നായികാ കഥാപാത്രങ്ങൾ മാത്രമേ ചെയ്യൂ എന്ന വാശി തീരെയില്ലാത്ത ഉർവശി ചിത്രത്തിൽ എത്തിയത്

സ്നേഹസാഗരം എന്ന സിനിമയെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷാജു സുരേന്ദ്രൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, തമിഴ്നാടും അവിടുത്തെ സംസ്കാരവുമൊക്കെ സത്യൻ അന്തിക്കാടിന് പലപ്പൊഴും താല്പര്യമുള്ള വിഷയമാണ് എന്നും മിക്ക ചിത്രങ്ങളിലും മുഴുവനായും, ഭാഗികമായുമൊക്കെ തമിഴ്നാട് സത്യൻ സിനിമകളുടെ പാശ്ചാത്തലമായിട്ടുണ്ട് എന്നും പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

മാത്രവുമല്ല, മികച്ച വിജയം നേടിയ മഴവിൽക്കാവടിക്ക് ശേഷം പഴനിയുടെ പാശ്ചാത്തലത്തിൽ അദ്ദേഹമമൊരുക്കിയ ചിത്രമായിരുന്നു സ്നേഹസാഗരം എന്നും പഴനിയിൽ കച്ചവടം നടത്തി ജീവിക്കുന്ന ജോസ്കുട്ടി തൻ്റെ കുടുംബത്തെ അങ്ങോട്ട് കൊണ്ട് പോകുന്നതും, തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥ എന്നും പോസ്റ്റിൽ പറയുന്നു. ജോസ് കുട്ടിയായി മുരളിയും, ഭാര്യ തെരേസയായി ഉർവശിയും, അഭിനയിച്ചപ്പോൾ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളായ കാവേരിയെയും, മുത്തുവുനെയും അവതരിപ്പിച്ചത് സുനിതയും, മനോജ് കെ ജയനുമാണ് എന്നും പറയുന്നു.

കൂടാതെ, സത്യൻ്റെ സ്ഥിരം ടീമംഗങ്ങളും സിനിമയിൽ അണിനിരന്നു. അക്കാലത്ത് നായികാ കഥാപാത്രങ്ങൾ മാത്രമേ ചെയ്യൂ എന്ന വാശി തീരെയില്ലാത്ത ഉർവശി ഒരൽപ്പം നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിച്ചത്. ഉർവശിയെ സംബന്ധിച്ച് അതൊരു പുതിയ കാര്യമല്ലല്ലോ!? സുനിത അവതരിപ്പിച്ച തുല്യ പ്രാധാന്യമുള്ള നായികാ കഥാപാത്രത്തിനും ഉർവ്വശി മഴവിൽകാവടി ഉൾപ്പെടെ പല ചിത്രങ്ങളിലും അവതരിപ്പിച്ച പല കഥാപാത്രങ്ങളുടെയും ഒരു ഛായയുണ്ടായിരുന്നു. സുനിത മനോഹരമായിത്തന്നെ ആ കഥാപാത്രത്തെ അവതരിപ്പിച്ചു. മുരളി – മനോജ് കെ ജയൻ ടീം ഒരുമിച്ച എതാനും ചിത്രങ്ങളിറങ്ങി പേരെടുത്ത് നിൽക്കുന്ന കാലമായിരുന്നു അത്.

ഈ ചിത്രത്തിലും ആ ടീം നിരാശപ്പെടുത്തിയില്ല അഭിനേതാക്കളുടെ പ്രകടനം മാറ്റി നിറുത്തിയാൽ സിനിമയിൽ എടുത്ത് പറയേണ്ട മേൻമ ജോൺസൺ മാസ്റ്ററുടെ ഗാനങ്ങളാണ്. “തേരോട്ടം ശരവണ തേരോട്ടം..”, “തങ്കനിലാ പട്ടുടുത്തു..” “പീലിക്കണ്ണെഴുതി…””അകലത്തകലത്തൊരു മുത്തു വിമാനം..” എന്നീ ഗാനങ്ങൾ സിനിമയേക്കാൾ വലിയ സൂപ്പർ ഹിററുകളായിരുന്നു. സത്യൻ ചിത്രങ്ങളുടെ പതിവ് എഴുത്തുകാർക്ക് പകരം പള്ളാശ്ശേരിയായിരുന്നു രചന നിർവഹിച്ചത്. ഒരു രഘുനാഥ് പലേരി ടച്ചുള്ള തിരക്കഥയായിരുന്നു ചിത്രത്തിൻ്റേത് എന്ന് വേണേൽ പറയാം എന്നും പോസ്റ്റിൽ പറയുന്നു.

എന്നാൽ വലിയ പ്രത്യേകതയൊന്നുമില്ലാത്ത സദാ തിരക്കഥയും, അവതരണവും പിന്നെ സത്യൻ അന്തിക്കാട് സിനിമകളിൽ അധികം കാണാൻ കഴിയാത്ത ട്രാജഡി നിറഞ്ഞ ക്ലൈമാക്സുമൊക്കെ സിനിമയുടെ ബോക്‌സ് ഓഫീസ് പ്രകടനത്തെ ബാധിച്ചു. സിനിമ ഒരു ബിലോ ആവറേജ് പ്രകടനം മാത്രം നടത്തി തീയറ്ററുകൾ വിട്ടു. എന്നിരുന്നാലും സത്യൻ അന്തിക്കാട് പിൽക്കാലത്ത് പടച്ച് വിട്ട പല സൃഷ്ടികളെക്കാളും മേൻമയുള്ള ചിത്രമാണ് സ്നേഹസാഗരം. ടൈം പാസിന്ന് പഴയ ചിത്രങ്ങൾ ഇടയ്ക്കിടെ യൂട്യുബിൽ കാണുന്നവർക്ക് കണ്ട് നോക്കാവുന്ന ചിത്രമാണിത്. സ്നേഹസാഗരം റിലീസായിട്ട് 30 വർഷങ്ങൾ തികയുന്നു എന്നുമാണ് പോസ്റ്റ്.

Leave a Comment