പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയിരുന്നു എൻ എഫ് വർഗീസ്. വര്ഷങ്ങളോളം സിനിമയിൽ സജീവമായ താരം എന്നാൽ അപ്രതീക്ഷിതമായാണ് ഈ ലോകത്ത് നിന്ന് വിട വാങ്ങിയത്. എന്നാൽ ഇന്നും സിനിമകളിൽ കൂടി പ്രേഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ് താരം. ഇപ്പോഴിതാ താരത്തിന്റെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ, എൻ എഫ് വർഗീസും സിദ്ദിഖ് ലാലും തമ്മിലുള്ള പിണക്കം. മിമിക്രി കാലം മുതൽ ഒന്നിച്ചു ഉണ്ടായവർ ആണ് ഇവർ മൂന്ന് പേരും. സിദ്ദിഖ് ലാൽ ആദ്യ ചിത്രം ചെയ്തപ്പോൾ ചെറിയൊരു വേഷം വർഗീസിന് നൽകി. രണ്ടാമത്തെ ചിത്രത്തിൽ വേഷമൊന്നും കൊടുത്തില്ല.. പക്ഷെ സുഹൃത്തുക്കൾ രക്ഷപെട്ടപ്പോൾ അവർ തന്നെയും സഹായിക്കും എന്ന് വർഗീസ് കരുതി. മൂന്നാമത്തെ ചിത്രം ഗോഡ് ഫാദർ ഇൽ ഒരു നല്ല വേഷം വർഗീസ് പ്രതീക്ഷിച്ചു. വർഗീസിന് പറ്റിയ റോളുകൾ ആ പടത്തിൽ ഉണ്ടെന്ന് നമുക്കിപ്പോൾ കാണുമ്പോൾ മനസിലാവും.

വർഗീസ് ആഗ്രഹിച്ചത് അഞ്ഞൂറാൻ വേഷം ആണെന്ന് സിദ്ദിഖ് ഒരിക്കൽ പറഞ്ഞത് കേട്ടു. പക്ഷെ തിലകന്റെ വേഷം വർഗീസിന് കൊടുക്കാമായിരുന്നു അവർക്ക്.. അവർ നല്ലൊരു വേഷം കൊടുക്കാത്തത് വർഗീസിന് നല്ല വിഷമം ഉണ്ടാക്കി. ഡെന്നിസ് ജോസഫ് സിബി മലയിൽ ചിത്രം ആകാശദൂത് ആണ് വർഗീസിന് കിട്ടിയ ആദ്യ മികച്ച വേഷം. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പിന്നീടും വർഗീസ് തന്റെ പഴയ സുഹൃത്തുകളോട് ഉള്ള അകൽച്ച തുടർന്നു. സിദ്ദിഖ്ലാലിന്റെ റാവുത്തർ എന്ന വില്ലന് എൻ എഫ് വർഗീസാണ് ശബ്ദം കൊടുത്തത് എന്നുമാണ് പോസ്റ്റ്.
ഉന്നതങ്ങളിൽ എന്ന സിനിമയിൽ ലാലുമായി ഒരുമിച്ചു അഭിനയിച്ചിട്ടുണ്ടല്ലോ, എൻ എൻ പിള്ള, തിലകൻ ഇന്നസെന്റ് റിപ്ലെസ് ഇല്ലാത്ത റോൾസ് ആണ് പറവൂർ ഭരതൻ ചെയ്തറോൾ നു എൻ എഫ് ന്റെ പ്രായം ചേരില്ല ബാക്കിയുള്ളതൊക്കെ പ്രാധാന്യം ഇല്ലാത്ത റോൾസ്, പേഴ്സണാലി തിലകൻ തനെ ആ പടത്തിൽ വലിയ മിസ്കസ്റ്റ് ആയിട്ടാൻ തോന്നിയത്. അത്രെയും പ്രായമുള്ള ആൾ കണ്ട ഗുണ്ടകളെ ഒക്കെ അടിച്ചൊതെക്കുന്നത് കാണുമ്പോൾ എന്തോ പോലെ.
ദിലീപ് പഞ്ചാബി ഹൗസിൽ പറയുന്ന ജബ ജബ ഭാഷ ഇദ്ദേഹം പഴയ ഏതോ സിനിമയിൽ ഉപയോഗിക്കുന്നുണ്ട്. പടം ഏതാണെന്ന് ഓർക്കുന്നില്ല. ഒരു കോമഡി റോൾ ആണ് ആ പടത്തിൽ ഇദ്ദേഹത്തിന്റെ, സൂപ്പർ ആക്ടർ. വിശ്വനാഥന്റെ കൊച്ചി, മണപളി പവിത്രൻ, ആകാശദൂത് കേശവൻ ഇതൊക്ക തന്നെ ധാരാളം ഇദ്ദേഹത്തെ ഓർക്കാൻ, എൻ എഫ് വർഗീസ് മരിച്ചു പോയൊണ്ട് മറിച് ഒരു അഭിപ്രായം ഉണ്ടാകാൻ വഴി ഇല്ലാ. സിനിമയിൽ വരും മുൻപ് റേഡിയോ നാടകങ്ങളിലെ സൂപ്പർ സ്റ്റാർ ആയിരുന്നു അദ്ദേഹം. ആകാശവാണി യിൽ രാത്രി 10 മണിക്ക് ഉണ്ടാകുന്ന റേഡിയോ നാടകോത്സവം ഇപ്പോഴും ഓർക്കുന്നു തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.