പ്രേക്ഷകർക്ക് ഏറെ സുപരിചിത ആയ താരം ആണ് ശ്രുതി രജനികാന്ത്. ഒരു പക്ഷെ ചക്കപ്പഴത്തിലെ പൈങ്കിളി എന്ന് പറഞ്ഞാൽ ആയിരിക്കും താരം കൂടുതൽ പ്രേക്ഷകർക്കും മനസ്സിൽ ആകുന്നത്. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരുപാടിയിൽ കൂടി ആണ് താരം ശ്രദ്ധ നേടുന്നത്. വർഷങ്ങൾ കൊണ്ട് അഭിനയ മോഹം ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ആണ് അഭിനയിക്കാൻ കഴിഞ്ഞത് എന്ന് ശ്രുതി നേരുത്തെ പറഞ്ഞിരുന്നു. സിനിമയിൽ കയറുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്നും സ്കൂളിൽ പഠിക്കുന്ന സമയത്ത് മറ്റുകുട്ടികൾ ടൂർ പോകുമ്പോൾ ഞാൻ എങ്ങനെ ഒരു ഓഡിഷന് പോകാം എന്നാണ് ചിന്തിച്ചിരുന്നത്. പ്ലസ് ടു സമയത്ത് ഒരു തമിഴ് സിനിമയിലേക്ക് അവസരം ലഭിച്ചത് ആയിരുന്നു. ഓഡിഷന് പങ്കെടുത്തു, ഫോട്ടോഷൂട്ടുകളും കഴിഞ്ഞത് ആണ്. ഒടുവിൽ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചല്ലോ എന്നോർത്ത് അപ്പോൾ ഒരുപാട് സന്തോഷിക്കുകയും ചെയ്തത് ആയിരുന്നു.
ആ ചിത്രത്തിന്റെ സംവിധായകൻ ഇടയ്ക്കിടയ്ക്ക് വീട്ടിലേക്ക് വിളിക്കുമായിരുന്നു. ഞാൻ കൊച്ച് കുട്ടി ആയത് കൊണ്ട് ‘അമ്മ ആയിരുന്നു ഫോണിൽ അദ്ദേഹവുമായി സംസാരിച്ചിരുന്നത്. എന്നോട് സംസാരിക്കണം എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ‘അമ്മ ഫോൺ എന്റെ കയ്യിൽ തന്നു. അദ്ദേഹം ഒരു മടിയും ഇല്ലാതെ എന്നോട് ചോദിച്ചു അദ്ദേഹത്തിനൊപ്പം ബെഡിൽ കിടക്കാൻ തയാറാണോ എന്ന്. ഇത് കേട്ടപ്പോൾ ആദ്യം ഞാൻ ശരിക്കും ഞെട്ടിപ്പോയി. അയാളുടെ പേര് പറയാൻ പോലും എനിക്ക് മടി ഇല്ല. കാരണം ഒരു കോച്ച് കുട്ടി ആണെന്ന് പോലും ഓർക്കാതെ ആണ് അദ്ദേഹം അങ്ങനെ എന്നോട് ചോദിച്ചത്. ഞാൻ ദേക്ഷ്യപ്പെട്ട് അപ്പോൾ തന്നെ ഫോൺ വെച്ചെന്നും പിന്നീട് അദ്ദേഹം വിളിച്ചില്ല എന്നും ആണ് ശ്രുതി പറഞ്ഞത്. എന്നാൽ നിരവധി പേരാണ് ശ്രുതിയുടെ ഈ വാക്കുകൾക്ക് കമെന്റുകളുമായി എത്തിയത്.
ആവശ്യമുണ്ടെങ്കിൽ മാത്രം കിടന്നുകൊടുക്കണം , അവശ്യക്കാർ ഏറെയാണ്, കിടക്കാൻ തയ്യാറാകുന്ന വരും ഏറെയാണ്, എത്ര നാറിയാണെങ്കിലും ഇത്തരം വിഷയങ്ങളിൽ ആരാണ് കോഴി എന്ന് വെളിപ്പെടുത്താറില്ല …പിന്നെ എന്തിനാണ് ഇതൊക്ക പറയുന്നത് ..സ്വന്തം കേമത്തരം നാട്ടുകാർ മനസ്സിലാക്കാനോ ? സിനിമയിൽ തുടക്ക കാലം മുതൽ ഇന്ന് വരേയും നടക്കുന്നത് ഇത് തന്നെയാണ്. മുൻ നിര നായകന്മാരുടെ കൂടെ അഭിനയിക്കാൻ ചാൻസ് ലഭിക്കാനായി വഴങ്ങേണ്ടിവരാറുണ്ട്, ഒരു ചാൻതുണി ഉടുക്കാത്ത നിന്നെ പോലെയുള്ള എത്രയേ എണ്ണം ഉണ്ട് ഒന്ന് കിടന്ന് കൊടുത്താൽ ബല്ലതും നഷ്ടപ്പെടുമേ തുടങ്ങിയ കമെന്റുകൾ ആണ് വരുന്നത്.