കുറച്ച് സമയം മാത്രമാണ് താരം ആ രംഗങ്ങളിൽ വന്നു പോകുന്നത്

നമ്മുടെ മലയാള സിനിമയിലെ പല താരങ്ങളും ഒരു കാലത്ത് ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയവർ ആണ്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും. ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്.

ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തി പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും പിന്നീട് പതുക്കെ പതുക്കെ സിനിമയിൽ നിന്ന് അപ്രത്യക്ഷമായ നിരവധി താരങ്ങൾ ഉണ്ട്. കുറച്ച് സിനിമകളിൽ മാത്രമേ എത്തിയിട്ടുള്ളു എങ്കിലും സ്ക്രീൻ പ്രെസൻസ് കൊണ്ട് അവർ വളരെ പെട്ടന്നു തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയവർ ആയിരിക്കും. അത് കൊണ്ട് തന്നെ ആരാധകരുടെ ഇടയിൽ ഇവർ പലപ്പോഴും ചർച്ച ആകാറുണ്ട്. അത്തരത്തിൽ ഒരു താരത്തിനെ കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്നിരിക്കുന്നത്.

ഡേവിഡ് രാജരത്‌നം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ‘അതാര. സാറിന്റെ ബ്രദറാ”. “ആ ബ്രദർ പോലൊക്കെ തന്നെ. എന്താ ചോദിച്ചത് ” “അല്ല. ആളെ കാണാൻ നല്ല ചന്തമുണ്ട്. ത് കൊണ്ട് ചോദിച്ചതാ”. ക്രോണിക് ബചിലറിൽ ഈ ഒരു സീനിൽ മാത്രം ഈ ആക്ടര്സ് ആരാണ് എന്നുമാണ് പോസ്റ്റ്. പണ്ട് അമാവാസി എന്നൊരു ഹൊറർ സീരിയൽ നായിക ആയിരുന്നു എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.

സീരിയൽൽ ഉണ്ടായിരുന്നു അക്കാലത്, കുറെ സീരിയലുകളിൽ ഉണ്ടായിരുന്നു, പാങ്ങപ്പാറ ശോഭ അക്കാലത്ത് സീരിയൽ കളില്‍ സജീവമായിരുന്നു ഇപ്പൊ കാണാറില്ല, പഴയ കാല ടെലിഫിലിമുകളിൽ ഇവരെ കണ്ടിട്ടുണ്ട്.. “സ്നേഹം വിളയുന്ന വയലേലകൾ” എന്ന ഒരു ടെലിഫിലിം 1995-96 കാലയളവിൽ എന്റെ നാട്ടിൽ വച്ചു ഷൂട്ട്‌ ചെയ്തിരുന്നു അതിൽ മുഖ്യ കഥാപാത്രം ഇവർ ആയിരുന്നു. പേര് അറിയില്ല. ആ ടെലിഫിലിമും പുറം ലോകം കണ്ടില്ല, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ലഭിക്കുന്നത്.

Leave a Comment