സത്യൻ അന്തിക്കാട് ചിത്രത്തിൽ കൂടി ആണ് സൗന്ദര്യ മലയാളത്തിലേക്ക് വരുന്നത്

ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച സിനിമകൾ സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരം ആണ് സൗന്ദര്യ. ഒരു പക്ഷെ പേര് പോലെ തന്നെ ഇത്രയും സൗന്ദര്യം ഉള്ള മറ്റൊരു നടി ആ കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നടയിലും എല്ലാം സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. രജിനികാന്തിനൊപ്പമുള്ള പടയപ്പാ എന്ന സിനിമ സൗന്ദര്യയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു.

എന്നാൽ ആരാധകരെ എല്ലാം ഞെട്ടിച്ച് കൊണ്ടാണ് സൗന്ദര്യ ഈ ലോകത്തിൽ നിന്ന് യാത്ര ആകുന്നത്. വിവാഹിത ആയി അധികനാൾ ആകുന്നതിന് മുൻപാണ് സൗന്ദര്യയെ കാത്ത് ദുരന്തം ഇരുന്നത്. സൗന്ദര്യ മ ര ണപ്പെടുമ്പോൾ താരം രണ്ടു മാസം ഗർഭിണി ആയിരുന്നു എന്ന വാർത്തകളും ആ സമയത്ത് പ്രചരിച്ചിരുന്നു. ഇപ്പോഴിതാ താരത്തിനെ കുറിച്ച് അനുപമ എന്ന ആരാധിക പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, തെന്നിന്ത്യ യിലെ പല നായികമാരും അവരുടെ പീക്ക് ടൈമിൽ മലയാളം സിനിമയെ അവഗണിക്കുകയാണ് പതിവ്, അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് മറ്റു ഭാഷകളിലെ ചിത്രീകരണ താമസവും, കൂടുതൽ പ്രതിഫലവും ആണ്. പൊന്നുമണി എന്നാ ചിത്രത്തിന്റെ വിജയം നടി സൗന്ദര്യയെ സൗത്ത് ലെ നമ്പർ വൺ നായിക ആക്കിത്തീർത്തു. ദി പ്രിൻസ് എന്നാ മോഹൻലാൽ ചിത്രത്തിൽ സൗന്ദര്യയെ ആയിരുന്നു ആദ്യം നായിക ആയി കാസ്റ്റ് ചെയ്തത്, അവസാന നിമിഷത്തിൽ ആണ് അവരുടെ പിന്മാറ്റം. പകരം പ്രേമ നായിക ആയി വന്നു എങ്കിലും ചിത്രത്തിന്റെ പരാജയം കേരളത്തിൽ ശ്രദ്ധിക്കപ്പടുവാൻ അവർക്ക് കഴിഞ്ഞില്ല.

പിന്നീട് കമൽ അയാൾ കഥ എഴുതുകയാണ് ചെയ്തപ്പോളും സൗന്ദര്യ ആയി ചോയ്സ്… പക്ഷെ നന്ദിനി ക്ക് ആയിരുന്നു ആ നറുക്ക് വീണത്, നന്ദിനയെ സംബന്ധിച്ചു ലേലം തിന് ശേഷം വീണ്ടും ഒരു സൂപ്പർ താര നായികാ ആവുകാൻ കഴിഞ്ഞു, അങ്ങനെ മോഹൻലാലിന്റെ രണ്ട് ചിത്രങ്ങളിൽ നിന്നു സൗന്ദര്യ ഒഴിവാകുക ആയിരുന്നു. സൗന്ദര്യ യെ സംബന്ധിച്ചു അത് നല്ലതിനും ആയിരുന്നു. കാരണം യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന സത്യൻ ചിത്രത്തിലൂടെ മലയാളത്തിലേക്കുള്ള വരവ് വളരെ മനോഹരം ആയിരുന്നു. ജ്യോതി എന്നാ കഥാപാത്രം ത്തെ അവർ കൂടുതൽ മിഴിവുറ്റതാക്കി. ഇന്നും ആ ചിത്രം പലർക്കും പ്രിയപ്പെട്ടതാണ്. ജ്യോതിയെ മനോഹരമാക്കാൻ ഭാഗ്യലക്ഷ്മിയുടെ ശബ്ദവും അവരെ അതിനു സഹായിച്ചു.

തൊട്ടടുത്ത വർഷം കിളിച്ചുണ്ടൻ മാമ്പഴംത്തിലൂടെ ഒരു മോഹൻ ലാൽ നായിക ആയി വന്നു എങ്കിലും ഗാനങ്ങൾ ഒഴികെ ചിത്രവും കതപാത്രവും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് കമൽ സൗന്ദര്യ യെ കേന്ദ്ര കഥാപാത്രം ആക്കി മുന്തിരിതോപ്പുകളുടെ അതിഥി എന്നാ ഒരു പൃഥ്വിരാജ് ചിത്രം പ്ലാൻ ചെയ്തു. ഷൂട്ട്‌ തുടങ്ങാൻ ഇരിക്കെ ആണ് പെട്ടെന്നുള്ള അവരുടെ അപകട മരണം. വേറെ ഒരു നായിക യെയും ആ റോളിലേക്ക് ചിന്തിക്കാൻ പറ്റില്ല എന്നാ കാരണത്താൽ കമൽ ആ ചിത്രം ഉപേക്ഷിക്കുക ആയിരുന്നു. മലയാള സിനിമക്ക് സൗന്ദര്യേ യെ ഓർമ്മിക്കുവാൻ ജ്യോതി തന്നെ ധാരാളം എന്നുമാണ് പോസ്റ്റ്.

Leave a Comment