ദൂരദർശൻ സീരിയലുകളിൽ ഒരു കാലത്തെ സജീവ സാനിദ്യം ആയിരുന്നു സിന്ധു

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ പഴയകാല നടി സിന്ധു ജേക്കബിനെ കുറിച്ച് വന്ന ഒരു കുറിപ്പ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ശ്രീജിത്ത് സജു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, തൊണ്ണൂറുകളില്‍ വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ പരമ്പര ആയിരുന്നു മാനസി എന്നും ദൂരദർശനിൽ ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തിരുന്നത് എന്നും ഇദ്ദേഹം പോസ്റ്റിൽ പറയുന്നു. ഈ പരമ്പര ഒരുക്കിയിരുന്നത് മധുമോഹന്‍ എന്ന സംവിധായകനായിരുന്നു എന്നും സീരിയലിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രശസ്തയായ സിന്ധു ജേക്കബ് ആയിരുന്നു.

ഈ പേര് അധികം ആർക്കും പരിചിതം അല്ലെങ്കിലും ദൂരദർശൻ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ തെളിഞ്ഞു വരുന്നത് ഈ നടിയുടെ മുഖം ആയിരിക്കും എന്നും അഭിനയത്തില്‍ നിന്നും ഒരു ബ്രേക്ക് എടുത്ത നടി വീണ്ടും ടെലിവിഷന്‍ സീരിയലുകളില്‍ തിരിച്ച് വരുകയാണ് ഇപ്പോഴെന്നും ഇവർ ആലപ്പുഴ കുട്ടനാട്ടിലെ പുളിങ്കുന്ന് സ്വദേശിയായ ഇവർ ജേക്കബിന്റെയും അന്നാമ്മയുടെയും മകൾ ആയിട്ടാണ് ജനിച്ചത് എന്നും അവരുടെ എട്ടു മക്കളില്‍ ഇളയ മകളായിരുന്നു സിന്ധു എന്നും പോസ്റ്റിൽ പറയുന്നു.

മാത്രവുമല്ല, ആലപ്പുഴ സെന്റ് ജോസഫ് സ്‌കൂളില്‍ പഠിച്ച സിന്ധു കലാതിലക പട്ടവും സ്വന്തമാക്കിയിരുന്നു എന്നും അതിനു ശേഷം ടെലിവിഷൻ പരമ്പരകളിൽ ചെറിയ വേഷം അവതരിപ്പിച്ച് കൊണ്ടാണ് സിന്ധു അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് എന്നും എന്നാൽ മാനസി സീരിയലിലെ കഥാപാത്രമാണ് സിന്ധുവിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത് എന്നും അതിനു ശേഷം ശേഷം സ്‌നേഹസീമ, കുടുംബവിളക്ക്, ചക്രവാകം, മഴയെറിയാതെ, ബഷീറിന്റെ കഥകള്‍ തുടങ്ങി പാരമ്പരകളിലും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു എന്നും അതിനിടയിൽ തന്നെ സിന്ധുവിനെ തേടി സിനിമയിലേക്ക് നിരവധി അവസരങ്ങള്‍ എത്തിയിരുന്നു എന്നും പോസ്റ്റിൽ പറയുന്നു.

ഹതഭാഗ്യ വശാൽ സിനിമയിൽ അതികം ശ്രദ്ധ നേടാൻ താരത്തിന് കഴിയാതെ വരുകയായിരുന്നു എന്നും രാജസേനന്റെ സംവിധാനത്തില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായ ആദ്യത്തെ കണ്മണിയില്‍ നിന്ന് തുടങ്ങി പിന്നീട് ഈ പുഴയും കടന്ന്, ന്യൂസ് പേപ്പര്‍ ബോയ്, ചിത്രതൂണുകള്‍, സുവര്‍ണ്ണ സിംഹാസനം, ആന്ദോളനം, ലൗ ലാന്‍ഡ് തുടങ്ങി നിരവധി സിനിമകളില്‍ സിന്ധുവിനെ കാണാന്‍ കഴിഞ്ഞു എന്നും എന്നാല്‍ നിരവധി അവസരങ്ങള്‍ സിനിമയില്‍ ലഭിച്ചില്ലെങ്കിലും നമ്മുടെയെല്ലാം മനസ്സില്‍ എന്നും ഓര്‍മ്മയുള്ളത് ആദ്യത്തെ കണ്മണിയിലെ ഇന്ദ്രന്‍സിന്റെ കാമുകിയായ വീട്ടുജോലിക്കാറിയുടെ വേഷമാണ്.

ചിത്രത്തിൽ ബിജു മേനോന്‍ അവതരിപ്പിച്ച പത്മരാജന്‍ എന്ന പപ്പന്റെ വീട്ടിലെ ജോലിക്കാരിയുടെ വേഷത്തില്‍ ആയിരുന്നു സിന്ധു ചിത്രത്തിൽ എത്തിയത് എന്നും പറയുന്നു.കൂടാതെ, സിനിമകളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാന്‍ ആയില്ലെങ്കിലും അഭിനയത്തില്‍ നിന്നും ഒരു ബ്രേക്ക് എടുത്ത ശേഷം തിരിച്ചെത്തിയപ്പോള്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി നടിയെ സ്വീകരിച്ചു. മിമിക്രി ആര്‍ട്ടിസ്റ്റും അഭിനേതാവും കൂടിയായ ശിവസൂര്യയാണ് സിന്ധുവിന്റെ ഭര്‍ത്താവ്. ശിവസൂര്യ എങ്ങനെയാണ് തന്റെ ജീവിതത്തിലേക്ക് എത്തിയത് എന്ന് ഒരു ടെലിവിഷന്‍ പരിപാടിയിലൂടെ നടി പങ്കുവെച്ചിരുന്നു.

തന്റെ ആദ്യ ഭര്‍ത്താവിന്റെ മരണശേഷം കുടുംബത്തിന് സഹായിയായി നിന്നിരുന്നത് അദ്ദേഹത്തിന്റെ സുഹൃത്തായ ശിവസൂര്യ ആയിരുന്നു. പിന്നീട് അദ്ദേഹം തന്റെ ജീവിതത്തിലും കൂട്ടായി നിന്നു. ഒരു ഹാസ്യ അവതാരകന്‍ ആയതുകൊണ്ട് തന്നെ തന്റെ കുടുംബജീവിതവും ചിരി നിമിഷങ്ങള്‍ കൊണ്ട് നിറഞ്ഞതാണെന്ന് സിന്ധു പറയുന്നു. ഇപ്പോള്‍ കുടുംബസമേതം തിരുവനന്തപുരത്താണ് താമസം എന്നുമാണ് പോസ്റ്റ്.

Leave a Comment