ഒറ്റ നോട്ടത്തിൽ തന്നെ ഇത് ആരാണെന്ന് മനസ്സിലായാൽ നിങ്ങൾ ഈ താരത്തിന്റെ കടുത്ത ആരാധകൻ തന്നെ

സോഷ്യൽ മീഡിയയിൽ ഇന്ന് വലിയ ഒരു ട്രെൻഡ് ആണ് നമ്മുടെ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ചിട്ട് അത് ആരെന്ന് ചോദിക്കുന്നത്. ചില ഫോട്ടോകൾ കാണുമ്പോൾ തന്നെ താരത്തെ മനസ്സിലാകും. എന്നാൽ മറ്റു ചില ഫോട്ടോകൾ കണ്ടാൽ അത് ആരാണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യം തന്നെ ആണ്. പലപ്പോഴും ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ചിലപ്പോൾ ഈ കുട്ടിക്കാല ചിത്രങ്ങളിൽ കൂടി അവരെ തിരിച്ചറിയുക എന്നതും പ്രയാസമുള്ള കാര്യം ആണ്.

ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും.ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്.

ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു. പല താരങ്ങളുടെയും ഇത്തരത്തിൽ ഉള്ള പഴയകാല ചിത്രങ്ങൾക്ക് ആരാധകർ ഏറെ ആണ്. അത്തരത്തിൽ നമ്മുടെ താരങ്ങളുടെ എല്ലാം ചിത്രങ്ങൾ വളരെ പെട്ടന്ന് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ  നേടിയിരിക്കുന്നത്.

ഒറ്റ നോട്ടത്തിൽ ഈ താരം ആരാണെന്ന് മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന ഒരു നായിക നടിയുടെ മകളും എന്നാൽ ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ നായികയും കൂടി ആണ് ഈ കുട്ടി താരം. ഇപ്പോഴും താരം ആരാണെന്ന് മനസ്സിലായിട്ടില്ലാത്തവർക്ക് വേണ്ടി മറ്റൊരു സൂചന കൂടി തരാം. ഈ താരത്തിന്റെ അച്ഛൻ വർഷങ്ങൾ കൊണ്ട് സിനിമയിൽ നിർമ്മാതാവ് ആയും താരത്തിന്റെ മൂത്ത സഹോദരി സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയും ജോലി നോക്കുകയാണ്.

അതെ, മറ്റാരും അല്ല കീർത്തി സുരേഷിന്റെ കുട്ടിക്കാല ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഗീതാഞ്ജലി എന്ന മലയാള സിനിമയിൽ കൂടി ആണ് കീർത്തി സിനിമയിൽ തുടക്കം കുറിക്കുന്നത്. അതിനു ശേഷം നിരവധി സിനിമകളിൽ ആണ് താരം അഭിനയിച്ചത്. മലയാളത്തിൽ മാത്രമല്ല, വളരെ പെട്ടന്ന് തന്നെ തമിഴിലും തിരക്കേറിയ താരമായി മാറാൻ താരത്തിന് കഴിഞ്ഞു. ഇന്ന് ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെയും നായികയായി കീർത്തി അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ്.

Leave a Comment