ആ സ്ഥാനത്തേക്ക് മൽസരിക്കാൻ പോലും പേരിനു നടികളില്ല ഇന്നത്തെ കാലത്ത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയായിരുന്നു വിജയലക്ഷ്മി. അങ്ങനെ പറഞ്ഞാൽ അത് ആരാണെന്ന് അത്ര പെട്ടന്ന് പ്രേക്ഷകർക്ക് മനസ്സിലാകില്ല. എന്നാൽ സിൽക്ക് സ്മിത എന്ന് പറഞ്ഞാൽ അറിയാത്ത സിനിമ പ്രേമികൾ കുറവാണു. സിനിമയിൽ വന്നതിനു ശേഷം ആണ് വിജയലക്ഷ്മി തന്റെ പേര് സിൽക്ക് സ്മിത എന്നാക്കിയത്. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. മലയാളം, കന്നഡ, തമിഴ്. തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ സിൽക്ക് സ്മിത ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയിച്ചിരുന്നു.

ഒരു പക്ഷെ ചെറിയ സമയത്തിനുള്ളിൽ സിൽക്ക് സ്മിതയെ പോലെ പ്രശസ്തി മറ്റൊരു നടിക്കും ലഭിച്ച് കാണില്ല. മാത്രവുമല്ല, നിരവധി സിനിമകളിൽ ആണ് ചെറിയ സമയം കൊണ്ട് സിൽക്ക് സ്മിത അഭിനയിച്ചത്. അതും നിരവധി വ്യത്യസ്ത നായകന്മാർക്ക് ഒപ്പം. ഒരു പക്ഷെ ഏറ്റവും കൂടുതൽ നായകന്മാർക്ക് ഒപ്പം ആ കാലത്ത് അഭിനയിച്ച നടി സിൽക്ക് സ്മിത ആയിരിക്കും. 1979 ൽ ആണ് താരം സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. 1997 വരെ താരം സിനിമയിൽ സജീവം ആയിരുന്നു.

ഇപ്പോഴിതാ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ ലിയോൺ യാലിവ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സിൽക്ക് പകരം വയ്ക്കാൻ ഇല്ലാത്ത പ്രതിഭ ഇന്നും ഇവർക്ക് പകരം വക്കാൻ സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് വേറൊരു നടിയില്ല എന്തുകൊണ്ടാണ് ഇവരുടെ കസേര ഇന്നും ഒഴിഞ്ഞ് കിടക്കുന്നത് ? ആ സ്ഥാനത്തേക്ക് മൽസരിക്കാൻ പോലും പേരിനു നടികളില്ല ഇന്നത്തെ കാലത്ത്.

അന്നത്തെ കാലത്ത് ഇവർക്ക് ഉണ്ടായിരുന്ന ധൈര്യം പോലും ഇന്നത്തെ നടിമാർക്ക് ഇല്ലേ? ആരാധന പല തരത്തിലുണ്ട് അന്നും ഇന്നും അവരെ ആരാധിക്കുന്നവരുണ്ട്  സിൽക്കിനോട് ആരാധന തോന്നാത്തവരുണ്ടോ എന്നുമാണ് പോസ്റ്റ്. നൃത്തത്തിനായ് പ്രതേകിച്ചു നടിമാർ ആദ്യ കാലം മുതൽ 2000 വരെ ഉണ്ടായിരുന്നു സച്ചു -സി ഐ ഡി ശകുന്തള ജ്യോതിലക്ഷ്മി വിജയഗൗരി ജയമാലിനി – ജയകുമാരി സുചിത്ര – ജയശ്രീ സിൽക്ക് സ്മിത – അനുരാധ ഡിസ്കോ ശാന്തി – ബബിത കുയിലി – ശർമ്മിളി കവിതാശ്രീ – അനുജ ജ്യോതിമീന – അൽഫോൻസ ജൂനിയർ സിൽക്ക് – രഹസിയ അങ്ങനെ കാലഘട്ടത്തിനനുശ്രിത മായി കുറച്ചു പേർ. സിൽക്ക് മൂന്നാം പിറ.

സകലകല വല്ലവൻ ചിത്രളിലെ നൃത്തം കൊണ്ട് സൗത്ത് ഇന്ത്യ മുഴുവനും പ്രശസ്തി നേടി ഷൂട്ടിംഗ് നായി ചിരഞ്ജീവി പോലും സിൽക്ക്ന് വേണ്ടി കാത്തിരിക്കുന്ന കാലം വന്നു. മറ്റു നർത്തകി നടിമാരെ അപേക്ഷിച്ചു സിൽക്ക് ന്റെ പ്രതേകത ലാസ്യഭാവങ്ങൾ ആണ്.അത്രയും വശ്യമായ കണ്ണുകൾ മറ്റൊരു നടിക്കും ഇല്ല. പിന്നീട് നായികമാർ തന്നെ ഇത്തരം നൃത്തം ഏറ്റെടുത്ത കൊണ്ട് ഇവരെ പോലുള്ളവർക് അവസരങ്ങൾ നഷ്ടമായി കാലഘട്ടങ്ങൾ കഴിയും തോറും കൂടുതൽ ആഭാസമായി മാറി ഇത്തരം നൃത്തങ്ങൾ. സ്ത്രീ ശരീരം കൊണ്ട് ഉള്ള വിപണനം സിനിമ എന്ന മാധ്യമം ഉള്ള കാലത്തോളം ഉണ്ടാകും. സ്മിതയക്ക് തുല്യം സ്മിത മാത്രം അവിടെ കസേര സ്റ്റൂൾ ഒന്നും ഇല്ല  എന്നാണ് ഒരു ആരാധകന്റെ കമെന്റ്.

Leave a Comment