എന്റെ പേരിലും തമിഴ് നാട്ടിൽ ഒരു അമ്പലം ഉണ്ട്, ഞാൻ ആണ് അവിടുത്തെ പ്രതിഷ്ട

അടുത്തിടെ ആണ് നടി ഹണി റോസ് ഒരു ചാനൽ പരിപാടിയുടെ ഇടയിൽ തന്റെ പേരിൽ തമിഴ് നാട്ടിൽ ഒരു അമ്പലം ഉണ്ടെന്നും തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്ത് ആണ് അമ്പലം സ്ഥിതി ചെയ്യുന്നത് എന്നും പറഞ്ഞത്. എന്നാൽ താൻ ഇത് വരെ ആ അമ്പലത്തിൽ പോകുകയോ തനിക്ക് അമ്പലം പണിഞ്ഞു എന്ന് പറഞ്ഞ ആളെ കണ്ടിട്ടും ഇല്ല എന്നും ഹണി റോസ് പറഞ്ഞിരുന്നു. ഹണി റോസിന്റെ ഈ വാക്കുകൾ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഹണി റോസിന്റെ ഈ വീഡിയോ വൈറൽ ആയതിന് പിന്നാലെ താരത്തിനെതിരെ നിരവധി ട്രോളുകളും വന്നിരുന്നു.

honey rose photos 1
honey rose photos 1

ഇപ്പോഴിതാ തന്റെ പേരിലും തമിഴ് നാട്ടിൽ ഒരു അമ്പലം ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ടെലിവിഷൻ താരമായ സൗപർണിക. സൗപർണിക ഇത് പറഞ്ഞതിന് ശേഷം സിനി ഫയലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, “എന്റെ പേരിലും അമ്പലം ഉണ്ട് ” സൗപർണിക സുഭാഷ്. ഈയിടയ്ക് ഹണി റോസിന്റെ പേരിൽ തമിഴ് നാട്ടിൽ അമ്പലം ഉണ്ടെന്ന് നടി പറഞ്ഞത് പലരും ട്രോളിയിരുന്നു. ഇപ്പോൾ സൗപർണിക സുഭാഷ് പറയുന്നത് അവരുടെ പേരിലും ഒരു അമ്പലം തമിഴ് നാട്ടിൽ ഉണ്ടെന്നാണ്.

ഹണി റോസിന്റെ അമ്പലം പണിഞ്ഞ “പാണ്ടി ” എന്ന് സ്വയം അറിയപ്പെടാൻ ആഗ്രഹിക്കുന്ന അതെ ആൾ തന്നെയാവാം തന്റെ പേരിലും അമ്പലം പണിഞ്ഞത് എന്ന് സൗപർണിക പറയുന്നു.. ഈ പാണ്ടിയെ നടി നേരിട്ട് കണ്ടിട്ടുണ്ടെന്നും, നടിയുടെ ജന്മദിനത്തിന് ഈ അമ്പലത്തിൽ പ്രേത്യേക പൂജകൾ ഉണ്ടെന്നും പറയപ്പെടുന്നു.. തന്മാത്ര, അവൻ ചാണ്ടിയുടെ മകൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച സൗപർണിക കൂടുതൽ തിളങ്ങിയത് മിനി സ്ക്രീനിലാണ് എന്നുമാണ് പോസ്റ്റ്.

അമ്പലം ഇല്ലാത്തവർ ആരെങ്കിലുമുണ്ടോ, ദൈവങ്ങൾ പോലും അമ്പലമില്ലാതെ ആൽത്തറയിൽ വാഴുന്ന നാട്ടിലാണ്, ജിഷ്ണു ആറ്റിങ്ങൽ നടന്മാർക്ക് ഫാൻസ് അസോസിയേഷൻ ഉള്ളത് പോലെ നടികൾക്ക് അമ്പലം. രണ്ടും വട്ട് ഉളളവർ തന്നെ. സിനിമ റിലീസ് ഉള്ള ദിവസം 50 രൂപയ്ക്ക് പൂജ നടത്തി 5000 രൂപ പിരിച്ചു എടുക്കും. ബിസിനസ്, പാവം തെറ്റിദ്ധരിച്ചു, എവിടെയെങ്കിലും “സൗപർണിക ക്ഷേത്രം” എന്ന് കണ്ടു കാണും.

പുള്ളിക്കാരൻ ഒരു അമ്പലം ഉണ്ടാക്കി. എതു നടി ചോയ്ച്ചാലും അത് അവർക്ക് വേണ്ടി ആണെന്ന് അങ്ങ് പറയും. ഇത് അങ്ങനെ ആവാൻ ആണ് സാധ്യത, ദുബായിലെ ഗോൾഡൻ വിസ പോലായൊ ഇപ്പം അമ്പലങ്ങൾ, അതേ സമയം പാണ്ടിയുടെ അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതാണെന്നും നടി കൂട്ടിച്ചേർത്തു തുടങ്ങി നിരവധി പരിഹാസ കമെന്റുകൾ ആണ് ഈ പോസ്റ്റുകൾക്ക് വരുന്നത്.

 

Leave a Comment