ഷൈൻ ടോം ചാക്കോയുടെ ഏറ്റവും പുതിയ അഭിമുഖം കണ്ടപ്പോൾ നിങ്ങൾക്ക് എന്താണ് തോന്നിയത്

നടൻ ഷൈൻ ടോം ചാക്കോ നൽകുന്ന ഇന്റർവ്യൂകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ച ആകാറുണ്ട്. അഭിമുഖത്തിൽ താരത്തിനോട് ചോദിക്കുന്ന ചോദ്യവും അതിനു നൽകുന്ന ഉത്തരങ്ങളും എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ താരത്തിന്റെ കഴിഞ്ഞ ദിവസം ഇറങ്ങിയ അഭിമുഖവും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇപ്പൊൾ ഇതിനെ കുറിച്ച് ആരാധകരുടെ ഇടയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ അർച്ചന മഹേഷ് എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഷൈൻ ടോം ചാക്കോയുടെയും പാർവതി ബാബു എന്ന പെൺകുട്ടിയിയുടെയുംഅഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് എന്ന്നും ഈ ഇന്റർവ്യൂ കണ്ടപ്പോൾ പെട്ടെന്ന് പെൺകുട്ടിയുടെ ഓർമ്മയിലേക്ക് വന്ന ഒരു പഴം ചൊല്ലു “അല്പന് ഐശ്വര്യം വന്നാൽ അർത്ഥ രാത്രി കുടപിടിക്കും” എന്നുമാണെന്നും പോസ്റ്റിൽ പറയുന്നു.

കൂടാതെ, കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു മൊബൈൽ ഫോണിനായി ഏറെ കൊതിച്ച് എന്നാൽ സാമ്പത്തിക പരാധീനതകൾ കാരണം അതിന് സാധിക്കാതെ ഒടുവിൽ ഏറെ കഷ്ടപ്പെട്ട് മൊബൈൽ ഫോണ് വാങ്ങി അതിൽ ഒരു പോറൽ പോലും ഏൽക്കാതെ സൂക്ഷിച്ചിരുന്ന ഒരു കാലം നമ്മളിൽ ഒട്ടുമിക്ക പേർക്കും ഉണ്ടാവും എന്നും പോസ്റ്റിൽ പറയുന്നു. കൂടാതെ, ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാണ് നമ്മൾ. എന്നാലിവിടെ ഈ മൊബൈൽ ഫോൺ ഇഷ്ടമാണോ എന്നു ചോദിച്ച അവതാരകയുടെ മുന്നിൽ വച്ച് ഷൈൻ ടോം ചാക്കോ ആ ഫോണിനെ വലിച്ചെറിയുകയാണ് എന്നും പോസ്റ്റിൽ ആരാധിക പറയുന്നുണ്ട്.

മാത്രവുമല്ല ഷൈൻ ടോം ചാക്കോയോട് ആയി പറയുന്നത് ഇങ്ങനെ, പ്രിയപ്പെട്ട ഷൈൻ ചേട്ടോ. ആരെ കാണിക്കാനാണ് ഈ ഷോ എന്നും ആരാധിക ചോദിക്കുന്നു. നിങ്ങൾക്കിപ്പോൾ ഒരുപാട് സിനിമകളും ധാരാളം പണവുമുണ്ട്. അതിന്റെ അഹങ്കാരമാണോ ഈ കാണിക്കുന്നത്? അതോ ആ പെൺ കുട്ടിക്ക് മുന്നിൽ ഷൈൻ ചെയ്യാൻ വേണ്ടി ചെയ്തു കൂട്ടുന്ന വിക്രിയകൾ ആണോ ഇതൊക്കെ എന്നും പോസ്റ്റിൽ കൂടി ഷൈനിനോട് പെൺകുട്ടി ചോദിക്കുന്നുണ്ട്.

മാത്രമല്ല,  സംസാരത്തിലും ചെയ്തികളിലും കൃതിമത്വം കാണിച്ച് കാണിച്ച് ഇപ്പോൾ ചെയ്യുന്ന കഥാപാത്രങ്ങളിൽ പോലും അത് പ്രതിഫലിക്കുന്നുണ്ട്. ഈ നാണം കെട്ട പരിപാടി നിങ്ങൾക്ക് നിർത്തിക്കൂടെ. ഇങ്ങനെയാണ് ഷൈനിന്റെ മുന്നോട്ട് പോക്കെങ്കിൽ പുള്ളിക്ക് ഇപ്പോൾ ജനങ്ങൾക്കിടയിൽ ലഭിക്കുന്ന സ്വീകാര്യത ഗണ്യമായി കുറയും എന്നതിൽ സംശയമില്ല. എന്താണ് നിങ്ങളുടെ അഭിപ്രായം എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

Leave a Comment