നടി ശ്രുതി നായരെ ഓർമ്മ ഉണ്ടോ, താരം ഇപ്പോൾ എവിടെ ആണെന്ന് അറിയാമോ

കുറച്ച് കാലം സിനിമയിലും ടെലിവിഷൻ സീരിയലുകളിലും തിളങ്ങി നിന്ന താരം ആണ് ശ്രുതി നായർ. എന്നാൽ പിന്നീട് താരം അഭിനയത്തിൽ നിന്ന് അപ്രത്യക്ഷം ആകുകയായിരുന്നു. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക്ക് ഡേറ്റ ബേസ് എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ നിതീഷ് നമ്പ്യാർ എന്ന യുവാവ് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, 2000 കാലഘട്ടത്തിൽ മലയാള സിനിമ സീരിയൽ രംഗത്ത് ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ഈ actress ആരാണ്…? വസന്തമാളികയിലെ രംഗമാണിത്…. വെട്ടത്തിലെ കലാഭവൻ മണിയുടെ കഥാപാത്രത്തിന്റെ കാമുകിയായ മാല എന്ന റോളിൽ വന്നതും ഈ actress ആണെന്ന് തോന്നുന്നു എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. ശ്രുതി നായർ എന്നാണ് പേര്..പാലക്കാട് സ്വദേശിനിയാണ്..ദേവിക മാധവൻ എന്ന പേരിലും ഇൻഡസ്ട്രിയിൽ അറിയപ്പെടുന്നു..പ്രണയകാലം,മിസ്റ്റർ ബ്രഹ്മചാരി അങ്ങനെ കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്..2016ൽ തമിഴ് നടൻ ആദിത്യ അൻപിനെ വിവാഹം കഴിച്ചു തമിഴിൽ അഖിലും ഇവരും നായികാനായകന്മാരായി അഭിനയിച്ച വാൽമീകി എന്നൊരു സിനിമയിൽ ഇളയരാജ ഈണമിട്ട നല്ലൊരു പാട്ടുണ്ട്..കേൾക്കാൻ നല്ല രസമാണ്, പ്രീ ഡിഗ്രിയ്ക്ക് പട്ടാമ്പി കോളജിൽ പഠിയ്ക്കുമ്പോൾ എന്റെ സീനിയർ ആയിരുന്നു. ശ്രുതി എസ് നെടിമരം എന്നായിരുന്നു അന്ന് അറിയപ്പെട്ടിരുന്നത്. പിന്നീട് ശ്രുതി നായർ എന്ന് പേരുമാറ്റി. ഇപ്പോ ദേവിക മാധവൻ അൻപ് എന്ന പേരിൽ അറിയപ്പെടുന്നു.

സ്നേഹപൂർവ്വം നിനക്കായ് ഞാൻ എന്നൊരു ആൽബം song ഉണ്ട്, ആദ്യമായി കാണുന്നത് ‘സ്നേഹപൂർവ്വം നിനക്കായ് ഞാൻ..’ എന്ന ആൽബത്തിൽ ആണ്, വെട്ടത്തിൽ കലാഭവൻ മണിയുടെ കാമുകി, സുര്യാ ടിവിയിലെ ഹിറ്റ് സീരിയേലായിരുന്ന മിന്നുകെട്ടിൽ ഉണ്ടാരുന്നു, തമിഴ് നടൻ ആദിത്യ അന്പിനെ ആണ് താരം വിവാഹം കഴിച്ചത് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.