ഇവരുടെ അഭിനയത്തിന്റെ സാധ്യതകളെ എത്രത്തോളം സിനിമ ലോകം ഉപയോഗിച്ചു

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയായിരുന്നു വിജയലക്ഷ്മി. അങ്ങനെ പറഞ്ഞാൽ അത് ആരാണെന്ന് അത്ര പെട്ടന്ന് പ്രേക്ഷകർക്ക് മനസ്സിലാകില്ല. എന്നാൽ സിൽക്ക് സ്മിത എന്ന് പറഞ്ഞാൽ അറിയാത്ത സിനിമ പ്രേമികൾ കുറവാണു. സിനിമയിൽ വന്നതിനു ശേഷം ആണ് വിജയലക്ഷ്മി തന്റെ പേര് സിൽക്ക് സ്മിത എന്നാക്കിയത്. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. മലയാളം, കന്നഡ, തമിഴ്. തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ സിൽക്ക് സ്മിത ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയിച്ചിരുന്നു.

ഒരു പക്ഷെ ചെറിയ സമയത്തിനുള്ളിൽ സിൽക്ക് സ്മിതയെ പോലെ പ്രശസ്തി മറ്റൊരു നടിക്കും ലഭിച്ച് കാണില്ല. മാത്രവുമല്ല, നിരവധി സിനിമകളിൽ ആണ് ചെറിയ സമയം കൊണ്ട് സിൽക്ക് സ്മിത അഭിനയിച്ചത്. അതും നിരവധി വ്യത്യസ്ത നായകന്മാർക്ക് ഒപ്പം. ഒരു പക്ഷെ ഏറ്റവും കൂടുതൽ നായകന്മാർക്ക് ഒപ്പം ആ കാലത്ത് അഭിനയിച്ച നടി സിൽക്ക് സ്മിത ആയിരിക്കും. 1979 ൽ ആണ് താരം സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. 1997 വരെ താരം സിനിമയിൽ സജീവം ആയിരുന്നു.

ഇപ്പോഴിതാ സിൽക്ക് സ്മിത അഭിനയിച്ച സ്പടികം സിനിമ പ്രദർശനത്തിന് വന്ന കാലത്തെ തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശ്യാം ദേവ് ശരവണൻ സിനി ഫൈൽ ഗ്രൂപ്പിൽ. കോയിവിള സെൻറ് ആൻ്റണീസിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് തേവലക്കര സ്മിത തീയേറ്ററിൽ സ്ഫടികം എന്ന പോസ്റ്ററുകൾ ചുവരുകളിൽ കാണുന്നത്, മോഹൻലാലിൻ്റെ പടത്തിനൊപ്പം തന്നെ സിൽക്കിൻ്റെ പടവും വലിയ പ്രാധാന്യത്തോടെ കൊടുത്തിരിക്കുന്നത് യുവതയെ ആകർഷിക്കാൻ തന്നെയായിരുന്നല്ലോ?

സ്കൂൾ യൂത്ത് ഫെസ്റ്റിവലിൻ്റെ രണ്ടാം ദിനം ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് മുങ്ങിയത് പിന്നെ പൊങ്ങുന്നത് സ്മിത തീയെറ്ററിൻ്റെ ടിക്കറ്റ് കൗണ്ടറിലെ നീണ്ട Q വിൽ ആയിരുന്നു. ആട്തോമയെ കാണുന്നതിനെക്കാളും ആവേശം പോസ്റ്ററിലെ സിൽക്ക് സ്മിതയെ കാണുക എന്നത് തന്നെയായിരുന്നെന്ന് പ്രത്യേകം പറയണ്ട കാര്യമില്ലല്ലോ? ഏഴിമല പൂഞ്ചോല പാട്ടും പാടി സിൽക്ക് തിരശീലയിൽ ആവേശമായപ്പോൾ ഓരോ കാണികളും അവരെ ആരാധനയോടെ നോക്കുന്നതും.

വശ്യതയോടെ സിൽക്ക് കാണികളെ നോക്കുന്നതും തിരിച്ചറിഞ്ഞ ദിനമായിരുന്നു അത്. പിന്നെ എത്രയോ ചിത്രങ്ങളിൽ അവർ അഭിനയിച്ചു എങ്കിലും അവരുടെ അഭിനയത്തിൻ്റെ സാധ്യതകളെ എത്രമാത്രം സിനിമാലോകത്തിന് ഉപയോഗപ്പെടുത്താൻ കഴിഞ്ഞു എന്നത് ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. കണ്ണുകൾ കൊണ്ട് മാത്രം ലക്ഷക്കണക്കിന് ആരാധകരെ തൃപ്തിപ്പെടുത്തിയ മറ്റൊരു നടി ഇന്ത്യൻ സിനിമലോകത്തുണ്ടോ എന്നതും സംശയമാണ് എന്നുമാണ് പോസ്റ്റ്.

Leave a Comment