പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയായിരുന്നു വിജയലക്ഷ്മി. അങ്ങനെ പറഞ്ഞാൽ അത് ആരാണെന്ന് അത്ര പെട്ടന്ന് പ്രേക്ഷകർക്ക് മനസ്സിലാകില്ല. എന്നാൽ സിൽക്ക് സ്മിത എന്ന് പറഞ്ഞാൽ അറിയാത്ത സിനിമ പ്രേമികൾ കുറവാണു. സിനിമയിൽ വന്നതിനു ശേഷം ആണ് വിജയലക്ഷ്മി തന്റെ പേര് സിൽക്ക് സ്മിത എന്നാക്കിയത്. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. മലയാളം, കന്നഡ, തമിഴ്. തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ സിൽക്ക് സ്മിത ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയിച്ചിരുന്നു.
ഒരു പക്ഷെ ചെറിയ സമയത്തിനുള്ളിൽ സിൽക്ക് സ്മിതയെ പോലെ പ്രശസ്തി മറ്റൊരു നടിക്കും ലഭിച്ച് കാണില്ല. മാത്രവുമല്ല, നിരവധി സിനിമകളിൽ ആണ് ചെറിയ സമയം കൊണ്ട് സിൽക്ക് സ്മിത അഭിനയിച്ചത്. അതും നിരവധി വ്യത്യസ്ത നായകന്മാർക്ക് ഒപ്പം. ഒരു പക്ഷെ ഏറ്റവും കൂടുതൽ നായകന്മാർക്ക് ഒപ്പം ആ കാലത്ത് അഭിനയിച്ച നടി സിൽക്ക് സ്മിത ആയിരിക്കും. 1979 ൽ ആണ് താരം സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. 1997 വരെ താരം സിനിമയിൽ സജീവം ആയിരുന്നു.
ഈ കാലയളവിനുള്ളിൽ മുന്നൂറിൽ അധികം ചിത്രത്തിൽ ആണ് സിൽക്ക് അഭിനയിച്ചത്. നിരവധി ഹിന്ദി ചിത്രങ്ങളിലും താരം ഈ കാലയളവിൽ അഭിനയിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ആണ് താരം തന്റെ ജീവൻ ഒടുക്കിയത്. സിൽക്കിന്റെ വേർപാട് സിനിമ ലോകത്തിന് തന്നെ ഒരു ഞെട്ടൽ ആയിരുന്നു. ഇപ്പോഴിതാ സിൽക്ക് സ്മിതയുടെ ഒരു പഴയകാല ചിത്രം ആണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
സിനി ഫൈൽ ഗ്രൂപ്പിൽ ഫാദർ കുരുപൊട്ടിക്കൻ കുട്ടിക്കാനം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സിൽക്ക് സ്മിതയുടെ ഒരു പഴയകാല ചിത്രം ആണ് പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സിൽക്ക് സ്മിതയെ ഇങ്ങനെ എടുത്ത് നിൽക്കുന്ന ഈ മലയാള സംവിധായകൻ ആരാണെന്നും ഏത് ചിത്രത്തിന്റെ ലൊക്കേഷൻ ആണെന്നും അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഉത്തരം പറയൂ എന്നുമാണ് പോസ്റ്റ്.