ഒരു വെളുത്ത വർഗ്ഗക്കാരന് ഭിക്ഷ കൊടുത്തിട്ട് ഷൂട്ട് ചെയ്താൽ അയാളതിന് നിന്ന് കൊടുക്കണമായിരുന്നോ

സംവിധായകൻ സിദ്ധിഖിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിദ്ധിഖ് സഫാരി ചാനലിൽ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യത്തെ കുറിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സിനിമ പാരഡിസോ ക്ലബ്ബ് എന്ന ഗ്രൂപ്പിൽ അഭിലാഷ് നീലമ്പിള്ളി എന്ന ആരാധകൻ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സഫാരിയിൽ ചരിത്രം എന്നിലൂടെ പരിപാടിയിൽ സിദ്ദിഖ് സംസാരിക്കുന്നത് കാണുകയായിരുന്നു.

അമേരിക്കൻ ട്രിപ്പ് പോയപ്പോൾ ഒരു വൈറ്റ് അമേരിക്കൻ  വിയറ്റ്നാം വാർ വെറ്ററൻ ഭിക്ഷ യാചിക്കുന്നത് കണ്ടെന്നും ഒരു വെള്ളക്കാരന് ഭിക്ഷ കൊടുക്കാൻ കിട്ടുന്ന അപൂർവ അവസരം ഉപയോഗിക്കാൻ തീരുമാനിച്ചെന്നും. സുഹൃത്തായ ലാലിനോട് പറഞ്ഞ് ഭിക്ഷ കൊടുക്കുന്നത് ഷൂട്ട് ചെയ്യാൻ ഏല്പിച്ചെന്നും പറയുന്നു. എന്നാൽ ഇത് ഷൂട്ട് ചെയ്യുകയാണെന്ന് മനസ്സിലായപ്പോൾ അയാൾ കാശ് വാങ്ങിക്കാതെ ഒന്നും മിണ്ടാതെ തിരിച്ചു പോയെന്നും. വെള്ളക്കാർക്ക് ഇന്ത്യക്കാരുടെ കയ്യിൽ നിന്നും ഭിക്ഷ വാങ്ങിക്കുന്നത് മറ്റുള്ളവരറിഞ്ഞാൽ നാണക്കേടാണെന്നും വലിയ കാര്യത്തിൽ തമാശയായി പറഞ്ഞവതരിപ്പിക്കുന്നു.

 

ഈ സംഭവം എനിക്ക് പല നിലയിൽ, പല ഡിമെൻഷൻഇൽ ക്രൂരതയായും, തെണ്ടിത്തരമായും, അല്പത്തരമായുമാണ് എനിക്ക് ഫീൽ ചെയ്തത്. ഒരു വെള്ളക്കാരന് ഭിക്ഷ കൊടുക്കാനുള്ള അവസരം മുതലെടുക്കുന്നത്. പോരാത്തതിന് അത് ഷൂട്ട് ചെയ്യാൻ പ്ലാൻ ഇടുന്നു. ആ പാവം മനുഷ്യൻ പിന്നെ എന്ത് ചെയ്യണമായിരുന്നു എന്നാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്. ഒരു വെളുത്ത വർഗ്ഗക്കാരൻ ഭിക്ഷ കൊടുത്തിട്ട് ഷൂട്ട് ചെയ്താൽ അയാളതിന് നിന്ന് കൊടുക്കുമായിരുന്നു എന്നാണോ?

എന്നിട്ട് അയാൾക്ക് ഇന്ത്യക്കാരുടെ കയ്യിൽ നിന്ന് ഭിക്ഷ മേടിക്കുന്നത് പുറത്തറിയുന്നത് നാണക്കേടാണെന്നൊരു കണ്ട് പിടുത്തവു. അത് വേറൊരു വംശീയത. ഇദ്ദേഹത്തിന്റെ സംഭാഷണത്തിൽ പലയിടത്തും ഇത് പോലെ 90ൽ നിന്ന് ബസ്സ് കിട്ടാത്തത് പോലെ തോന്നി എന്നുമാണ് പോസ്റ്റ്. ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിന്റെ മുഴുവൻ മേൽനോട്ടവും സന്തോഷ് ജോർജ് കുളങ്ങര ആണെന്ന് അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്.

 

അങ്ങനെ ആണേൽ ഇങ്ങനെ ഒരു അല്പത്തരം സിദ്ധിഖ് വിളംമ്പിയപ്പോൾ ലോകവിവരം ഉള്ള സന്തോഷ് ജി സിദ്ധിക്കിനെ ഒന്ന് ഉപദേശിച്ചിട്ട് (കേരളത്തെ എപ്പോഴും ഉപദേശിക്കുന്നത് പോലെ ) ആ ഡയലോഗ് ഒന്ന് എഡിറ്റ് ചെയ്തൂടായിരുന്നോ, വിദേശികളിൽ മിക്കവാറും എന്തെങ്കിലും കലാപ്രകടനം കാഴ്ച വെച്ചിട്ടേ രണ്ട്കാശ് വാങ്ങുകയുള്ളൂ, അതിന് പോലും സാധിക്കാത്തവൻ അത്ര ഗതികെട്ടാലെ കൈ നീട്ടാൻ തുനിയൂ, അതും കൂടി ഷൂട്ട് ചെയ്യാൻ മിനക്കെട്ട ഈ മഹാനുഭവന് ഒരാന്നൊന്നര നമസ്കാരം. തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment