ബിജു മേനോൻ നായകനായി 2002 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ശിവം. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ബി ഉണ്ണി കൃഷ്ണന്റെ തിരക്കഥയിൽ എത്തിയ ചിത്രം നിർമ്മിച്ചത് മേനക ആയിരുന്നു. ബിജു മേനോനെ കൂടാതെ സായ് കുമാർ, നന്ദിനി, മുരളി, വിജയകുമാർ, രതീഷ്, എൻ എഫ് വര്ഗീസ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ഒരു ഷാജി കൈലാസ് ചിത്രത്തിന് ലഭിക്കേണ്ട സ്വീകാര്യത ഒന്നും ചിത്രത്തിന് ലഭിച്ചില്ല എന്നതാണ് സത്യം.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വിമൽ ബേബി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരുപാട് ആക്ഷൻ ഹിറ്റുകൾ ഒരുക്കിയ ഷാജി കൈലാസ് സംവിധാനം ചെയ്ത ബിജുമേനോൻ നായകനായ ആക്ഷൻ ചിത്രം ശിവം. ഈ സിനിമയെ കുറിച്ച് എവിടേയും പറഞ്ഞ് കണ്ടിട്ടില്ല.
അധികം സംപ്രേഷണം ചെയ്യാത്ത ചിത്രം ആണ് ഇത്. പ്രശസ്ത നടൻ സായികുമാർ വില്ലൻ വേഷം ചെയ്തിട്ടുണ്ട്. ഈ പടം കണ്ടവരുണ്ടോ ഉണ്ടെങ്കിൽ അഭിപ്രായം ഇവിടെ പങ്കുവെയ്ക്കാം എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നുണ്ട്. 2 മാസം കൂടുമ്പോ ഏഷ്യാനെറ്റ് പ്ലസിൽ ഇടക്ക് ഇടക്ക് ഈ സിനിമ കാണാറുണ്ട് ഈവൻ കഴിഞ്ഞ ദിവസവും ഏഷ്യാനെറ്റ് പ്ലസിൽ ശിവം ഇട്ടിട്ട് ഉണ്ടല്ലോ ഒന്ന് രണ്ടു പ്രാവശ്യം ഏഷ്യാനെറ്റ് മൂവിസിൽ ഉം രാത്രി 7 മണിക്ക് ഈ സിനിമ ഇട്ടിട്ട് ഉണ്ട്.
നല്ല സിനിമ ആണ് ബിജു മേനോൻ സായികുമാർ. സുരേഷ് ഗോപി ചെയ്തിരുന്നു എങ്കിൽ ബ്ലോക്ക് ബസ്റ്റർ ആവേണ്ട സിനിമ ആയിരുന്നു ബി ഉണ്ണികൃഷ്ണൻ എഴുതിയ ആദ്യ കാല സ്ക്രിപ്റ്റ് ഒന്ന്, ഷാജി കൈലാസ് 101 എന്ന പേരിൽ ഒരു പ്രോജെക്ട അന്നൗൻസ് ചെയ്തു . ബിജു date ഉണ്ടയിരുന്നു . 101 പ്രൊഡ്യുസേർസ് ആയിരുന്നു ഇൻവെസ്റ്റഡർസ് . എന്ദോ കാരണത്താൽ ആ പ്രൊജക്റ്റ് നടന്നില്ല . അപ്പോൾ ആണ് ശിവം എടുത്തത്ഗുരുവായൂർ ആയിരുന്നു ലൊക്കേഷൻ . ഞാനും ഷൂട്ടിംഗ് ആയി ബന്ധപ്പെട്ടു ബാംഗ്ലൂർ നിന്നും പോയിരുന്നു.
ബിജു മേനോനെ ഒരു സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർത്താൻ വേണ്ടി നിർമിച്ച പടം. ബോറടിക്കാതെ കണ്ടൂ തീർക്കാവുന്ന ഒരു സിനിമ. പക്ഷേ എന്തു കൊണ്ടോ വേണ്ടത്ര വിജയിച്ചില്ല. എനിക്ക് ഇഷ്ടപ്പെട്ടു, മീശമാധവൻ കാണാൻ പോയി ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ കണ്ട പടം , അന്ന് ആക്ഷൻ സിനിമകളോട് ഭയങ്കര ഇഷ്ടമായിരുന്നു . സായ്കുമാറിൻ്റെ വില്ലൻ വേഷവും ഓം ശിവം എന്ന ബിജിഎമ്മും കിടിലനായി തോന്നി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.