സിനിമയെ ന ശിപ്പിക്കുന്നത് ഒ.ട്ടി.ട്ടിയാണെന്ന് ഷൈൻ ടോം ചാക്കോ.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഷൈൻ ടോം ചാക്കോ. നിരവധി സിനിമകളിൽ മലയാളികളെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് ഷൈൻ. ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യ പ്രതിഭയാണ് താരം. താരം ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്നത് അഭിമുഖങ്ങളിലാണ്.

തൻറെ ഓരോ പുതിയ സിനിമയുടെയും പ്രമോഷനുകളുമായി ബന്ധപ്പെട്ട് താരം നൽകുന്ന അഭിമുഖങ്ങൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ ഷൈൻ ടോം ചാക്കോ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സിനിമ നശിക്കുന്നത് ഓ.ടി.ടി വന്നതോടെ ആണെന്നാണ് ഷൈൻ ടോം പറയുന്നത്. വലിയ സ്ക്രീനിൽ സിനിമ കണ്ടതുകൊണ്ടാണ് താൻ ഇന്ന് ഒരു നടൻ ആയതെന്നും താരം പറഞ്ഞു.

“ഇന്ന് എനിക്ക് ഒരു നടനാകാൻ കഴിഞ്ഞത് വലിയ സ്ക്രീനിൽ ആളുകളുടെ ഇമോഷൻസ് കണ്ടാണ്. ഇന്നത്തെ പോലെ ഓ ടി ടി പ്ലാറ്റ്ഫോമിൽ സിനിമ കണ്ട് വന്നതാണെങ്കിൽ എനിക്ക് ഒരു ഇൻസ്പിരേഷൻ ഉണ്ടാകില്ല. മൊബൈലിലെ പല ആപ്പുകളിൽ ഒരു ആപ്പ് മാത്രമായി അത് കിടക്കും. വലിയ സ്ക്രീനിൽ ഒരു നടൻ പല ഭാവങ്ങൾ ചെയ്യുന്നത് കണ്ടതുകൊണ്ടാണ് ഒരു നടൻ ആയത്. വെറുതെ കാണുക മാത്രമല്ല, അതെല്ലാം വീട്ടിൽ വന്ന് ചെയ്തു നോക്കാറുണ്ട്.

മൊബൈലിൽ കണ്ട ഏതെങ്കിലും സിനിമ അങ്ങനെ ചെയ്തു നോക്കുമോ. തീയറ്റർ തരുന്ന പോലെ വലിയ കാഴ്ചകൾ വേറെ എവിടെയും ലഭിക്കില്ല. പൊന്മുട്ട ഇടുന്ന താറാവിനെ വളർത്തിയവരാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രമോഷനുകൾ കൊണ്ടാണ് ഒരു സിനിമ ഹിറ്റ് ആകുന്നത് എന്നാണ് ചില ആളുകളുടെ വിചാരം. പണ്ടൊക്കെ സിനിമ കാണാൻ പോകുന്നത് ഒരു പോസ്റ്റ് വച്ച് മാത്രം ആയിരുന്നു.”- ഷൈൻ ടോം ചാക്കോ പറഞ്ഞു..

Leave a Comment