എന്നും ക്ലാസ്സിക് കഥാപാത്രങ്ങൾ തന്നെ ആണ് ഇവർ എന്നും

മോഹൻലാലിന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സ്‌ഫടികം. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക് ഇപ്പുറം ഇന്നും കാണുമ്പോൾ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ചിത്രം. ചിത്രത്തിലെ ഡയലോഗുകളും സീനുകളും എല്ലാം കാണാതെ പറയാൻ ഇന്ന് സിനിമ പ്രേമികൾക്ക് കഴിയും. അത്രത്തോളം പ്രേക്ഷക മനസ്സിൽ വേര് ഇറങ്ങിയ ചിത്രം കൂടി ആണ് സ്‌ഫടികം.

ഭദ്രന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ടപെട്ട മോഹൻലാൽ ചിത്രങ്ങളിൽ മുൻ നിരയിൽ തന്നെ സ്ഥാനം നേടിയിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിച്ച ആട് തോമയ്ക് ഇന്നും ആരാദ്ക്കർ ഏറെ ആണ്. ഇപ്പോഴിതാ ചിത്രം 4 കെ അറ്റ്‌മോസിൽ പുറത്തിറങ്ങുന്ന വാർത്ത ചിത്രത്തിന്റെ സംവിധായകൻ ആയ ഭദ്രൻ തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇപ്പോൾ മലയാളം മൂവീസ് ആൻഡ് മ്യൂസിക്ക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മൻസൂർ പി എച് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പ്രേക്ഷകരിൽ വികാരവിസ്ഫോടനം നടത്തിയ മലയാളത്തിലെ ഏറ്റവും വലിയ ട്രെന്റ് സെറ്ററായ സ്ഫടികം വീണ്ടുമെത്തുന്നു ,മോഹൻലാലിന്റ്റെ ഏറ്റം എനർജറ്റിക് ആയ പൂർണ്ണതയളള നാടൻ കഥാപാത്രം “ആടുതോമ” ഇത്രയും ഫാൻസ് ഉളള ഒരു കഥാപാത്രം മലയാളസിനിമയിലില്ല.

ഭദ്രൻ പടച്ചുവിട്ട ആടുതോമയും ചാക്കോ മാഷും ജീവസുറ്റ ക്ലാസിക് കഥാപാത്രങ്ങൾ തന്നെ. റയ്ബൻ ഗ്ലാസും,പതിനെട്ടാം പട്ട തെങ്ങും മുട്ടനാടിന്റ്റ ചങ്കിലെ ചോരയും ഓട്ടക്കാലണയും,,കുതിരപ്പവനും ഒന്നും മറക്കാനാവില്ല. സിനിമയിറങ്ങി 25 വർഷം പിന്നിടുന്നു,ഇന്നും സിനിമാ ആസ്വദകരുടെ മനസിൽ കുളിർകോരിയിടുന്ന ആടുതോമയുടെ രണ്ടാം വരവിനുവേണ്ടിയും കാത്തിരിക്കുന്നു എന്നുമാണ് പോസ്റ്റ്.

വെറും മാസ്സ് പടമല്ലാ.. ഇതിലെ ഡയലോഗ് കൾ കൊണ്ട് ക്ലാസ്സ്‌ പടം ആണ്. സംഭാഷണം ഡോക്ടർ രാജേന്ദ്ര ബാബു. പക്ഷെ ഭദ്രൻ എങ്ങും അദ്ദേഹത്തെ പരാമർശിച്ചു കണ്ടിട്ടില്ല, മാസ്സ് അസ്‌പെക്ട് മാത്രം പറയല്ലേ ഒന്നാംതരം മൂവിയാണ് എല്ലാ അർത്ഥത്തിലും, കൈയ്യിൽ പച്ചകുത്തിയേച്ച് കഴുകിയാ പോകുമെന്ന് പറയരുതച്ചോ, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്.

Leave a Comment