പഴകും തോറും വീര്യം കൂടുന്ന അപൂർവ്വം മലയാള സിനിമകളിൽ ഒന്നാണ് സ്പടികം

മോഹൻലാലിന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സ്‌ഫടികം. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക് ഇപ്പുറം ഇന്നും കാണുമ്പോൾ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ചിത്രം. ചിത്രത്തിലെ ഡയലോഗുകളും സീനുകളും എല്ലാം കാണാതെ പറയാൻ ഇന്ന് സിനിമ പ്രേമികൾക്ക് കഴിയും. അത്രത്തോളം പ്രേക്ഷക മനസ്സിൽ വേര് ഇറങ്ങിയ ചിത്രം കൂടി ആണ് സ്‌ഫടികം. ഭദ്രന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ടപെട്ട മോഹൻലാൽ ചിത്രങ്ങളിൽ മുൻ നിരയിൽ തന്നെ സ്ഥാനം നേടിയിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിച്ച ആട് തോമയ്ക് ഇന്നും ആരാദ്ക്കർ ഏറെ ആണ്.

ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ നിതിൻ റാം എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, പഴകുതോറും വീര്യം കൂടുന്ന സ്പടികം മോഹൻലാൽ, തിലകൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി നമ്മളെ വിസ്മയിപ്പിച്ച സിനിമയാണ് സ്പടികം. ഭദ്രൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഇന്നും പുതുമ നഷ്ടപ്പെട്ടാതെ കൾട് ക്ലാസ്സ്‌ സിനിമയായി നിലനിൽക്കുന്നു.

മോഹൻലാലിൻറെ ഒരുപാട് സിനിമകൾ പ്രിയപ്പെട്ടതാണ് എന്നാൽ ഏറ്റവും കൂടുതൽ ഞാൻ കണ്ട മോഹൻലാൽ ചിത്രം സ്പടികമായിരിക്കും. ഒരു മാസ്സ് സിനിമയാണോ സ്പടികം എന്ന് ചോദിച്ചാൽ മാസ്സാണ് ഒരു ക്ലാസ്സ്‌ സിനിമയാണോ സ്പടികം എന്ന് ചോദിച്ചാൽ ക്ലാസ്സാണ് ഒരു ഫാമിലി ഇമോഷണൽ ഡ്രാമയാണോ എന്ന് ചോദിച്ചാൽ അതുമാണ് എന്ന് മാത്രമല്ല പാരന്റിങ് നെ പറ്റി നന്നായി കാണിച്ചു തന്ന സിനിമയാണ് സ്പടികം.

തിലകന്റെ ചാക്കോ മാഷ് എന്നാ കഥാപാത്രം ഒരേ സമയം നമ്മൾ പ്രേക്ഷക്കാർക്ക് വെറുപ്പും അത് പോലെ ഇഷ്ടവും തോന്നുന്ന ഒരു കഥാപാത്രമാണ്. സ്വന്തം മകനെ അത്രയും വെറുത്ത പിതാവ് സ്വന്തം മകന് ഒരു അപകടം പറ്റിയപ്പോൾ ഉള്ളിൽ ഉള്ള സ്നേഹം പുറത്തു വന്നു തോമ വെട്ട് കൊണ്ട് ആശുപത്രിയിൽ കിടക്കുമ്പോൾ ആരും കാണാതെ ഒളിച്ചു പോയി സ്വന്തം മകനെ കാണുന്ന ചാക്കോ മാഷ് ആ രംഗത്തിൽ തിലകന്റെ പ്രകടനം ഒരു രക്ഷയും ഇല്ലായിരുന്നു.

മോഹൻലാലിൻറെ ആട് തോമ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. ഒപ്പം കെ പി സി ലളിത, ഉർവശി, സ്പടികം ജോർജ്, എൻ എഫ് വർഗീസ്, രാജൻ പി ദേവ് എല്ലാം അവരുടെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. പി ഭാസ്കരന്റെ വരികൾക്ക് എസ് പി വെങ്കിടെഷ് സംഗീതം നൽകിയ എല്ലാ ഗാനങ്ങളും മനോഹരമാണ്. ഭദ്രൻ എന്നാ സംവിധായകൻ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് എന്ന് പറയാൻ ഈ ചിത്രം തന്നെ ധാരാളം അദ്ദേഹം തന്നെയാണ് സിനിമയുടെ രചനയും എന്നുമാണ് പോസ്റ്റ്.

Leave a Comment