സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ നിതിൻ രാം എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാള സിനിമയിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ കാര്യത്തെ കുറിച്ചാണ് നിതിൻ പോസ്റ്റിൽ കൂടി പറയുന്നത്. പോസ്റ്റ് ഇങ്ങനെ, ഒരു കഥാപാത്രത്തിനു രണ്ടു ശബ്ദങ്ങൾ മലയാളത്തിൽ പല കഥാപാത്രങ്ങൾക്കും ഒരേ സമയം രണ്ടു പേർ ഡബ്ബിങ് ചെയ്തിട്ടുണ്ട്.
അതിനെ പറ്റിയാണ് ഈ റൈറ്റ് അപ്പ്. മണിച്ചിത്രതാഴ് സിനിമയിൽ ശോഭനക്ക് രണ്ടു പേർ ശബ്ദം നൽകിട്ടുണ്ട് ഗംഗയായി വരുമ്പോൾ ഭാഗ്യലക്ഷ്മിയും നാഗവല്ലിയായി മാറുമ്പോൾ ദുർഗ എന്നാ ഡബ്ബിങ് ആർട്ടിസ്റ്റും കമൽ സംവിധാനം ചെയ്ത മഴയെത്തും മുമ്പേ സിനിമയിൽ ആനി അവതരിപ്പിച്ച ശ്രുതി എന്നാ കഥാപാത്രത്തിനു ആനി തന്നെയാണ് ശബ്ദം നൽകിയത് എന്നാൽ മമ്മൂട്ടിയെ കല്യാണം കഴിച്ചു കഴിഞ്ഞുള്ള സീൻസ് മുതൽ മറ്റൊരാളാണ് ആ കഥാപാത്രത്തിനു ശബ്ദം നൽകിയത്.
കമലിന്റെ തന്നെ ഉളടക്കം സിനിമയിൽ അമലക്ക് ഭാഗ്യലക്ഷ്മിയാണ് ശബ്ദം നൽകിയത് എന്നാൽ ബീച്ചിൽ ഉള്ള ഒരു സീനി ൽ ശബ്ദം നൽകിയത് ശ്രീജയാണ്. കിലുക്കം സിനിമയിൽ ഭ്രാന്തായി വരുന്ന ഭാഗത്തു രേവതി തന്നെ ശബ്ദം നൽകിയപ്പോൾ നോർമൽ ആയിട്ടുള്ള സീൻസ് മുതൽ ഭാഗ്യലക്ഷ്മിയുടെ ശബ്ദമാണ് സിദ്ദിഖ് സംവിധാനം ചെയ്ത ബോഡി ഗാർഡ് സിനിമയിൽ നയൻതാരക്ക് ഭാഗ്യലക്ഷ്മിയും ഫോൺ ചെയ്യുന്ന സീൻസ് ൽ ശ്രീജയുമാണ് ശബ്ദം നൽകിയത്.
ഭാഗ്യലക്ഷ്മിയുടെ ശബ്ദം നയൻസിന് ഒട്ടും മാച്ച് അല്ല. പുതിയ നിയമം എന്നാ സിനിമയിൽ നയൻതാര സ്വന്തം ശബ്ദമാണ് ഉപയോഗിച്ചത് എന്നാൽ ചില രംഗങ്ങളിൽ ഡബ്ബിങ് ആർട്ടിസ്റ്റിന്റെ ശബ്ദം അവർക്ക് ഉപയോഗിച്ചിട്ടുണ്ട്. ആദ്യകാല ചില മഞ്ജു വാരിയർ സിനിമകളിൽ മഞ്ജു വാരിയർ ചിരി, കരച്ചിൽ ഭാഗങ്ങളിൽ ഡബ്ബിങ് ആര്ടിസ്റ് ആണ് ശബ്ദം നൽകിയിരുന്നത്.

നിറം എന്നാ സിനിമയിൽ ദേവന്റെ ശബ്ദം ഇട്ടക്ക് മാറും ആഗതൻ എന്നാ ചിത്രത്തിൽ സത്യരാജിന് ശബ്ദം നൽകിയത് സായികുമാർ ആണ് പലർക്കും അറിയാം എന്നാൽ അതിൽ സത്യരാജ് പറയുന്ന ഇംഗ്ലീഷ് ഡയലോഗ് മറ്റൊരാളാണ് ശബ്ദം കൊടുത്തത് ഇത് പോലെ നിങ്ങൾ കണ്ട മറ്റു സിനിമകൾ കമന്റ് ചെയ്യുക എന്നാണ് പോസ്റ്റിൽ കൂടി ഈ ആരാധകൻ പറഞ്ഞിരിക്കുന്നത്.