ഫോട്ടോ ഷൂട്ടിനിടയിൽ ഫോട്ടോഗ്രാഫറോട് ദേക്ഷ്യപ്പെട്ടു സോനാ ജെലീന

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം ആണ് സോനാ ജെലീന. ഒരു പക്ഷെ അതിനേക്കാൾ തംബുരു മോൾ എന്ന് പറഞ്ഞാൽ ആയിരിക്കും താരത്തെ കൂടുതൽ പ്രേക്ഷകർ അറിയുക, കാരണം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്‌തെ വാനമ്പാടി എന്ന പരമ്പരയിൽ തംബുരു എന്ന കഥാപാത്രത്തെ ആണ് സോന ആണ് അവതരിപ്പിച്ചത്. വളരെ പ്രേക്ഷക ശ്രദ്ധ ആണ് ഈ കഥാപാത്രം നേടിയത്. അത് കൊണ്ട് തന്നെ ആരാധകരുടെ ഇടയിൽ ഇന്നും തംബുരു മോൾ എന്നാണ് താരം അറിയപ്പെടുന്നത്. എന്നാൽ സോനയുടെ തുടക്കം ഏഷ്യാനെറ്റ് പരമ്പരകളിൽ കൂടി അല്ലായിരുന്നു.

അമൃത ടി വി യിലെ പരമ്പരയിൽ കൂടി ആണ് സോനാ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. മാനസ മൈന എന്ന പരമ്പരയിൽ കൂടി ആണ് താരം തുടക്കം കുറിക്കുന്നത്. അതിനു ശേഷം നിരവധി പരമ്പരകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. മൗനരാഗത്തിൽ ആണ് താരം ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. മുൻപും താരം അഭിനയത്തിൽ സജീവമായിരുന്നു എങ്കിലും താരത്തിന് ഏറ്റവും കൂടുതൽ ശ്രദ്ധ നേടി കൊടുത്ത കഥാപാത്രം വാനമ്പാടിയിലെ തംബുരു തന്നെ ആയിരുന്നു.

അഭിനയത്തിന് പുറമെ മോഡൽ കൂടി ആണ് താരം. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ അത്തരത്തിൽ താരത്തിന്റെ ഫോട്ടോഷൂട്ടിനിടയിൽ ഉള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഫോട്ടോഗ്രാഫറോഡ് ദേക്ഷ്യപ്പെടുന്ന സോനയുടെ വീഡിയോ ആണ് ഇതിനോടകം പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഫോട്ടോ എടുക്കാൻ വേണ്ടി മുടി മുറിക്കണം എന്ന് ആവശ്യപ്പെടുന്ന ഫോട്ടോഗ്രാഫറോഡ് സോനാ ചൂടങ്ങുന്നതാണ് വിഡിയോയിൽ കാണുന്നത്. നിങ്ങൾ പറഞ്ഞത് കൊണ്ട് ഞാൻ മുടി മുറിക്കാൻ പോകുന്നില്ല എന്ന് സോനാ പറയുമ്പോൾ മുടി മുറിച്ചാൽ ആണ് കൂടുതൽ ഭംഗി എന്ന് ഫോട്ടോഗ്രാഫറും പറയുന്നു. എന്നോട് ഈ മുടി ആണ് എന്റെ ഭംഗി എന്നാണ് എല്ലാവരും പറയുന്നത് എന്നും അങ്ങനെ ഈ മുടി മുറിച്ചിട്ട് നിങ്ങൾ എന്റെ ഫോട്ടോ എടുക്കണ്ട എന്നും ദേക്ഷ്യപെട്ടുകൊണ്ട് സോനാ പറയുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

എം കെ ഫോട്ടോഗ്രാഫി ആണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. അവർ തന്നെ ആണ് ഈ വീഡിയോ അവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇവർ സോനയെ പ്രാങ്ക് ചെയ്തത് ആണെന്ന് ആണ് ഈ വിഡിയോയിൽ നിന്ന് മനസ്സിലാകുന്നത്. തംബുരു കലിപ്പിലായി, ഫോട്ടോഷൂട്ട് ചെയ്യണ്ട എന്ന തലക്കെട്ടോടെ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Leave a Comment