നമ്മൾ സിനിമയിലെ രാക്ഷസി ഗാനത്തിൽ , രാക്ഷസിയായി വേഷമിട്ട താരത്തെ ഓർമ്മയുണ്ടോ ? ഇതാ അദ്ദേഹം .

ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ക്യാംപസ് ചിത്രങ്ങളിൽ ഒന്നാണ് നമ്മൾ. 2002 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ സിദ്ധാർഥും വിഷ്ണുവും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്നും മികച്ച സ്വീകാര്യത ആണ് ചിത്രത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഭാവനയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് നമ്മൾ. ചിത്രത്തിലെ എൻ കരളിൽ താമസിച്ചാൽ എന്ന് തുടങ്ങുന്ന ഗാനം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇന്നും ചിത്രത്തിന് വലിയ സ്വീകാര്യത ആണ് പ്രേഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും രാക്ഷസി ഗാനം ക്യാംപസുകളിൽ തരംഗം തന്നെ ആണ്. ഇന്നും വലിയ ആരാധകർ ആണ് ഈ ഗാനത്തിന് ഉള്ളത്. ഇപ്പോഴിതാ ഈ ഗാനത്തിന്റെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. അയർപ്പുള്ളി സുധീർ വാസുദേവൻ നായർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ഈ രാക്ഷസിയുടെ ഡാൻസ് അന്ന്തന്നെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരൊറ്റ ഷോട്ടിൽ മാത്രമാണ് ആ ഡാൻസറുടെ മുഖം കാണുന്നത്. അതും സെക്കന്റുകൾ മാത്രം. ആരാവും അയാൾ? എന്നാണ് പോസ്റ്റ്, നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. രാക്ഷസി ബോംബ് പൊട്ടി മരിച്ചു പോയി എന്ന് വിചാരിച്ച കുട്ടിക്കാലം. ടിവിയിൽ പാട്ട് കാണുമ്പോൾ ബോംബ് പൊട്ടി തീരുന്നതോടെ പാട്ട് തീരും പിന്നെ അങ്ങോട്ട് നമ്മൾ ഊഹിച്ചെടുക്കണം.. ഇടയ്ക്ക് വിചാരിക്കും ഇതിന്റെ ബാക്കി ആരെങ്കിലും കാണിച്ചിരുന്നെങ്കിൽ എന്ന് ആണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.

രസകരമായിട്ടുള്ള 30 ദിവസങ്ങൾ തൃശ്ശൂർ എഞ്ചിനീയറിങ് കോളേജിലെ ലൊക്കേഷൻ, ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. പിറകിൽ എവിടെയൊക്കെയോ നമ്മളും ഉണ്ട്, പാട്ടും സിനിമയും വലിയ ഹിറ്റ് ആയ സമയത്ത് സംവിധായകൻ കമൽ ഇദ്ദേഹത്തിൻ്റെ പേരെടുത്ത് പറഞ്ഞ് ഡാൻസ് ആണ് ആ പാട്ട് ഹിറ്റ് ആവാൻ പ്രഥാന കാരണം എന്ന് പറഞ്ഞിരുന്നു, അയാൾ അടക്കം പൊട്ടി തെറിക്കുവാണെന്നു ചെറുപ്പത്തിൽ തെറ്റി ധരിച്ചു, ഞാൻ പഠിച്ചിരുന്ന സമയത്തു ആ കോളേജിൽ ചിത്രീകരിച്ച സിനിമയും പാട്ടുമാണ് ഇത് . ഇങ്ങേരു ആ രാക്ഷസി mask വെച്ചും ഊരിയും shooting ന്റെ ഇടയ്ക്കു നടക്കുന്നത് കണ്ടിട്ടുണ്ട്, പ്രൊമോഷൻ നടക്കുന്ന സമയത്ത് കമൽ ടിവിയിൽ ഇദ്ദേഹത്തിന്റെ പേര് എടുത്തു പറഞ്ഞിരുന്നു, ആളുടെ പേര് Jino Varghese. ഇപ്പൊ നാട്ടിലുണ്ട്. കാണാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും അദ്ദേഹത്തെ കോൺടാക്ട് ചെയ്താൽ മതി  തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.