അധികനാൾ സിനിമയിൽ തിളങ്ങാൻ സിൽക്ക് സ്മിതയ്ക്ക് കഴിയാതെ വരുകയായിരുന്നു

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയായിരുന്നു വിജയലക്ഷ്മി. അങ്ങനെ പറഞ്ഞാൽ അത് ആരാണെന്ന് അത്ര പെട്ടന്ന് പ്രേക്ഷകർക്ക് മനസ്സിലാകില്ല. എന്നാൽ സിൽക്ക് സ്മിത എന്ന് പറഞ്ഞാൽ അറിയാത്ത സിനിമ പ്രേമികൾ കുറവാണു. സിനിമയിൽ വന്നതിനു ശേഷം ആണ് വിജയലക്ഷ്മി തന്റെ പേര് സിൽക്ക് സ്മിത എന്നാക്കിയത്. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. മലയാളം, കന്നഡ, തമിഴ്. തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ സിൽക്ക് സ്മിത ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയിച്ചിരുന്നു.

ഒരു പക്ഷെ ചെറിയ സമയത്തിനുള്ളിൽ സിൽക്ക് സ്മിതയെ പോലെ പ്രശസ്തി മറ്റൊരു നടിക്കും ലഭിച്ച് കാണില്ല. മാത്രവുമല്ല, നിരവധി സിനിമകളിൽ ആണ് ചെറിയ സമയം കൊണ്ട് സിൽക്ക് സ്മിത അഭിനയിച്ചത്. അതും നിരവധി വ്യത്യസ്ത നായകന്മാർക്ക് ഒപ്പം. ഒരു പക്ഷെ ഏറ്റവും കൂടുതൽ നായകന്മാർക്ക് ഒപ്പം ആ കാലത്ത് അഭിനയിച്ച നടി സിൽക്ക് സ്മിത ആയിരിക്കും. 1979 ൽ ആണ് താരം സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. 1997 വരെ താരം സിനിമയിൽ സജീവം ആയിരുന്നു.

ഈ കാലയളവിനുള്ളിൽ മുന്നൂറിൽ അധികം ചിത്രത്തിൽ ആണ് സിൽക്ക് അഭിനയിച്ചത്. നിരവധി ഹിന്ദി ചിത്രങ്ങളിലും താരം ഈ കാലയളവിൽ അഭിനയിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ആണ് താരം തന്റെ ജീവൻ ഒടുക്കിയത്. സിൽക്കിന്റെ വേർപാട് സിനിമ ലോകത്തിന് തന്നെ ഒരു ഞെട്ടൽ ആയിരുന്നു. ഇപ്പോൾ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഫാദർ കുരുപൊട്ടിക്കൻ കുട്ടിക്കാനം എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയിൽ വ്യത്യസ്ഥ നായികമാരുമായി ഏറ്റവും കൂടുതൽ അഭിനയിച്ച നടൻ മുകേഷ് ആണെങ്കിൽ വ്യത്യസ്ഥ നായകൻമാരുമായി ഏറ്റവും കൂടുതൽ അഭിനയിച്ച നടി സിൽക്ക് സ്മിത ആയിരിക്കും. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ സിൽക്കിനോളം ഈ ഒരു നേട്ടം മറ്റാർക്കും ഉണ്ടാവില്ല. മധു സാർ മുതൽ മധുപാൽ വരെ അന്നത്തെ പഴയതലമുറയിലും പുതിയ തലമുറയിലും പെട്ട നായകൻമാർ ഉൾപ്പെടെ നീണ്ട് സമ്പന്നമാണ് സിൽക്കിന്റെ നായകനിര.

സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മുട്ടിയും സുരേഷ് ഗോപി അടക്കം ഹാസ്യതാരങ്ങളായ ജഗതിയും ഇന്നസെൻറും പിന്നെ ലോ ബഡ്ജറ്റ് ഫാമിലി ഓഡിയൻസിനെ ആകർഷിച്ച വിജയരാഘവനും അടങ്ങുന്നു ആ ലിസ്റ്റിൽ. മലയാളത്തിന് പുറത്ത് ഇതിൻ്റെ മൂന്നിരട്ടി സമ്പന്നമാണ് സിൽക്കിന്റെ നായകനിര എന്നത് പറയേണ്ടകാര്യമില്ലല്ലോ? മലയാളത്തിൽ സിൽക്ക് സ്മിതയുടെ ജോഡിയായി വന്ന മറ്റ് നടൻമാരുടേയും സിനിമകളുടേയും വിവരങ്ങൾ പങ്കുവെയ്ക്കുക എന്നുമാണ് പോസ്റ്റ്. മുകേഷ് 100 ലധികം വ്യത്യസ്ത നായികമാരുമായി അഭിനയിച്ചു എന്നാണ് ഒരു ആരാധകൻ നൽകിയ കമെന്റ്.

Leave a Comment