ഒരു സമയത്ത് ടെലിവിഷൻ പരമ്പരയിലും താരം അഭിനയിച്ചിട്ടുണ്ട്

നമ്മുടെ മലയാള സിനിമയിലെ പല താരങ്ങളും ഒരു കാലത്ത് ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയവർ ആണ്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും. ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്.

ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ സിനി ഫൈൽ ഗ്രൂപ്പിൽ ഇത്തരത്തിൽ ഒരു താരത്തിനെ കുറിച്ച് വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ്  പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സമാധാനത്തോടെ ജീവിച്ച തമ്പിയണ്ണന്റെ ഇടയിലേക്ക് കടന്ന് വന്ന അമ്മയും മക്കളും ആണല്ലോ മിസ്റ്റർ ബ്രഹ്മചാരി യുടെ ഇതിവൃത്തം.. ടോട്ടൽ 4 മക്കളാണ് ആ അമ്മയ്ക്ക് ഉള്ളത്. അതിൽ രണ്ടാമത്തെ മകളാണ് മീന.

പക്ഷെ കുസൃതിയും കാഴ്ചയിൽ സുന്ദരിയുമായ മൂന്നാമത്തെ മകളുടെ വേഷം ചെയ്ത നടി ഏതാണെന്ന് അറിയാമോ? വസന്തമാളിക യിൽ ജഗതി അവതരിപ്പിച്ച ബോധേട്ടന്റെ മനസ് കീഴ്പ്പെടുത്തുന്ന കുട്ടികളിൽ ഒരാൾ ഇതേ നടിയായിരുന്നു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്നും വരുന്നുണ്ട്. ശ്രുതി നായർ. മിന്നു കെട്ട ന് ശേഷം ഒരു തമിഴ് സിനിമ യിൽ അല്പം ഗ്ലാമർ പാട്ട് കണ്ടിട്ടുണ്ട് എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്.

മിന്നുകെട്ട് സീരിയലിലെ അനീഷിൻ്റെ ഭാര്യ വേഷം ചെയ്ത നടി, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇപ്പോൾ കുടുംബസമേതം ന്യൂസിലാന്റിൽ ആണ്. പഠിച്ചത് കൊല്ലം ഫാത്തിമാ മാതാ കോളേജ്, വസന്തമാളിക, മിസ്റ്റർ ബ്രഹ്മചാരി, സൗദാമിനി, പ്രണയകാലം, ശ്രുതി പട്ടാമ്പിക്കാരി ആണ്, ശ്രുതി, ഞങ്ങളുടെ നാട്ടുകാരി ആയിരുന്നു. പാലക്കാട്‌ ജില്ലയിലെ പട്ടാമ്പിക്കടുത്ത് കൊടുമുണ്ട എന്ന സ്ഥലം, സ്നേഹ പൂർവ്വം ” എന്നൊരു ആൽബം സോങ്ങിൽ അഭിനയിച്ചിട്ടുണ്ട്‌ , അക്കാലത്തെ മികച്ച ആൽബം സോങ്ങ്സുകളിൽ ഒന്നായിരുന്നു , വേറൊന്നും അറീല്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment