കഥ നടക്കുന്നത് തമിഴ്നാട്ടിലാണോ എങ്കിൽ ഈ ബംഗ്ലാവ് നിർബന്ധമാണ്

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ അനസ് ഹസ്സൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കഥ നടക്കുന്നത് തമിഴ്നാട്ടിലാണോ എങ്കിൽ ഈ ബംഗ്ലാവ് മലയാള സിനിമയിൽ നിർബന്ധമാണ് പോസ്റ്റിൽ കൊടുത്ത സിനിമകൾ കൂടാതെ ഒരുപാട് മലയാളം, തമിഴ്, കന്നഡ, ചിത്രങ്ങൾ ഇവിടെ ഷൂട്ട്‌ ചെയ്തിട്ടുണ്ട്.

സിനിമ പ്രവർത്തകരുടെ ഭാഗ്യ ലൊക്കേഷൻ കൂടിയാണ് ഈ ബംഗ്ലാവ് കാരണം ഇവിടെ ചിത്രീകരിച്ച ഭൂരിഭാഗം ചിത്രങ്ങളും അതികം പരാജയമേൽക്കേണ്ടി വന്നിട്ടില്ല എന്നുള്ളതാണ് തമിഴ് നാട്ടിൽ പലയിടങ്ങളിലായി സ്ഥിതി ചെയ്യുന്ന ഇതുപോലെയുള്ള പല ബംഗ്ലാവുകളും കൊട്ടാരവുമൊക്കെ സമീൻ രാജ കുടുംബത്തിന്റെ വകയാണ് ചിലതൊക്കെ വിറ്റു പോകുകയും ചെയ്തു.

പൊള്ളാച്ചിയിൽ നിന്ന് പഴനിക്ക് പോകുന്ന റൂട്ടിൽ. പഴനി എത്തുന്നതിന് 6 കിലോമീറ്റർ ഇപ്പുറം നെയ്‌ക്കരപട്ടി ജംഗ്ഷനിൽ നിന്ന് നെയ്‌ക്കരപ്പട്ടി പഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന വഴിക്കാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് ഇപ്പൊ ഇത് പ്രൈവറ്റ് പ്രോപ്പർട്ടിയാണ് പൊതു സന്ദർശനം അനുവദിക്കാറില്ല എന്നുമാണ് പോസ്റ്റിൽ ആരാധകൻ പറയുന്നത്.

നിരവധി കമെന്റുകളും ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്, എറണാകുളം ഐലൻഡ് ഉള്ള പോർട്ട്‌ ട്രസ്റ്റ്‌ ബിൽഡിംഗ്‌ ആണ്, ശൃംഗാരവേലൻ ഇല്ലേ കുറച്ചു ഭാഗം. അതോ ഇവൻ മര്യാദ രാമൻ ആണോ. ഈ പടം ഷൂട്ട് ചെയ്യാൻ ഈ ബിൽഡിങ് റെനോവേറ്റ് ചെയ്ത് എന്ന് പറഞ്ഞു വാർത്ത ഒക്കെ ഉണ്ടാരുന്നു, അവസാനം ഷൈലോക്ക് വന്നപ്പോൾ ഭാഗ്യ ലൊക്കേഷൻ എന്ന പേര് മാറികിട്ടി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment