിന്റെ മത്സരമാണോ സിനിമയിൽ നടക്കുന്നത്. കഥാപാത്രമായിട്ടാണ് അല്ലാതെ ഭംഗിയായിട്ടല്ല സിനിമയിൽ ഇരിക്കേണ്ടത്. സച്ചിൻ ഭംഗിയുള്ള ആളാണോ? അയാളുടെ പ്രവർത്തിയിൽ അല്ലേ കാര്യം. നല്ല ഭംഗിയുള്ള ഒരാളെ കാണുമ്പോൾ അപ്പോൾ ചോദിക്കുന്ന കാര്യമാണ് നിനക്ക് സിനിമയിൽ അഭിനയിച്ചുടെ എന്ന്. അത്തരം ബോധം ഉള്ളവരാണ് സിനിമയിൽ ഉള്ളവർ.”- ഷൈൻ ടോം ചാക്കോ പറഞ്ഞു.

Leave a Comment